മാക്രോണിന്റെ കളി പാളി: ഫ്രാൻസ് പൊതു തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ ദേശീയവാദികളായ നാഷണൽ റാലി പാർട്ടിക്ക് മുന്നേറ്റം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മാക്രോണിന്റെ കളി പാളി: ഫ്രാൻസ് പൊതു തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ ദേശീയവാദികളായ നാഷണൽ റാലി പാർട്ടിക്ക് മുന്നേറ്റം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2024, 09:16 pm IST
Facebook
Twitter
WhatsAppTelegram

പാരീസ്: ഫ്രഞ്ച് പാർലമെൻ്റ് തെരഞ്ഞെടുപ്പിലെ ഒന്നാം ഘട്ടത്തിൽ ദേശീയവാദി പാർട്ടിയായ നാഷണൽ റാലി പാർട്ടി (Le Rassemblement National RN) ലീഡ് ചെയ്യുന്നു. ഇപ്പോഴത്തെ വോട്ടിങ് നില അനുസരിച്ച് ദേശീയവാദികളായ ദേശീയ റാലി ഒന്നാം സ്ഥാനത്തും ഇടതു സഖ്യം രണ്ടാം സ്ഥാനത്തും പ്രസിഡൻ്റ് മാക്രോണിന്റെ മധ്യപക്ഷ സഖ്യം മൂന്നാം സ്ഥാനത്തുമാണ്. ദേശീയ റാലി വിജയിച്ചാൽ അതിന്റെ നേതാവ് മറൈൻ ലെ പെൻ പ്രധാനമന്ത്രിയാകും.

ആദ്യഘട്ട തിരഞ്ഞെടുപ്പിൽ ദേശീയവാദി വലതുപക്ഷം 33%; ഇടതുപക്ഷക്കാർ 28%; പ്രസിഡൻ്റ് മാക്രോണിന്റെ മധ്യപക്ഷ സഖ്യം 21% എന്നിങ്ങിനെ വോട്ടുകൾ നേടി. ഈ ആദ്യ റൗണ്ടിൽ ഒരു പക്ഷത്തിനും 50% വോട്ടുകൾ ലഭിക്കാത്തതിനാൽ, രണ്ടാം റൗണ്ട് തിരഞ്ഞെടുപ്പ് ജൂലൈ 7 ന് നടക്കും. വലതുപക്ഷ ദേശീയ റാലി ഏറ്റവും കൂടുതൽ സീറ്റുകൾ നേടുമെന്നാണ് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിന് മുന്നോടിയായുള്ള സർവേകൾ സൂചിപ്പിക്കുന്നത് . പ്രസിഡൻറ് മാക്രോണിന്റെ പാർട്ടിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് ഈ സർവേകൾ വ്യക്തമാക്കുന്നത്.

പാർലമെൻ്റ് തിരഞ്ഞെടുപ്പിന്റെ അവസാനം ദേശീയ റാലി പാർട്ടി ഭരണം പിടിച്ച് പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്താൽ ഫ്രാൻസിലെ വിദേശ കുടിയേറ്റക്കാർക്കെതിരെയുള്ള നടപടികൾ ശക്തമാക്കും എന്ന് പൊതുവെ കരുതപ്പെടുന്നു. ഫ്രാൻസിലെ അനധികൃത കുടിയേറ്റക്കാർക്ക് സൗജന്യമായി ലഭ്യമായ മെഡിക്കൽ സേവനങ്ങൾ ദേശീയ റാലി സർക്കാർ നിരോധിക്കും. ഫ്രാൻസിലെ ആണവ റിയാക്ടറുകളിലും പ്രാഥമിക സുരക്ഷാ സൗകര്യങ്ങളിലും വിദേശികളെ ജോലിക്കെടുക്കുന്നതിന് ദേശീയ റാലി സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും എന്നൊക്കെയുള്ള ചർച്ചകൾ ഫ്രഞ്ച് രാഷ്‌ട്രീയ ഉപശാലകളിൽ നിറയുകയാണ്.

ഫ്രഞ്ച് പാർലമെൻ്റിൽ 577 സീറ്റുകളുണ്ട്, അതിൽ 13 വിദേശ ജില്ലകളും വിദേശത്തുള്ള ഫ്രഞ്ച് പൗരന്മാരെ പ്രതിനിധീകരിക്കുന്ന 11 മണ്ഡലങ്ങളും ഉൾപ്പെടുന്നു. പാർലമെൻ്റിൽ കേവല ഭൂരിപക്ഷം നിലനിർത്താൻ ഒരു പാർട്ടിക്ക് 289 സീറ്റുകൾ വേണം. മിക്കവാറും എല്ലാ പ്രമുഖ അഭിപ്രായ വോട്ടെടുപ്പുകളും RN-ന് ലീഡ് പ്രവചിക്കുന്നു .

അതേസമയം, പ്രസിഡൻറ് മാക്രോണിന്റെ മധ്യപക്ഷ സഖ്യവും ഇടതുപക്ഷവും ചേർന്ന് പുതിയ സർക്കാർ രൂപീകരിക്കാനുള്ള സാധ്യതയും തെളിഞ്ഞു വരുന്നുണ്ട്.

ദേശീയ വാദികളെ ഭരണത്തിൽ നിന്ന് അകറ്റി നിർത്താനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പാർലമെന്റിന്റെ കാലാവധി പൂർത്തിയാകുന്നതിനു മുൻപ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ മാക്രോൺ നടത്തിയ ഈ ചൂതാട്ടം പാളി എന്നാണ് സ്ഥിതിഗതികൾ സൂചിപ്പിക്കുന്നത്.

Tags: french presidentEmmanuel MacronMarine Le Pen2024 French legislative election
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies