മുംബൈയിൽ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ; ട്രെയിൻ-വിമാന സർവ്വീസുകൾ തടസ്സപ്പെട്ടു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുംബൈയിൽ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ; ട്രെയിൻ-വിമാന സർവ്വീസുകൾ തടസ്സപ്പെട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2024, 02:39 pm IST
FacebookTwitterWhatsAppTelegram

മുംബൈ: മുംബൈയിലും സമീപപ്രദേശങ്ങളിലും ഇടതടവില്ലാതെ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് സാധാരണ ജീവിതം തടസ്സപ്പെട്ടു. കഴിഞ്ഞ 6 മണിക്കൂറിനുള്ളിൽ 300 മില്ലിമീറ്ററിലധികം മഴയാണ് മുംബൈ നഗരത്തിൽ ലഭിച്ചത്. തുടർന്ന് റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളപ്പൊക്കത്തിനിരയായി. മുംബൈയിൽ ഇന്ന് കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് നഗരത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സെൻട്രൽ റെയിൽവേ സർവീസുകളേയും വെള്ളക്കെട്ട് സാരമായി ബാധിച്ചിട്ടുണ്ട്. ലോക്കൽ ട്രെയിനുകൾ മണിക്കൂറുകളോളം ട്രാക്കിൽ നിർത്തിയിട്ടതിനെത്തുടർന്ന് ആയിരക്കണക്കിന് യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്. അതേസമയം സെൻട്രൽ റെയിൽവേയുടെ ഹാർബർ ലൈൻ സർവീസുകൾ തിങ്കളാഴ്‌ച്ച രാവിലെ പുനരാരംഭിച്ചതിനു ശേഷം ട്രാക്കിലെ വെള്ളക്കെട്ട് കാരണം രാത്രിയോടെ വീണ്ടും നിർത്തിവച്ചു.

കനത്ത മഴ മുംബൈ വിമാത്താവളത്തിലെ വിമാന സർവ്വീസുകളെയും സാരമായി ബാധിച്ചു. റൺവേ ഒരുമണിക്കൂറിലധികം സമയം അടച്ചിടുകയും 50 ഓളം വിമാന സർവ്വീസുകൾ റദ്ദാക്കുകയും ചെയ്തതായി വൃത്തങ്ങൾ സൂചിപ്പിച്ചു. ഇതിൽ ഇൻഡിഗോയുടെ 42 ഫ്‌ളൈറ്റുകളും എയർ ഇന്ത്യയുടെ 6 ഫ്‌ളൈറ്റുകളും ഉൾപ്പെടും. സർക്കാർ ഉടമസ്‌ഥതയിലുള്ള അലയ്ൻസ് എയറും തിങ്കളാഴ്‌ച്ച രണ്ടോളം വിമാനസർവീസുകൾ റദ്ദാക്കി.

മഴ ശമനമില്ലാതെ തുടരുന്ന സാഹചര്യത്തിൽ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ, താനെ, നവി മുംബൈ, പൻവേൽ, പൂനെ, രത്നഗിരി – സിന്ധുദുർഗ് തുടങ്ങിയ ഗ്രാമ പ്രദേശങ്ങളിലെ സ്‌കൂളുകൾക്കും ജൂനിയർ കോളേജുകൾക്കും കനത്ത മഴയെത്തുടർന്ന് അവധി പ്രഖ്യാപിച്ചു. ബസ് സർവീസുകളുടെ പ്രവർത്തനത്തെയും മഴ ബാധിച്ചു. പരേൽ, ഗാന്ധി മാർക്കറ്റ്, സംഗം നഗർ, മലാഡ് സബ്‌വേ തുടങ്ങിയ പ്രദേശങ്ങളിലെ വെള്ളക്കെട്ട് കാരണം ബെസ്ററ് ബസ് സർവീസുകൾ ഇതര റൂട്ടുകളിലേക്ക് തിരിച്ചു വിട്ടു.

മുംബൈ, രത്‌നഗിരി, റായ്ഗഡ്, സത്താറ, പൂനെ, സിന്ധുദുർഗ് ജില്ലകളിൽ റെഡ് അലർട്ടും താനെ, പൽഘർ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ ഇടങ്ങളിലായി 10 ഓളം വീടുകൾ പൂർണമായും തകർന്നു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം ഷോർട്ട് സർക്യൂട്ട് കാരണം സാന്താക്രൂസ് ഈസ്റ്റിൽ 72 വയസ്സുള്ള സ്ത്രീ മരണപ്പെട്ടു.

നിലവിലെ സാഹചര്യത്തിൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. മുംബൈയിലെ കുർള, ഘാട്‌കോപ്പർ പ്രദേശങ്ങളിലും താനെ, വസായ് (പാൽഘർ), മഹദ് (റായിഗഡ്), ചിപ്ലൂൺ (രത്‌നഗിരി), കോലാപൂർ, സാംഗ്ലി, സത്താറ, സിന്ധുദുർഗ് എന്നിവയുൾപ്പെടെ മഹാരാഷ്‌ട്രയുടെ മറ്റ് ഭാഗങ്ങളിലും ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘങ്ങളെ വിന്യസിച്ചിട്ടുള്ളതായി എൻഡിആർഎഫ് വക്താവ് അറിയിച്ചു.

 

 

Tags: Mumbaiheavy rainred alert
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies