കൈലാസ ദർശനത്തിന് ഇനി ചൈനയെന്ന തടസ്സമില്ല; ഭാരതത്തിനുള്ളിൽ നിന്ന് കൈലാസ ദർശനത്തിനുള്ള പാത തുറന്നു
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൈലാസ ദർശനത്തിന് ഇനി ചൈനയെന്ന തടസ്സമില്ല; ഭാരതത്തിനുള്ളിൽ നിന്ന് കൈലാസ ദർശനത്തിനുള്ള പാത തുറന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2024, 04:57 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഭാരതത്തിനുള്ളിൽ നിന്ന് കൈലാസ പർവ്വതം ദർശിക്കുവാനുള്ള ഒരു അദ്വിതീയ അവസരം ഉടൻ സാധ്യമാകും.ഉത്തരാഖണ്ഡിലെ ലിപുലേഖ് ചുരത്തിൽ പുതുതായി തുറന്ന വ്യൂപോയിൻ്റിലൂടെ സെപ്റ്റംബർ 15 മുതലായിരിക്കും ഈ ദർശന സൗഭാഗ്യം ലഭ്യമാകുക. ഇതോടെ ടിബറ്റിലെ പവിത്രമായ കൈലാസ പർവതത്തെ ഇന്ത്യൻ പ്രദേശത്തിനുള്ളിൽ നിന്ന് ദർശിക്കാൻ ഭക്തർക്കാകും.

പിത്തോരഗഡ് ജില്ലയിലെ വ്യാസ് താഴ്വരയിൽ 18,300 അടി ഉയരത്തിലാണ് ലിപുലേഖ് ചുരം സ്ഥിതി ചെയ്യുന്നത്. പിത്തോരഗഡ് ജില്ലയിലെ നാഭിദാംഗിലെ കെഎംവിഎൻ ഹട്‌സ് മുതൽ ചൈനീസ് അതിർത്തിയായ ലിപുലേഖ് ചുരം വരെയുള്ള പാത തുറന്നതോടെ ഇന്ത്യയിൽ നിന്ന് നേരിട്ട് കൈലാസം കാണാനുള്ള സുവർണാവസരമാണ് തീർഥാടകർക്ക് കൈവന്നിരിക്കുന്നത്. ധാർചുലയിൽ നിന്ന് ലിപുലേഖിലേക്ക് യാത്ര ചെയ്യുന്ന തീർത്ഥാടകർക്ക് 800 മീറ്റർ നടന്ന് കൈലാഷ് വ്യൂ പോയിൻ്റിലേക്ക് പ്രവേശിക്കാം.

കോവിഡ് -19 നിയന്ത്രണങ്ങൾ കാരണം അന്ന് ചൈന വഴിയുള്ള പരമ്പരാഗത റൂട്ട് അടച്ചിരുന്നു. എന്നാൽ പകർച്ചവ്യാധി കുറഞ്ഞിട്ടും ഈ നിരോധനം നിലനിൽക്കുന്നു.

ഔദ്യോഗിക ഉദ്ഘാടനത്തിന്റെ മുന്നോടിയായി, ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാൽ മഹാരാജും ഭാര്യ അമൃത റാവത്തും ജൂൺ 22-ന് ലിപുലേഖ് ചുരം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി

ഹിമാലയൻ പർവതനിരകളുടെ ഭാഗമായ കൈലാസപർവ്വതം സമുദ്രനിരപ്പിൽ നിന്ന് 6,690 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നു . ഇതിന് ഹിന്ദുമതത്തിലും ബുദ്ധമതത്തിലും ജൈനമതത്തിലും മതപരമായ പ്രാധാന്യമുണ്ട്. സത്‌ലജ്, ബ്രഹ്മപുത്ര, എന്നിവയുൾപ്പെടെ ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദികളുടെ സ്രോതസ്സുകൾക്ക് സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്.

