അഭിഷേകിന് പട്ടാഭിഷേകം; ടി20യിൽ അതിവേ​ഗ സെഞ്ച്വറിയുമായി യുവരാജിന്റെ ശിഷ്യൻ; ഇന്ത്യക്ക് റെക്കോർഡ് സ്കോർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അഭിഷേകിന് പട്ടാഭിഷേകം; ടി20യിൽ അതിവേ​ഗ സെഞ്ച്വറിയുമായി യുവരാജിന്റെ ശിഷ്യൻ; ഇന്ത്യക്ക് റെക്കോർഡ് സ്കോർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2024, 06:16 pm IST
FacebookTwitterWhatsAppTelegram

അരങ്ങേറ്റത്തിലെ ക്ഷീണം രണ്ടാം മത്സരത്തിൽ സെഞ്ച്വറി പട്ടാഭിഷേകത്തോടെ നികത്തി ഹൈദരാബാദിന്റെ അഭിഷേക് ശർമ്മ. 46 പന്തിൽ വെടിക്കെട്ട് സെഞ്ച്വറി നേടിയ താരം ഇന്ത്യൻ ഇന്നിം​ഗ്സിന്റെ നെടുംതൂണായി. സിംബാബ്വെയ്‌ക്കെതിരെ സിക്സോടെയാണ് താരം അക്കൗണ്ട് തുറന്നത്. 50 പൂർത്തിയാക്കുമ്പോഴും കന്നി സെഞ്ച്വറി നേടുമ്പോഴും പന്ത് ​ഗാലറിയിലേക്ക് പറത്തിയാണ് ആഘോഷത്തിന് തിരികൊളുത്തിയത്. ഏഴ് ഫോറും എട്ട് കൂറ്റൻ സിക്സറുകളുമടക്കമാണ് ഇടംകൈയൻ ബാറ്ററുടെ ഇന്നിം​ഗ്സ്.

33 പന്തിൽ 50 പൂർത്തിയാക്കിയ താരം അടുത്ത 13 പന്തിലാണ് 100 തികച്ചത്. 212 ആയിരുന്നു സ്ട്രൈക്ക് റേറ്റ്. അരങ്ങേറ്റത്തിൽ ഡക്കായ അഭിഷേക് ഇന്ത്യക്കായി ടി20യിൽ അതിവേ​ഗം സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമാവുകയും ചെയ്തു. സിക്സുകളിൽ രോഹിത് ശർമ്മയുടെ റെക്കോർഡും മറികടന്നു. 47 സിക്സുകളാണ് താരം ഈ വർഷം അതിർത്തിവര കടത്തിയത്.

അതേസമയം ഇന്ത്യ നിശ്ചിത ഓവറിൽ കൂറ്റൻ സ്കോറാണ് സിംബാബ്വേക്ക് മുന്നിൽ പടുത്തുയർത്തിയത്. നിശ്ചിത ഓവറിൽ രണ്ടുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 234 റൺസാണ് അടിച്ചുകൂട്ടിയത്. ക്യാപ്റ്റൻ ​ഗിൽ (2) നിരാശപ്പെടുത്തിയെങ്കിലും ഋതുരാജ് ​ഗെയ്ക്വാദ് (77) അഭിഷേക് ശർമ്മയ്‌ക്ക് പൂർണ പിന്തുണ നൽകി. 76 പന്തിൽ 137 റൺസിന്റെ പാർട്ണർ ഷിപ്പാണ് ഉയർത്തിയത്. 22 പന്തിൽ 48 റൺസെടുത്ത റിങ്കു തകർത്തടിച്ചതോടെ ഇന്ത്യൻ സ്കോർ കുതിച്ചു.

 

Tags: TonZimbabwe2nd T20IIndiaHistoricabhishek sharma
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies