മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2026, 08:29 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: നെടുമ്പാശേരി എയര്‍പോര്‍ട്ട് റോഡില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസില്‍ അറസ്റ്റിലായ സുഹൈല്‍ സജീവ് (19) റിമാന്‍ഡില്‍. മദ്യലഹരിയില്‍ അമിതവേഗത്തില്‍ കാറോടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. അപകടസമയത്ത് മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തിലായിരുന്നു വാഹനമോടിച്ചതെന്ന് സുഹൈല്‍ പൊലീസിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ആലപ്പുഴ ആലിശേരി നൂഹ് മന്‍സിലില്‍ സുഹൈലിനെ ആലുവ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയതിനെത്തുടര്‍ന്ന് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രായം പരിഗണിച്ച് കാക്കനാട് ജയിലിനുള്ളിലെ ദുര്‍ഗുണപരിഹാര പാഠശാലയിലേക്കാണ് മാറ്റിയത്. സുഹൃത്തായ നിനവും ഇവിടെയുണ്ട്. ഇരുവര്‍ക്കും 19 വയസാണെന്ന് പൊലീസ് അറിയിച്ചു.

18നും 21നും ഇടയില്‍ പ്രായമുള്ളവരെ ജയിലിലെ സാധാരണ സെല്ലിനു പകരം ദുര്‍ഗുണപരിഹാര പാഠശാലയില്‍ പ്രവേശിപ്പിക്കുന്നതാണ് ചട്ടമെന്ന് ജയില്‍ ഡിജിപി എസ്. ശ്രീജിത്ത് വിശദീകരിച്ചു. നിയമവും പ്രതികളുടെ പ്രായവും കണക്കിലെടുത്താണ് നടപടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിന് മുമ്പ് സുഹൈല്‍ മൂന്ന് ബാറുകളില്‍ മദ്യപിച്ചിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തല്‍. സുഹൃത്തിനൊപ്പം ആദ്യം ഇടപ്പള്ളിയിലെ ഒരു മാളിലെത്തിയ ഇരുവരും പിന്നീട് വൈറ്റില എസ്എ റോഡിലെ ബാറില്‍ കയറി. തുടര്‍ന്ന് പാലാരിവട്ടത്തിന് സമീപമുള്ള ബാറിലും പിന്നീട് ഇടപ്പള്ളിയിലെ നക്ഷത്ര ഹോട്ടലിലെ ബാറിലും എത്തിയെന്നാണ് വിവരം. മദ്യപാനവും ഭക്ഷണവും കഴിഞ്ഞ് രാത്രി 12 മണിക്ക് ശേഷമാണ് എയര്‍പോര്‍ട്ട് റോഡിലേക്ക് യാത്ര തിരിച്ചതെന്നാണ് പൊലീസ് പറയുന്നത്.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

23 വയസ്സില്‍ താഴെയുള്ളയാള്‍ക്ക് മദ്യം നല്‍കിയെന്നാരോപിച്ച് ബന്ധപ്പെട്ട ബാറുകള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അത്താണി എയര്‍പോര്‍ട്ട് സിഗ്‌നല്‍ കവലയ്‌ക്ക് സമീപം തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ കര്‍ണാടക സുള്ള്യ സ്വദേശി മുഹമ്മദ് ഇയാസ് (22), വയനാട് കല്‍പ്പറ്റ മടക്കിമല സ്വദേശി കെ.വി. ദേവിക (21), പാലക്കാട് മണ്ണാര്‍ക്കാട് കരിമ്പ സ്വദേശി എം.പി. ഗോപിക (22) എന്നിവര്‍ മരിച്ചു. അപകടസമയത്ത് കാറിലുണ്ടായിരുന്ന സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കാറിന്റെ വേഗം കൃത്യമായി നിര്‍ണയിക്കുന്നതിനായി വിദഗ്ധ പരിശോധന നടത്തും. അപകടത്തിന്റെ സാഹചര്യങ്ങളും പ്രതികളുടെ മൊഴികളും ഉള്‍പ്പെടെ പരിശോധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.

Tags: AccidentKochisuhailremand
Share
Tweet
SendShare

More News from this section

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ ആചാരലംഘനം; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

ഇന്‍സ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലി എം.ഇ.ടി കോളജില്‍ വീണ്ടും കൂട്ടത്തല്ല്; ലാത്തിവീശി പൊലീസ്

കുടുംബപ്രശ്നം കലാശിച്ചത് കൊലപാതകത്തിൽ; കോട്ടയത്ത് മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു

‘സതീശനും പിണറായിയും രാജിവെക്കണം’; നിയമസഭയിലേക്ക് മാർച്ച് നടത്തി ബിജെപി; ഗ്യാനേഷ് കുമാറിനെതിരെ പാസാക്കിയ പ്രമേയം കത്തിച്ച് എംഎൽഎമാർ

Latest News

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണം; 2026-ലെ സാമ്പത്തിക നൊബേല്‍ രണ്ട് അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ക്ക്

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies