നിലയ്ക്കൽ മുതൽ പമ്പ വരെ സൗജന്യയാത്ര ഒരുക്കാമെന്ന് വിഎച്ച്പി സുപ്രീകോടതിയിൽ; വേണ്ട, കെഎസ്ആർടിസി മികച്ച രീതിയിലാണ് സർവീസ് നടത്തുന്നതെന്ന് സർക്കാർ
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • India
  • Kerala
  • Sports
  • Entertainment
Home News Kerala

നിലയ്‌ക്കൽ മുതൽ പമ്പ വരെ സൗജന്യയാത്ര ഒരുക്കാമെന്ന് വിഎച്ച്പി സുപ്രീകോടതിയിൽ; വേണ്ട, കെഎസ്ആർടിസി മികച്ച രീതിയിലാണ് സർവീസ് നടത്തുന്നതെന്ന് സർക്കാർ

കെഎസ്ആർടിസി അമിത തുക ഈടാക്കുന്നത് നിയമപരമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2024, 06:14 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ശബരിമല തീർത്ഥാടകർക്കായി നിലയ്‌ക്കൽ മുതൽ പമ്പ വരെ സൗജന്യ യാത്രയൊരുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് സുപ്രീംകോടതിയിൽ നൽകിയ ഹർജി തള്ളണമെന്ന് സംസ്ഥാന സർക്കാർ. റൂട്ടിൽ സർവീസ് നടത്താൻ അധികാരം കെഎസ്ആർടിസിക്കാണെന്നും അമിത തുക ഈടാക്കുന്നത് നിയമപരമാണെന്നും കേരളം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

നിലയ്‌ക്കൽ- പമ്പ സർവീസിന് അധിക തുക ഈടാക്കുന്ന നടപടിയും നിയപരമാണെന്നാണ് സർക്കാരിന്റെ വാദം. സംസ്ഥാന സർക്കാർ ഉത്തരവ് പ്രകാരം ഘാട്ട് റോഡുകളിൽ 25 ശതമാനവും ഉത്സവ സീസണുകളിൽ 30 ശതമാനവും അധിക തുക ഈടാക്കാൻ കെഎസ്ആർടിസിക്ക് അധികാരമുണ്ടെന്നും സർക്കാർ പറഞ്ഞു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അമിത തുക ഈടാക്കുന്നതെന്നാണ് വാദം.

റൂട്ടിൽ വേണ്ടത്ര ബസുകൾ ഇല്ലെന്നും ബസിൽ നിന്നാണ് യാത്ര ചെയ്യുന്നതെന്നുമുള്ള വാ​ദം തെറ്റാണെന്നും സർക്കാർ സുപ്രീകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.തീർത്ഥാടകർക്കായി എല്ലാ സൗകര്യങ്ങളും കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്. 97 ഡിപ്പോകളിൽ നിന്ന് ബസുകൾ റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്.

20 ബസുകൾ വാടകയ്‌ക്കെടുത്ത് സർവീസ് നടത്തണമെന്ന ഹർജിക്കാരുടെ ആവശ്യം അംഗീകരിക്കാൻ കഴിയുന്ന തരത്തിലുള്ള സ്കീം നിലവിൽ സംസ്ഥാനത്ത് ഇല്ലെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ സർവീസ് അനുവദിക്കുന്നത് പെർമിറ്റ് ചട്ടങ്ങളുടെ ലംഘനമാണെന്നും കേരള മോട്ടോർ വാഹന നിയമത്തിൽ സൗജന്യ സർവീസിനുള്ള വ്യവസ്ഥയില്ലെന്നും സർക്കാർ‌ കോടതിയെ അറിയിച്ചു. കേരളത്തിനായി സ്റ്റാൻഡിംഗ് കൗൺസിൽ നിഷേ രാജൻ ഷൊങ്കറാണ് സത്യവാങ്മൂലം സമർപ്പിച്ചത്.

ജനുവരിയിലാണ് വിശ്വ ഹിന്ദു പരിഷത്ത്  സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. ഇതിന് പിന്നാലെ എതിർ കക്ഷികളായ കേരള സർക്കാരിനും കെഎസ്‌ആർടിസിക്കും കോടതി നോട്ടീസ് അയച്ചു. വിഷയം വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഇന്നലെ സർക്കാർ നിലപാട് വ്യക്തമാക്കി മറുപടി സത്യവാങ്‌മൂലം നൽകിയത്.

ഇക്കഴിഞ്ഞ മണ്ഡകാലം ഏറെ ദുരിതങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. 22 കിലോമീറ്റർ ദൂരമുള്ള നിലയ്‌ക്കൽ പമ്പ റൂട്ടിൽ ശബരിമല ഭക്തർ മണിക്കൂറുകളോളം കാത്ത് നിന്നാണ് യാത്ര ചെയ്തിരുന്നത്. തിരക്കിന് അനുസൃതമായി ബസ് അനുവദിക്കാനോ ഉള്ളത് നന്നാക്കാനോ സർക്കാരിന് സാധിച്ചില്ലെന്ന് ഭക്തർ പരാതിപ്പെട്ടിരുന്നു. മണിക്കൂറുകൾ നീണ്ട ക്യൂവും തീർത്ഥാടകരെ വലച്ചു. പലരും പമ്പ വരെ എത്തി മാലയൂരി മടങ്ങി. ചരിത്രത്തിലാദ്യമായാണ് ഇത്തരം സംഭവങ്ങൾക്ക് ശബരിമല സാക്ഷ്യം വഹിച്ചത്. ഈ സത്യങ്ങളെ മറച്ചുവച്ച് നുണകൾ‌ പ്രചരിപ്പിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാമെന്ന നിലപാടിലാണ് സർക്കാർ.

Tags: SABARIMALASupreme CourtVHPVishwa Hindu Parishad
Share
Tweet
SendShare

More News from this section

രാഹുൽ ഗാന്ധിയുടെ വിദേശയാത്ര സ്ഥിരീകരിച്ച് കെ.സി. വേണുഗോപാൽ; രണ്ടോ മൂന്നോ ദിവസം മാറിനിൽക്കുന്നതിൽ എന്താണ് പ്രശ്നമെന്ന് ചോദ്യം

അടൂർ പ്രകാശിന് പിന്നിൽ ആരെങ്കിലുമുണ്ടെന്ന് കരുതുന്നില്ല; കെ മുരളീധരന്റെ ആരോപണം തള്ളി ജെബി മേത്തർ, സൈബർ ആക്രമണത്തിൽ പരാതി നൽകി

ചവറയിൽ 16കാരനെ ക്രൂരമായി മർദിച്ച സംഭവം; അഞ്ച് പേർ അറസ്റ്റിൽ, മൂന്ന് പേർ പ്രായപൂർത്തിയാകാത്തവർ, ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചു

ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിൽ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കേസെടുക്കുമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ

സ്റ്റാലിന്റെ ഭാര്യയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച കേസിൽ അറസ്റ്റ്; ചോദ്യം ചെയ്യലിൽ കേരളത്തിലെ വ്യാജ ബോംബ് ഭീഷണികളും പുറത്ത്; സോഫ്റ്റ്‌വെയർ എൻജിനീയർ പിടിയിൽ;കേരളത്തിൽ മാത്രം 102 കേസ്

മതത്തിന്റെ പേരിൽ ശാഖാപ്രവർത്തനം തടയാനാവില്ല; മലയാറ്റൂരിൽ ആർ.എസ്.എസ് ശാഖയ്‌ക്കുനേരെ ആക്രമണം ഭരണഘടനാ വിരുദ്ധം; കുറ്റക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് ആലുവ ജില്ലാ കാര്യകാരി

Latest News

ആയുധപൂജയിൽ ആരതി ഉഴിഞ്ഞ് റോബോട്ടുകൾ; കർപ്പൂരം കത്തിച്ചും ധൂപം അർപ്പിച്ചും ഹ്യൂമനോയ്ഡ് യന്ത്രങ്ങൾ, കോയമ്പത്തൂരിലെ വിഡിയോ വൈറൽ

ഇന്ത്യ–ന്യൂസിലാൻഡ് സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തിൽ; 100% ഇന്ത്യൻ കയറ്റുമതിക്കും തീരുവയില്ല, 20 ബില്യൺ ഡോളർ നിക്ഷേപത്തിനും വഴി തുറക്കുന്നു

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ അസഭ്യ പരാമർശം; ഡിഎംകെ വനിതാ നേതാവിനെതിരെ കേസ്, പരിപാടിയുടെ സംഘാടകനും പ്രതി

പള്ളിയിൽ ‘അധാർമിക പ്രവൃത്തി’ആരോപിച്ച് രണ്ട് ബംഗ്ലാദേശികളെ വധിച്ച് സൗദി അറേബ്യ, വിചാരണയിലെ സുതാര്യതയെച്ചൊല്ലി സൈബർ ലോകത്ത് പ്രതിഷേധം; കുടുംബങ്ങളെയോ രാജ്യത്തെയോ മുൻകൂട്ടി അറിയിച്ചില്ലെന്ന് റിപ്പോർട്ട്

റെയിൽവേ ട്രാക്കിൽ കോൺക്രീറ്റ് സ്ലാബും റെയിൽ കഷ്ണവും കട്ടപിടിച്ച സിമന്റും; ഭാരമുള്ള വസ്തുക്കൾ വച്ച് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം, ബിഹാർ സ്വദേശി ആർപിഎഫ് കസ്റ്റഡിയിൽ

സ്പാ പീഡനക്കേസ്; കോവളത്തെ ഡ്രീംസ് സ്പായുടെ ബിനാമി അറസ്റ്റിൽ, കുടുങ്ങിയത് നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ

രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥ സിബിഐയിലേക്ക്; ജി. പൂങ്കുഴലിക്ക് കേന്ദ്ര ഡെപ്യൂട്ടേഷൻ

മകന്‍റെ ലഹരി ഉപയോഗത്തെച്ചൊല്ലി തർക്കം; കോഴിക്കോട് പിതാവിന്‍റെ അടിയേറ്റ് മകന്‍ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies