ടി20 ലോകകപ്പ് വിജയത്തിൽ ഇന്ത്യൻ ടീമിന് കരുത്തായ താരമാണ് കുൽദീപ് യാദവ്. താരത്തിന്റെ ആദ്യ ലോകകപ്പ് കിരീടമായിരുന്നു ബാർബഡോസിലേത്. അഞ്ചു മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റ് നേടിയ കുൽദീപ് മികച്ച പ്രകടനമാണ് ടൂർണമെൻ്റിൽ കാഴ്ചവച്ചത്. അതേസമയം താരം ഉടനെ വിവാഹതിനാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബോളിവുഡ് താരമാകും വധുവാകുന്നതെന്ന അഭ്യൂഹങ്ങളും ഇതിനിടെ ഉയർന്നു. എന്നാൽ ഇക്കാര്യങ്ങൾക്കൊക്കെ ഇന്ത്യൻ താരം മറുപടി പറഞ്ഞു. അഭ്യൂഹങ്ങൾ തള്ളിയ താരം വിവാഹിതനാകുന്ന കാര്യം സമ്മതിച്ചിട്ടുണ്ട്.
‘നിങ്ങൾക്ക് നല്ലൊരു വാർത്ത തന്നെ ഉടനെ ലഭിക്കും. പക്ഷേ അതൊരു ബോളിവുഡ് നടിയാകില്ല. പ്രധാന കാര്യമെന്തെന്നാൽ ആരായാലും അവൾ എന്നെയും എന്റെ കുടുംബത്തെയും നന്നായി നോക്കണം”— കുൽദീപ് എൻഡിടിവിയോട് പറഞ്ഞു. 6.95 ഇക്കോണമിയിലാണ് 29-കാരൻ 10 വിക്കറ്റുകൾ നേടിയത്. ഇന്ത്യൻ ടി20 ലോകകപ്പ് ടീമിൽ വിക്കറ്റ് വേട്ടയിൽ നാലാമനാണ് കുൽദീപ് യാദവ്.