ഹൈഡ്രജൻ പെറോക്സൈഡ് ഉപയോ​ഗിച്ച് നെബുലൈസേഷൻ; സാമന്തയ്‌ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വിമർശനം; നല്ല ഉദ്ദേശ്യത്തോടെയാണ് പറഞ്ഞതെന്ന് നടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഹൈഡ്രജൻ പെറോക്സൈഡ് ഉപയോ​ഗിച്ച് നെബുലൈസേഷൻ; സാമന്തയ്‌ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വിമർശനം; നല്ല ഉദ്ദേശ്യത്തോടെയാണ് പറഞ്ഞതെന്ന് നടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2024, 06:05 pm IST
FacebookTwitterWhatsAppTelegram

ഹൈഡ്രജൻ പെറോക്സൈഡ് ഉപയോ​ഗിച്ച് നെബുലൈസേഷൻ ചെയ്താൽ വൈറൽ അണുബാധയെ പ്രതിരോധിക്കാമെന്ന സാമന്തയുടെ വാക്കുകൾക്കെതിരെ സോഷ്യൽമീഡിയ. നിരവധി പേരാണ് താരത്തെ വിമർശിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ രം​ഗത്ത് എത്തിയിരിക്കുന്നത്. സാമന്ത പങ്കുവച്ച അശാസ്ത്രീയമായ ചികിത്സാ രീതിക്കെതിരെ ലിവർ ഡോക്ടർ എന്ന പേരിൽ പ്രശസ്തനായ ഡോ. സിറിയക്ക് എബി ഫിലിപ്സ് രൂക്ഷ വിമർശനമാണ് ഉയർത്തിയത്.

‘വൈറൽ അണുബാധയ്‌ക്കായി മരുന്ന് എടുക്കുന്നതിന് മുമ്പ് മറ്റൊരു രീതി പരീക്ഷിക്കൂ. ഹൈഡ്രജൻ പെറോക്സൈഡ് ഉപയോ​ഗിച്ച് നെബുലൈസ് ചെയ്യൂ…’-എന്നാണ് സാമന്ത ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്. ഈ വാദത്തിന് ഡോ. സിറിയക്ക് ട്വിറ്ററിലൂടെയാണ് മറുപടി നൽകിയത്.

ആ​രോ​ഗ്യ വിഷയങ്ങളിലും ശാസ്ത്രീയ വിഷയങ്ങളിലും സാമന്ത നിരക്ഷരയാണ്. സയന്റിഫിക് സൊസൈറ്റിയും അമേരിക്കയിലെ ആസ്തമ അലർജി ഫൗണ്ടേഷനും ഹൈഡ്രജൻ പെറോക്സൈ‍ഡ് ഉപയോ​ഗിച്ച് നെബുലൈസ് ചെയ്യുന്നതിന് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇത് ആരോ​ഗ്യത്തിന് ഹാനീകരമാണ്. ഇത്തരത്തിലൊരു രീതി പ്രചരിപ്പിച്ചതിൽ സാമന്തയ്‌ക്ക് കർശനമായ ശിക്ഷ നല്കണമെന്നും ജയിലിൽ അടയ്‌ക്കണമെന്നുമാണ് ഡോ. സിറിയക്ക് ട്വിറ്ററിലൂടെ കുറിച്ചത്.

ലിവർ ഡോക്ടറിന്റെ വിമർശനത്തിന് സാമന്ത മറുപടിയും നൽകി. അണുബാധയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി തനിക്ക് പലതരം മരുന്നുകൾ കഴിക്കേണ്ടി വന്നിരുന്നു. പ്രൊഫഷണൽ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമായിരുന്നു മരുന്ന് കഴിച്ചത്. ഈ ചികിത്സകളിൽ പലതും വളരെ ചിലവേറിയതും ആയിരുന്നു. എന്നെ പോലൊരാൾക്ക് ഇത് താങ്ങാൻ കഴിയും. പക്ഷെ, സാധാരണക്കാർ ആ അവസ്ഥയിലൂടെ കടന്നു പോയാൽ എന്ത് ചെയ്യേണ്ടി വരുമെന്നുമാണ് സാമന്ത ചോദിക്കുന്നത്.

25 വർഷമായി ഡിആർഡിഒയിൽ സേവനമനുഷ്ഠിച്ച ഉയർന്ന യോഗ്യതയുള്ള ഒരു ഡോക്ടറാണ് തനിക്ക് ഈ ചികിത്സാരീതി നിർദ്ദേശിച്ചതെന്നും താരം പോസ്റ്റിൽ പറയുന്നുണ്ട്. തനിക്ക് ഫലം ചെയ്തൊരു രീതിയാണ് സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചതെന്നും മറ്റുള്ളവരെ സഹായിക്കാനാണ് താൻ ശ്രമിച്ചതെന്നും കുറിച്ചിട്ടുണ്ട്. ആരെയും ഉപദ്രവിക്കാൻ താൻ ഒരിക്കലും ശ്രമിച്ചില്ലെന്നും ഇത്തരം കാര്യങ്ങൾ പങ്കുവെക്കുമ്പോൾ ഇനി ശ്രദ്ധിക്കുമെന്നും സാമന്ത ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു.

Tags: samantha ruth prabhuSamanta
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies