സമ്പന്നരോ, സ്വാധീനമുള്ളവരോ, മന്ത്രിമാരുടെ മക്കളോ ആരുമാകട്ടെ, അനീതിയോട് സഹിഷ്ണുതയില്ല; മുംബൈയിലെ BMW കാർ അപകടത്തിൽ നയം വ്യക്തമാക്കി മുഖ്യമന്ത്രി ഷിൻഡെ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സമ്പന്നരോ, സ്വാധീനമുള്ളവരോ, മന്ത്രിമാരുടെ മക്കളോ ആരുമാകട്ടെ, അനീതിയോട് സഹിഷ്ണുതയില്ല; മുംബൈയിലെ BMW കാർ അപകടത്തിൽ നയം വ്യക്തമാക്കി മുഖ്യമന്ത്രി ഷിൻഡെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2024, 05:06 pm IST
FacebookTwitterWhatsAppTelegram

മുംബൈ : താൻ മുഖ്യമന്ത്രിയായിരിക്കുന്നിടത്തോളം കാലം അനീതിയോട് സഹിഷ്ണുതയില്ലെന്ന് വ്യക്തമാക്കി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. മുംബൈയിലെ വോർളിയിൽ ബിഎംഡബ്ല്യൂ കാർ ഇടിച്ച് മത്സ്യ തൊഴിലാളിയായ സ്ത്രീ മരിച്ച സംഭവത്തിൽ ശിവസേനയ്‌ക്കെതിരെ വിമർശനം ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

മഹാരാഷ്‌ട്രയിൽ ഹിറ്റ് ആൻഡ് റൺ സംഭവങ്ങൾ വർധിച്ചുവരുന്നതായി ആശങ്ക അറിയിച്ച മുഖ്യമന്ത്രി, ശക്തിയും സ്വാധീനവും ഉപയോഗിച്ച് തങ്ങളുടെ പദവി ദുരുപയോ​ഗം ചെയ്യുന്നത് അസഹനീയമാണെന്നും അത്തരം നീതി നിഷേധങ്ങൾ തങ്ങളുടെ സർക്കാർ പൊറുക്കില്ലെന്നും പ്രതികരിച്ചു .

” എല്ലാവരുടെ ജീവനും ഞങ്ങൾക്ക് വിലപ്പെട്ടതാണ്. ഈ കേസുകൾ അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യാനും നീതി ഉറപ്പാക്കാനും സംസ്‌ഥാന പൊലീസ് ഉദ്യോഗസ്‌ഥരോട്‌ നിർദ്ദേശിച്ചിട്ടുണ്ട്. അക്രമികൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കാനും കഠിനമായ ശിക്ഷ നടപ്പാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. സമ്പന്നരോ, സ്വാധീനമുള്ളവരോ, പാർട്ടി ബന്ധമുള്ള ഉദ്യോഗസ്‌ഥരുടെയോ മന്ത്രിമാരുടെയോ മക്കളോ ആരുമാകട്ടെ.. ഞാൻ മുഖ്യമന്ത്രിയായിരിക്കുന്നിടത്തോളം കാലം അനീതിയോട് സഹിഷ്ണുതയുണ്ടാവില്ല”, ഷിൻഡെ എക്‌സിൽ കുറിച്ചു. തന്റെ ഭരണകൂടം എല്ലായ്പ്പോഴും ഇരകൾക്കും അവരുടെ കുടുംബത്തോടൊപ്പവും ഉറച്ചുനിൽക്കുമെന്നും എല്ലാ പൗരന്മാർക്കും നീതിയുറപ്പാക്കുന്ന സുരക്ഷിതമായ സംസ്‌ഥാനം സൃഷ്‌ടിക്കാൻ തന്റെ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചയായിരുന്നു അപകടം നടന്നത്. സാസൂൺ ഡോക്കിൽ നിന്ന് മത്സ്യം വാങ്ങി തിരികെ പോകും വഴി ദമ്പതിമാരായ പ്രദീപ് നഖ്‌വയും കാവേരി നഖ്‌വയും സഞ്ചരിച്ച ബൈക്കിനെ അമിത വേഗത്തിലെത്തിയ ബിഎംഡബ്ല്യൂ കാർ, ഇടിക്കുകയായിരുന്നു. അപകടത്തിൽ നിസാര പരിക്കുകളോടെ പ്രദീപ് നഖ്‌വ രക്ഷപ്പെട്ടെങ്കിലും ഗുരുതരമായി പരിക്കേറ്റ ഭാര്യ സംഭവ സ്‌ഥലത്തുവച്ചു തന്നെ മരിക്കുകയായിരുന്നു. ശിവസേന നേതാവ് രാജേഷ് ഷായുടെ മകൻ മിഹിർ ഷായാണ് അപകടത്തിനിടയാക്കിയ കാർ ഓടിച്ചിരുന്നതെന്നാണ് കണ്ടെത്തൽ.

Tags: MumbaiCM Eknath ShindeBMW car crashresponds
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies