ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഓണവില്ലിന് ലോ​ഗോയും ട്രേഡ് മാർക്കും
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഓണവില്ലിന് ലോ​ഗോയും ട്രേഡ് മാർക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2024, 09:26 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഓണവില്ലിന് ലോ​ഗോയും ട്രേഡ് മാർക്കും ലഭിച്ചു. ഓണവില്ല് നിർ‌മിക്കാനും വിൽപന നടത്താനുമുള്ള അവകാശം ക്ഷേത്രത്തിന് മാത്രമായിരിക്കും. തിരുവോണ ദിനത്തിൽ ക്ഷേത്രത്തിന് വേണ്ടി 12 വില്ലുകൾ നിർമിച്ച് സമർപ്പിക്കുന്നത് തുടർന്നും കരമന മേലാറന്നൂർ വിളയിൽ കുടുംബമായിരിക്കും തിരുവോണ ദിനത്തിൽ ക്ഷേത്രത്തിന് വേണ്ടി 12 വില്ലുകൾ നിർമിച്ച് സമർപ്പിക്കുന്നത്. എന്നാൽ വില്ല് നിർമിക്കുന്നതിനോ  വിൽക്കുന്നതിനോ ഇവർക്ക് അധികാരമുണ്ടായിരിക്കില്ല.

കടമ്പ് വൃക്ഷത്തിന്റെയും മഹാ​ഗണിയുടെയും തടികളിലാണ് ഓണവില്ല് നിർമിക്കുന്നത്. നാലര അടി, നാല് അടി, മൂന്നര അടി നീളത്തിലാണ് ഓണവില്ലിന്റെ നിർമാണം. പ്രകൃതിദത്തമായ ചായക്കൂട്ടുകൾ ഉപയോ​ഗിച്ചാണ് ചിത്രം വരയ്‌ക്കുന്നത്. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ താഴികക്കുടം ഇരിക്കുന്ന വള്ളത്തിന്റെ ആകൃതിയിലാണ് വില്ല് നിര്‍മ്മാണം. 41 ദിവസം വ്രതമെടുത്താണ് കുടുംബക്കാര്‍ ഇതിന്റെ ചിത്രരചന പൂര്‍ത്തിയാക്കുന്നത്.

തിരുവോണ ദിവസം പുലർച്ചെ അഞ്ചരയ്‌ക്ക് ക്ഷേത്രത്തിലെ കൊടിമരത്തിന് ചുവട്ടിൽ സമർപ്പിക്കുന്നതാണ് ചടങ്ങ്. ദശാവതാരം, അനന്തശയനം, ശ്രീരാമ പട്ടാഭിഷേകം, കൃഷ്ണലീല, ശാസ്ത., വിനായക എന്നിവയാണ് ഈ വില്ലുകൾ. ഓരോന്നിന്റെയും രണ്ട് വീതം 12 എണ്ണമാണ് സമർപ്പിക്കുന്നത്. ഓണത്തിന് ശേഷം ഈ വില്ലുകൾ തിരുവിതാംകൂർ കൊട്ടാരത്തിന് കൈമാറും.  അഡ്വ. ബിന്ദു ശങ്കരപ്പിള്ളയാണ് ക്ഷേത്രത്തെ പ്രതിനിധീകരിച്ച് ട്രേഡ് മാർക്ക് രജിസ്ട്രിയിൽ അപേക്ഷ സമർപ്പിച്ചത്.

പാതാളത്തിലേക്ക് വാമനന്‍ മഹാബലിയെ അയയ്‌ക്കുന്നതിന് മുൻപ് വിഷ്ണുവിന്റെ വിശ്വരൂപം കാണാനുള്ള ആഗ്രഹം സാധിച്ചു കൊടുക്കുന്നു. വര്‍ഷം തോറും പ്രജകളെ കാണാനെത്തുമ്പോള്‍ വിഷ്ണുവിന്റെ അവതാരകഥകള്‍ കാണാനുള്ള‌ ആഗ്രഹം മഹാബലി പ്രകടിപ്പിച്ചു. തുടർന്ന് വിഷ്ണുവിന്റെ അഭ്യര്‍ത്ഥനയാല്‍ പ്രപഞ്ചശില്പിയായ വിശ്വകര്‍മ്മ ദേവന്‍ ആദ്യ രചന നടത്തി. വിശ്വകര്‍മ്മാവിന്റെ അനുയായികള്‍ തുടര്‍ കാലങ്ങളില്‍ അവതാരകഥകള്‍ വരച്ച് വിഷ്ണു സന്നിധിയില്‍ സമര്‍പ്പിക്കാമെന്ന് വാഗ്ദാനവും നല്‍കി. ഈ ചടങ്ങാണ് ഓണവില്ല് സമര്‍പ്പണം. ഈ ഐതിഹ്യത്തിന്റെ തുടര്‍ച്ചയായാണ് ഓണവില്ല് കരമന വിളയില്‍ വീട് കുടുംബത്തിലെ വിശ്വകര്‍മ്മജരായ കലാകാരന്മാര്‍ അനുഷ്ഠിച്ചു വരുന്നത്.

Tags: Sree Patmanabha Swami templeOnavillu
Share
Tweet
SendShare

More News from this section

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

Latest News

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies