കശ്മീര്‍ വിഷയത്തില്‍ ഒഐസി നീക്കം; 'ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ട'താക്കീതുമായി കേന്ദ്രം
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീര്‍ വിഷയത്തില്‍ ഒഐസി നീക്കം; ‘ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ട’താക്കീതുമായി കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2026, 08:41 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ വിഷയത്തില്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്റെ നിലപാടിനെതിരെ ശക്തമായ പ്രതികരണവുമായി ഇന്ത്യ. ഒഐസി കോണ്‍ടാക്ട് ഗ്രൂപ്പിന്റെ സംയുക്ത പ്രസ്താവനയില്‍ ഇന്ത്യയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ അനാവശ്യവും വസ്തുതാവിരുദ്ധവുമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ജമ്മു കശ്മീര്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ ഒഐസിയ്‌ക്ക് യാതൊരു അധികാരപരിധിയുമില്ലെന്നും ഇത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങള്‍ ഇന്ത്യയുടെ അവിഭാജ്യവും വേര്‍പെടുത്താനാകാത്തതുമായ ഭാഗങ്ങളാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ള പ്രചാരണം എത്ര തവണ ആവര്‍ത്തിച്ചാലും ഈ യാഥാര്‍ഥ്യത്തില്‍ മാറ്റമുണ്ടാകില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ഇന്ത്യയ്‌ക്കെതിരായ ഇത്തരം രാഷ്‌ട്രീയ പ്രചാരണങ്ങള്‍ക്ക് ഒഐസി തുടര്‍ച്ചയായി പിന്തുണ നല്‍കുന്നത് സംഘടനയുടെ വിശ്വാസ്യതയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതായും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

ഇന്ത്യയ്‌ക്കെതിരായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പാകിസ്താന് വേദിയൊരുക്കുന്നതിന് പകരം, പാകിസ്താനെ സ്വന്തം കാര്യങ്ങള്‍ പരിശോധിക്കാന്‍ ഉപദേശിക്കണമെന്നാണ് ഒഐസിയോട് ഇന്ത്യ ആവശ്യപ്പെട്ടത്. ഭീകരവാദത്തെ പിന്തുണയ്‌ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തതിന്റെ രേഖകളുള്ള രാജ്യമാണ് പാകിസ്താനെന്ന് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. പാകിസ്താന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ നിന്ന് ഉയരുന്ന ഭീകരവാദ ഭീഷണി നേരിടുന്നതിലാണ് രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും ഇന്ത്യ വ്യക്തമാക്കി.

ജമ്മു കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ മുന്നോട്ടുവയ്‌ക്കുന്ന ”കെട്ടിച്ചമച്ചതും രാഷ്‌ട്രീയ പ്രേരിതവുമായ പ്രചാരണങ്ങള്‍ക്ക്” ഒഐസി ആവര്‍ത്തിച്ച് പിന്തുണ നല്‍കുന്നതിനെതിരെയാണ് ഇന്ത്യയുടെ ശക്തമായ പ്രതികരണം.

Tags: India rejectsJ&K in OIC communiquefactually incorrect
Share
Tweet
SendShare

More News from this section

ബിജെപി സംഘടനയില്‍ ചുമതലാ മാറ്റങ്ങള്‍; കേരളത്തിന്റെ ചുമതല എം. നാഗരാജയ്‌ക്ക്, സഹപ്രഭാരിയായി എം. വെങ്കടേശന്‍

ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാര്‍; ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി

വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മാണം; അന്തര്‍സംസ്ഥാന സംഘത്തിലെ പ്രധാന പ്രതി സ്വപ്‌നമോയ് അധികാരി അറസ്റ്റില്‍

ബാങ്ക് പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ തുറക്കും, കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർണായക ഇടപെടൽ

യുഡിപിയിലെ 8 എംഎല്‍എമാര്‍ ബിജെപിയില്‍; നിയമസഭയില്‍ ബിജെപി അംഗബലം 10 ആയി

POCSO കേസിൽ അറസ്റ്റിലായ അധ്യാപകൻ എസ്പി ഓഫീസ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

Latest News

കശ്മീര്‍ വിഷയത്തില്‍ ഒഐസി നീക്കം; ‘ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ട’താക്കീതുമായി കേന്ദ്രം

വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് വൈകിട്ട് മുതല്‍ നിയന്ത്രണം വന്നേക്കും

സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാട്; പിണറായി വിജയനും റിയാസിനും വീണക്കുമെതിരെ എസ്‌ഐടി അന്വേഷണം; 30 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട്

പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി; പ്രതിഷേധിച്ച് മേയര്‍ വി.വി. രാജേഷ്, സംഘാടകരെ അതൃപ്തി അറിയിച്ചു

അമൃതാനന്ദമയിയുടെ 73-ാം ജന്മദിനം; അമൃതപുരിയില്‍ വന്‍ ആഘോഷം; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉപരാഷ്‌ട്രപതിയും പങ്കെടുക്കും

ഏഷ്യന്‍ ഗെയിംസ് പുരുഷ ബാഡ്മിന്റണ്‍ ഇന്ത്യന്‍ ടീമിന് വെങ്കലം

കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ 45കാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം

‘വിമാനം ആരുടേത്, എന്താണ് പ്രത്യേക താൽപര്യം, പുണ്യം ലഭിക്കാനല്ല സൗജന്യമായി നൽകിയത്’; മുഖ്യമന്ത്രിക്കെതിരെ വി. മുരളീധരൻ എം.എൽഎ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies