രാജ്യത്തിന്റെ അഭിമാനം, സൈന്യത്തിന്റെ കരുത്ത്; സ്റ്റീപ്പിൾ ചേസിൽ സ്വന്തം റെക്കോർഡ് തിരുത്തി അവിനാഷ് സാബ്ലെ; നേട്ടം പാരീസ് ഡയമണ്ട് ലീഗിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തിന്റെ അഭിമാനം, സൈന്യത്തിന്റെ കരുത്ത്; സ്റ്റീപ്പിൾ ചേസിൽ സ്വന്തം റെക്കോർഡ് തിരുത്തി അവിനാഷ് സാബ്ലെ; നേട്ടം പാരീസ് ഡയമണ്ട് ലീഗിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2024, 09:55 am IST
FacebookTwitterWhatsAppTelegram

ഒളിമ്പിക്‌സിന് ആഴ്ചകൾ മാത്രം ശേഷിക്കെ സ്റ്റീപ്പിൾ ചേസിൽ പുതിയ ദേശീയ റെക്കോർഡ് സ്വന്തമാക്കി അവിനാഷ് സാബ്ലെ. 3000 മീറ്ററിലാണ് താരം സ്വന്തം പേരിലുള്ള ദേശീയ റെക്കോർഡ് തിരുത്തിയത്. ഇന്നലെ പാരീസിൽ നടന്ന ഡയമണ്ട് ലീഗ് മത്സരത്തിൽ 8 മിനിറ്റ് 09.01 സെക്കന്റിൽ ഫിനിഷ് ചെയ്താണ് പുതിയ നേട്ടം സ്വന്തമാക്കിയത്. 8 മിനിറ്റ് 11.20 സെക്കന്റായിരുന്നു മുൻ റെക്കോർഡ്. താരം നേരത്തെ തന്നെ പാരിസ് ഒളിമ്പിക്‌സിന് യോഗ്യത നേടിയിരുന്നു. നിലവിലെ ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവാണ്.

2022-ലെ കോമൺവെൽത്ത് ഗെയിംസിലെ പ്രകടനത്തെ വെല്ലുന്നതായിരുന്നു ഡയമണ്ട് ലീഗിലേത്. അന്നും ഇന്നും സ്വന്തം പേരിലുള്ള ദേശീയ റെക്കോർഡ് തിരുത്തിയായിരുന്നു താരത്തിന്റെ പ്രകടനം. 10-തവണ ദേശീയ റെക്കോർഡ് തിരുത്തിയ 29-കാരൻ മഹാരാഷ്‌ട്രയിലെ മൺഡ്വാ സ്വദേശിയാണ്. ഇന്ത്യൻ കരസേനയുടെ മഹാർ റെജിമെന്റിന്റെ ഭാഗമാണ് അവിനാശ്.

കായിക രംഗത്ത് മികവ് തെളിയിച്ചശേഷം സ്‌പോർട്‌സ് റിക്രൂട്ട്‌മെന്റിലൂടെ സൈന്യത്തിലെത്തിയ ആളല്ല താരം. 12-ാം ക്ലാസിന് ശേഷം കരസേനാംഗമായ സാബ്ലെ തുടർന്ന് കഠിന പരിശീലനത്തിലൂടെ ലോകനേട്ടങ്ങളിലേക്ക് കുതിപ്പ് തുടങ്ങുകയായിരുന്നു. രാജസ്ഥാനിലെ കൊടും ചൂടിലും സിയാച്ചിനിലെ തണുപ്പിലുമായിരുന്നു മഹാർ റെജിമെന്റിന്റെ ഭാഗമായുള്ള ആദ്യ നിയമനങ്ങൾ. സൈനിക പരിശീലനകാലത്തെ സ്‌പോർട്‌സ് ട്രെയിനിംഗിനിടെയാണ് കോച്ച് അമരീഷ് കുമാർ സാബ്ലെയിലെ ഓട്ടക്കാരനെ തിരിച്ചറിഞ്ഞത്. സിയാച്ചിനിലെ കൊടുംതണുപ്പിൽ മഹാർ റെജിമെന്റിനൊപ്പം 4 വർഷക്കാലം സാബ്ലെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Tags: Avinash SablePARIS OLYMPICS 2024steeplechaseParis Diamond LeagueNational RecordIndian Army
ShareTweetSendShare

More News from this section

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies