പുരോ​ഗമനവാദിയായ മസൂദ് പെസഷ്കി ഇറാൻ പ്രസിഡന്റ്; മതനിലപാടുകളിൽ മനസ് മാറ്റുമോ ഇറാൻ; ഇന്ത്യയുമായുളള ബന്ധവും നിർണായകം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പുരോ​ഗമനവാദിയായ മസൂദ് പെസഷ്കി ഇറാൻ പ്രസിഡന്റ്; മതനിലപാടുകളിൽ മനസ് മാറ്റുമോ ഇറാൻ; ഇന്ത്യയുമായുളള ബന്ധവും നിർണായകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2024, 12:11 pm IST
FacebookTwitterWhatsAppTelegram

ടെഹ്റാൻ: പുരോ​ഗമനവാദിയായ മസൂദ് പെസഷ്കി തീവ്ര മതവാദിയായ സയീദ് ജലീലിയെ പരാജയപ്പെടുത്തിയാണ് ഇറാന്റെ പ്രസിഡന്റാകുന്നത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെപ്പോലെ പാശ്ചാത്യശക്തികളുടെ കടുത്തവിമര്‍ശകനാണ് അന്തരിച്ച മുൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിം. മതനേതൃത്വത്തിന്റെ അനുമതിയോടെ റെയ്സി നടപ്പാക്കിയ കര്‍ശനമായ ‘ഹിജാബും പാതിവ്രത്യവും നിയമം’ ഇറാനെ പ്രക്ഷുബ്ധമാക്കിയിരുന്നു. പ്രക്ഷോഭം മാസങ്ങളോളം നീണ്ടെങ്കിലും മതഭരണകൂടത്തെ പിടിച്ചുകുലുക്കിയ പ്രക്ഷോഭത്തെ റെയ്സിയുടെ സര്‍ക്കാര്‍ അമര്‍ച്ച ചെയ്യുകയായിരുന്നു. ഇതിനിടെയാണ് ഇബ്രാഹിം റെയ്സി ഹെലികോപ്ടർ അപകടത്തിൽ കൊല്ലപപ്പെടുന്നത്. മസൂദ് പെസഷ്കിക്ക് കീഴിൽ ഇറാന്റെ തീവ്രമത നിലപാടിൽ നിന്നും പിന്നോട്ട് പോകുമോ, ഇന്ത്യ- ഇറാൻ ബന്ധത്തിൽ മാറ്റമുണ്ടാകുമോ?

ആരാണ് മസൂദ് പെസഷ്കി

കാർഡിയാക് സർജനായ മസൂദ് പെസഷ്കി വർഷങ്ങളായി ഇറാൻ നിയമ നിർമാണ സഭയിലെ അം​ഗമാണ്. ആ​ഗോളതലത്തിൽ വരുന്ന മാറ്റം രാജ്യത്തും പ്രതിഫലിക്കണമെന്ന് നിലപാടുകാരനാണ് അദ്ദേ​ഹം. അതിനാൽ എന്നും ആഭ്യന്തര- അന്തർദേശീയ പരിഷ്കാരങ്ങളെ പിന്തുണച്ചിട്ടുണ്ട്. മുൻ​ഗാമികളുടെ തീവ്രമതനിലാപടുകളോട് പരസ്യമായി എതിർപ്പും നിരവധി തവണ അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിലപാടുകളോടും ആശയങ്ങളോടുമുള്ള ഇറാൻ ജനതയുടെ ഐക്യദാർഢ്യമായാണ്. തെര‍ഞ്ഞെടുപ്പ് ഫലമെന്നാണ് വിലയിരുത്തൽ. എന്നാൽ പരമോന്നത നേതാവിന്റെ കൽപ്പനകളെ മറികടന്ന് പെസഷ്കിക്ക് എത്രത്തോളം മുന്നോട്ട് കൊണ്ടുപോകാൻ ആകുമെന്ന് കണ്ടറിയേണ്ടു വരും.

ഇന്ത്യ-ഇറാൻ ബന്ധം

ഇന്ത്യയും ഇറാനും തമ്മിൽ നൂറ്റാണ്ടുകളായി സാമ്പത്തിക ബന്ധമുണ്ട്. അത് ഇന്നും തുടരുന്നു. പെസെഷ്‌കിയന്റെ കീഴിൽ ബന്ധങ്ങൾ കൂടുതൽ ദൃഢമാകുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ നിയന്ത്രണം മാസങ്ങൾക്ക് മുമ്പാണ് ഇന്ത്യ ഏറ്റെടുത്തത്. പാകിസ്താനെ മറികടന്ന് അഫ്ഗാനിസ്ഥാനുമായും മധ്യേഷ്യയുമായും വ്യാപാരം നടത്തുന്നതിനുള്ള ഒരു പ്രധാന ട്രാൻസിറ്റ് പോയിൻ്റാണിത്.ഷാഹിദ്-ബെഹേഷ്തി തുറമുഖ ടെർമിനലിന്റെ വികസനത്തിനായി 120 മില്യൺ ഡോളറാണ് ഇന്ത്യ നിക്ഷേപിക്കുന്നത്. കൂടാതെ ഇറാനിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി 250 മില്യൺ ഡോളർ വായ്പ നൽകുകയും ചെയ്തു.

ഇന്ത്യയുടെ പ്രധാന ക്രൂഡ് ഓയിൽ സ്രോതസ്സുകളിലൊന്നാണ് ഇറാൻ. പാശ്ചാത്യ ഉപരോധങ്ങളുടെ പശ്ചാത്തലത്തിൽ എണ്ണയുടെ കയറ്റുമതി വർധിപ്പിക്കാൻ ഇറാൻ ഇന്ത്യയെ ആശ്രയിച്ചേക്കും. ഇതോടെ കുറഞ്ഞ വിലയിൽ ക്രൂഡ് ഓയിൽ വാങ്ങാനുള്ള സാഹചര്യം ഇന്ത്യയ്‌ക്ക് ലഭിക്കുകയും ചെയ്യും.

ഇന്ത്യയും ഇറാനും തമ്മിലുള്ള സഹകരണത്തിനുള്ള മറ്റൊരു പ്ലാറ്റ്ഫോമാണ് ഇൻ്റർനാഷണൽ നോർത്ത്-സൗത്ത് ട്രാൻസ്പോർട്ട് കോറിഡോർ (INSTC), ഇന്ത്യയെ ഇറാൻ വഴി റഷ്യയുമായി ബന്ധിപ്പിക്കുന്ന മൾട്ടി മോഡൽ ഗതാഗത പാതയാണിത്. വ്യാപാരത്തിന്റെയും ഉഭയകക്ഷി ബന്ധത്തിന്റെയും കാര്യത്തിൽ കണക്റ്റിവിറ്റിക്ക് പ്രാധാന പങ്കുണ്ട്.

ഇറാൻ തെരഞ്ഞെടുപ്പ്

മുൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സി മെയ് 19 ന് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച പശ്ചാത്തലത്തിലാണ് ഇറാനിൽ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടന്നത്. 1979-ലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പോളിംഗാണ് രേഖപ്പെടുത്തിയത്. 39.92 ശതമാനം മാത്രമായിരുന്നു പോളിം​ഗ്. പ്രാദേശിക സംഘർഷങ്ങൾക്കിെടെയാണ് തെരഞ്ഞെടുപ്പ് നടന്നത്.

 

Tags: IRANPresidentChabahar portMasood pasakian
ShareTweetSendShare

More News from this section

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

Latest News

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies