കമാൽ മൗല മോസ്‌കിലെ പുരാവസ്തു വകുപ്പ് പരിശോധന; കണ്ടെത്തിയത് 39 വിഗ്രഹങ്ങൾ ഉൾപ്പെടെ 1710 ക്ഷേത്ര അവശിഷ്ടങ്ങൾ; ലഭിച്ചത് ഞെട്ടിക്കുന്ന തെളിവുകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കമാൽ മൗല മോസ്‌കിലെ പുരാവസ്തു വകുപ്പ് പരിശോധന; കണ്ടെത്തിയത് 39 വിഗ്രഹങ്ങൾ ഉൾപ്പെടെ 1710 ക്ഷേത്ര അവശിഷ്ടങ്ങൾ; ലഭിച്ചത് ഞെട്ടിക്കുന്ന തെളിവുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2024, 10:34 am IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ: ഭോജ്ശാല-കമാൽ മൗല മസ്ജിദ് കോംപ്ലക്സിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ പരിശോധനയിൽ 39ഓളം വിഗ്രഹങ്ങൾ കണ്ടെത്തി. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് 98 ദിവസമായി നടത്തി വരികയായിരുന്ന സർവേയിലാണ് 39 വിഗ്രഹങ്ങൾ ഉൾപ്പെടെ 1710ഓളം ക്ഷേത്ര അവശിഷ്ടങ്ങൾ കണ്ടെത്തിയത്. സരസ്വതീ ദേവി, മഹിഷാസുര മർദ്ദിനി, ഗണപതി, കൃഷ്ണൻ, ശിവൻ, ബ്രഹ്‌മാവ്, ഹനുമാൻ തുടങ്ങിയ വിഗ്രഹങ്ങൾ കണ്ടെടുത്തവയിൽ ഉൾപ്പെടുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് മൂന്ന് മാസത്തോളമായി പ്രദേശത്ത് നടത്തി വരികയായിരുന്ന സർവേ അവസാനിച്ചത്. സ്ഥലത്ത് നിന്ന് കണ്ടെടുത്തവയെ സംബന്ധിച്ചുള്ള റിപ്പോർട്ട് നാളെ ഹൈക്കോടതിക്ക് മുൻപാകെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സമർപ്പിക്കും. പ്രദേശത്ത് കൂടുതൽ ആഴത്തിൽ പരിശോധന നടത്താൻ എഎസ്ഐ അപേക്ഷ നൽകിയേക്കുമെന്നും സൂചനയുണ്ട്.

ഭേജ്ശാല സരസ്വതി ദേവിയുടെ ക്ഷേത്രം സ്ഥിതി ചെയ്തിരുന്ന പ്രദേശമായിരുന്നുവെന്ന് കാണിച്ച് സമർപ്പിച്ച ഹർജിയിലാണ് പരിശോധന നടത്താൻ കോടതി ഉത്തരവിട്ടത്. എല്ലാ ദിവസവും നടക്കുന്ന പരിശോധനയിൽ ആർക്കിയോളജിക്കൽ സംഘത്തിനൊപ്പം ചേരാൻ ഹിന്ദു-മുസ്ലീം വിഭാഗത്തിൽ നിന്നുള്ള പ്രതിനിധികൾക്കും അവസരം ഉണ്ടായിരുന്നു.

അവസാന ദിവസത്തെ സർവേയിൽ ഏഴോളം ക്ഷേത്ര ഭാഗങ്ങളും ഒരു വിഗ്രഹവും ലഭിച്ചതായി ഹിന്ദു ഫ്രണ്ട് ഫോർ ജസ്റ്റിസ് പ്രതിനിധി ഗോപാൽ ശർമ പറഞ്ഞു. തകർന്ന നിലയിലുള്ള ദേവീ വിഗ്രഹവും തൂണിന്റെ അവശിഷ്ടങ്ങളുമാണ് അവസാന ദിവസം ലഭിച്ചത്. വിഗ്രഹത്തിന്റെ മുഖവും കഴുത്ത് വരെയുള്ള ഭാഗവും മാത്രമാണ് അന്നേദിവസം ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിശോധനയിൽ കണ്ടെത്തിയ ഭാഗങ്ങൾ കാർബൺ ഡേറ്റിങ്ങിന് അയച്ചതായി അധികൃതർ വ്യക്തമാക്കി. ഭോജ്ശാലയിലും പരിസരങ്ങളുമായി 12ഓളം സ്ഥലങ്ങളിലാണ് ഖനനം നടത്തിയത്. കാർബൺ ഡേറ്റിംഗ് റിപ്പോർട്ട് ഉപയോഗിച്ച് ഖനനത്തിൽ കണ്ടെത്തിയ വസ്തുക്കളുടെ കാലപ്പഴക്കം നിർണയിക്കും. ഇത് സംബന്ധിച്ചുള്ള റിപ്പോർട്ടാണ് ഹൈക്കോടതിയിൽ തുടർ നടപടികളിൽ നിർണായകമാകുന്നത്.

 

Tags: ASIASI Surveybhojsala complex
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies