കാഴ്ച പരിമിധി ഉണ്ടെങ്കിലും ശബ്ദ ലോകത്ത് തന്റെതായ സ്ഥാനം കണ്ടെത്തിയ താരമാണ് വൈക്കം വിജയലക്ഷ്മി. സംഗീതത്തിലൂടെ നിരവധി പുരസ്കാരങ്ങളുമായി മുന്നോട്ട് പോകുമ്പോഴായിരുന്നു ഗായികയുടെ വിവാഹം. എന്നാൽ, പ്രതീക്ഷിച്ചൊരു വിവാഹ ജീവിതമല്ലായിരുന്നു വൈക്കം വിജയലക്ഷ്മിയുടേത്. ഒന്നിച്ച് പോകാൻ ആകില്ലെന്നായപ്പോൾ വിവാഹമോചനവും നേടിയിരുന്നു. വിവാഹ ജീവിതത്തിലെ പരാജയത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ഗായിക.
ജീവിതത്തിന്റെ പകുതിയിൽ കടന്നുവന്നയാളാണ് ഭർത്താവ്. സംഗീതം അല്ലെങ്കിൽ കല എന്നത് ജനിച്ചപ്പോൾ മുതൽ ജീവിതത്തിൽ ഉള്ളതാണ്. അതിനാൽ, ഭർത്താവിന് വേണ്ടി ഒരിക്കലും കലയെ ഉപേക്ഷിക്കില്ല. കലയെ മാറ്റിനിർത്തേണ്ട ആവശ്യമുണ്ടോയെന്നും വൈക്കം വിജയലക്ഷ്മി ചോദിച്ചു.
ആദ്യ വിവാഹം പരാജയമായിരുന്നു. വിവാഹമോചനം നേടിയതിന് ശേഷമാണ് ഒരുപാട് ഹാപ്പിയായത്. ഇപ്പോഴാണ് സ്വസ്ഥതയും സമാധാനവും ലഭിക്കുന്നത്. നല്ല എനർജിയിൽ ജീവിതം മുന്നോട്ട് പോകുന്നുണ്ട്. ആത്മാർത്ഥമായി സ്നേഹിക്കുന്നവരുണ്ടെങ്കിൽ പുനർവിവാഹത്തെക്കുറിച്ച് ചിന്തിക്കാം. പണത്തിനും പ്രശസ്തിക്കും വേണ്ടിയല്ലാതെ സ്നേഹിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ നോക്കാമെന്നാണ് വിജയലക്ഷ്മി പറയുന്നത്.















