തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി. വൈകിട്ട് 6.45 മുതല്‍ രാത്രി 12.35 വരെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യമുണ്ടാകാമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഉയര്‍ന്ന നിലയില്‍ തുടരുന്നതാണ് പ്രധാന കാരണം. മഴയുടെ കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടരുന്നതും വൈദ്യുതി ആവശ്യകത വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളിലെ സെപ്തംബര്‍ മാസത്തെ ശരാശരി ആവശ്യകതയെ അപേക്ഷിച്ച് ഇത്തവണ ഏകദേശം 1200 മെഗാവാട്ട് വരെ അധിക വൈദ്യുതിയാണ് ആവശ്യമായി വരുന്നത്.
ബുധനാഴ്ച സംസ്ഥാനത്ത് ഏകദേശം 600 മുതല്‍ 800 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യതക്കുറവ് നേരിടാന്‍ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍. സാങ്കേതിക കാരണങ്ങളാല്‍ ദീര്‍ഘകാല കരാര്‍ പ്രകാരം ലഭിക്കേണ്ടിയിരുന്ന 150 മെഗാവാട്ട് വൈദ്യുതിയും മധ്യപ്രദേശില്‍ നിന്ന് സ്വാപ്പ് സംവിധാനത്തിലൂടെ ലഭിച്ചിരുന്ന 200 മെഗാവാട്ട് വൈദ്യുതിയും ഇന്ന് ലഭ്യമാകില്ല. അതേസമയം, വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ കെഎസ്ഇബി അടിയന്തര ഇടപെടലുകള്‍ നടത്തുന്നുണ്ട്. തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി പവര്‍ എക്സ്ചേഞ്ച് വഴി 100 മുതല്‍ 200 മെഗാവാട്ട് വരെ അധിക വൈദ്യുതി ഇന്ന് ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
രാജ്യത്താകെ വൈദ്യുതി ആവശ്യകത വര്‍ധിച്ചതോടെ പവര്‍ എക്സ്ചേഞ്ച് വഴി വൈദ്യുതി ലഭിക്കുന്നതിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തിന്റെ അധിക വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിലും പ്രതിസന്ധി നേരിടുന്നുണ്ട്. വൈദ്യുതി ലഭ്യതയിലെ കുറവ് പരിഹരിക്കാനായില്ലെങ്കില്‍ ഉപഭോഗം കൂടുതലുള്ള സമയത്ത് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്.