ഹിന്ദുപുരാണമനുസരിച്ച് കൈലാസ പർവ്വതം ശിവന്റെ വാസസ്ഥലമാണ്. ബുദ്ധമതക്കാരും ജൈനരും പാപങ്ങളിൽ നിന്നുള്ള മോചനത്തിനുമുള്ള ഒരു പുണ്യസ്ഥലമായി ഇതിനെ കണക്കാക്കുന്നു. മതപരമായ കാരണങ്ങളാൽ കൈലാസ പർവ്വതം കയറുന്നത് നിരോധിച്ചിരിക്കുകയാണ്.

ഏപ്രിൽ മുതൽ ഒക്ടോബർ പകുതി വരെയുള്ള സമയത്താണ് കൈലാസ തീർത്ഥാടനം നടക്കുന്നത്. കൈലാഷ്-മാനസരോവർ യാത്ര നടത്തുന്ന ഇന്ത്യൻ തീർത്ഥാടകർക്ക് സാധുവായ പാസ്‌പോർട്ടുകളും ചൈനീസ് വിസയും ആവശ്യമാണ്.

Tags: KAILASHLipulekh passKailash peakKailash-Mansarovar Yatra
Share
Tweet
SendShare

More News from this section

‘ കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരിടാന്‍ കോൺഗ്രസ്‌ തയ്യാറാണേല്‍, താൻ അസം മന്ത്രിസഭ പിരിച്ചുവിട്ട് ബാലറ്റ് പേപ്പറില്‍ തിരഞ്ഞെടുപ്പ് നടത്തും’; വെല്ലുവിളിച്ച്  ഹിമന്ത ബിശ്വശർമ്മ

പ്രതിഷേധത്തിനിടെ ഒപ്പമുള്ളവരെ ഇടിച്ചും തൊഴിച്ചും രാഹുൽ; ഡി.കെ. ശിവകുമാറിനെ പിടിച്ചുവലിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; വിമർശനവുമായി ബിജെപി

ഇന്ത്യയുടെ വളർച്ചാപ്രവചനം ഉയർത്തി ഐഎംഎഫ്; നടപ്പ് സാമ്പത്തിക വർഷം 7%, ആഗോള പ്രതിസന്ധിക്കിടയിലും സമ്പദ്‌വ്യവസ്ഥയ്‌ക്ക് കരുത്ത്

അയ്യേ നാണക്കേട് !!! കോടതി ഫീസായ 220 രൂപയില്ല, ഹർജിയിൽ ഒപ്പില്ല, അവ്യക്തമായ ഫോട്ടോകോപ്പി; രാഹുൽ സുപ്രീംകോടതിയിൽ സമർപ്പിച്ച SIR ഹർജിയിൽ 14 പിഴവുകൾ

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

Latest News

‘അത്യപൂർവമായ ദേവി വിഗ്രഹം അനാഥം; 215 സെൻറിൽ ബാക്കിയുള്ളത് രണ്ടര സെൻറ്; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ സ്ഥിതി ദയനീയം; ഇത് കാണാൻ ജയകുമാർ സാറിന് കണ്ണ് പിടിക്കുമോ’..

പത്ത് വർഷം, 30 വിദേശയാത്രകൾ; പിണറായിക്കും കമലയ്‌ക്കുമായി വിമാനക്കൂലി ഇനത്തിൽ റീഇംബേഴ്‌സ് ചെയ്തത് 1.15 കോടി

തിരൂരിൽ സ്കൂട്ടറിൽ ബസിടിച്ച് യുവതി മരിച്ചു; കുട്ടികൾക്ക് ഗുരുതര പരിക്ക്

ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ചു; 24കാരന് ദാരുണാന്ത്യം

സ്കൂൾ കായികമേളയുടെ പന്തൽ തകർന്ന സംഭവം; പ്രതികൾക്ക് സംരക്ഷണമൊരുക്കി പോലീസ്, പന്തൽ പണിക്കാരനെ കുറ്റക്കാരനാക്കി കേസ് അവസാനിപ്പിക്കാൻ നീക്കം

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies