മഴയാണ്, സന്ധികൾക്ക് വേണം പ്രത്യേക പരിചരണം; സന്ധിവാതത്തെ ചെറുക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മഴയാണ്, സന്ധികൾക്ക് വേണം പ്രത്യേക പരിചരണം; സന്ധിവാതത്തെ ചെറുക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2024, 01:46 pm IST
FacebookTwitterWhatsAppTelegram

സന്ധിവാതം കൊണ്ട് ദുരിതം അനുഭവിക്കുന്നവർ ചെറുതല്ല. സന്ധികളെയും അതിന് ചുറ്റുമുള്ള കോശങ്ങളെയും ബാധിക്കുന്ന രോ​ഗാവസ്ഥയാണ് സന്ധിവാതം. നൂറിലേറെ തരം സന്ധിവാതമുണ്ടെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. മഴക്കാലത്താണ് സന്ധിവാതം മൂലമുള്ള വേദനയും നീരും മറ്റ് അസ്വസ്ഥതകളും അധികരിക്കുന്നത്.

മഴയെത്തുന്നതോടെ അന്തരീക്ഷ താപനിലയും ശരീര താപനിലയും കുറയുന്നതാണ് ഇതിന് കാരണം. കാലാവസ്ഥയിലെ മാറ്റങ്ങൾ സന്ധികളിലെ ദ്രാവകത്തെയും നാഡികളുടെ സംവേദക്ഷമതയെയും ബാധിക്കും. ഇത് സന്ധിവാതത്തിന്റെ അസ്വസ്ഥകൾ വർദ്ധിക്കാൻ കാരണമാകും. സന്ധിവാതത്തിന്റെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിന് ഇനി പറയുന്ന ചില കാര്യങ്ങൾ പിന്തുടരാവുന്നതാണ്.

  • ശരീരം ചൂടാക്കി നിർത്താൻ ശ്രദ്ധിക്കുക. ശരീരം ചൂടായിരിക്കുമ്പോൾ രക്തചംക്രമണം വർദ്ധിക്കുകയും സന്ധിവേദന കുറയുകയും ചെയ്യും. ചൂടു വെള്ളത്തിൽ കുളിക്കുന്നതും ഹോട്ട് വാട്ടർ ബാ​ഗ് സന്ധികളിൽ വയ്‌ക്കുന്നതും നല്ലതാണ്.
  • ജലാംശം നിലനിർത്തേണ്ടതും അനിവാര്യമാണ്. നിർജ്ജലീകരണം വീക്കം വർദ്ധിപ്പിക്കാൻ കാരണമാകും. ഒരു ദിവസം കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. ഹെർബൽ ടീ, നേർപ്പിച്ച പഴച്ചാറുകൾ എന്നിവയും കുടിക്കാവുന്നതാണ്.
  • വ്യായമം പതി‌വാക്കുന്നത് സന്ധികളുടെ വഴക്കം നിലനിർത്താനും സന്ധികൾക്ക് ചുറ്റുമുള്ള പേശികളെ ശക്തിപ്പെടുത്താനും വീക്കം കുറയ്‌ക്കാനും സഹായിക്കുന്നു. നടപ്പ്, സ്ട്രെച്ചിംഗ് വ്യായാമങ്ങൾ, ഫ്ളെക്സിബില്റ്റി വ്യായാമങ്ങൾ എന്നിവ ചെയ്യാൻ മറക്കരുത്.
  • ആ​രോ​ഗ്യകരമായ ഭക്ഷണക്രമം പിന്തുടരണം. നീർ‌ക്കെട്ട് കുറയ്‌ക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ സന്ധിവേദനയുടെ ‌ലക്ഷണങ്ങളെ നിയന്ത്രിക്കും. ഒമേഗ -3 ഫാറ്റി ആസിഡുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ എന്നിവ വീക്കം കുറയ്‌ക്കാൻ സഹായിക്കുന്നു. ഇലക്കറികൾ, പരിപ്പ്, വിത്തുകൾ, കടൽ മത്സ്യങ്ങൾ, ഒലിവ് ഓയിൽ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
  • ഭാരം നിലനിർത്തുന്നതും സന്ധിവേ​ദന ലഘൂകരിക്കും. അമിതഭാരം സന്ധിവേദനയ്‌ക്കും അസ്വസ്ഥതയ്‌ക്കും കാരണമാകാം.
  • ശരീരത്തിന് മതിയായ വിശ്രമവും അത്യാവശ്യമാണ്. ഉറക്കക്കുറവ് വേദന കൂട്ടാൻ കാരണമാകും. ദിവസവും കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും ഉറങ്ങാൻ ശ്രമിക്കുക.
  • നനഞ്ഞ വസ്ത്രങ്ങളും മറ്റും ഒഴിവാക്കേ‌ണ്ടതാണ്. അല്ലാത്തപക്ഷം ഇത് വേദന വർദ്ധിപ്പിക്കും. എസി ഉപയോ​ഗവും ശ്രദ്ധിക്കുക.
Tags: Arthritis
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies