'ആർക്കോ, ആരോടോ, എന്തോ പറയാനുണ്ട്'; ഈ സിനിമയ്ക്ക് എന്തോ ഒരു ഭാഗ്യമുണ്ട്; ദേവദൂതൻ വീണ്ടും എത്തുന്ന സന്തോഷത്തിൽ മോഹൻലാൽ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘ആർക്കോ, ആരോടോ, എന്തോ പറയാനുണ്ട്’; ഈ സിനിമയ്‌ക്ക് എന്തോ ഒരു ഭാഗ്യമുണ്ട്; ദേവദൂതൻ വീണ്ടും എത്തുന്ന സന്തോഷത്തിൽ മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2024, 06:54 pm IST
FacebookTwitterWhatsAppTelegram

കാലം തെറ്റി ഇറങ്ങിയ സിനിമ എന്ന് പ്രേക്ഷകർ വിലയിരുത്തുന്ന ഒരു ചിത്രമാണ് മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി സിബി മലയിൽ സംവിധാനം ചെയ്ത ദേവദൂതൻ. മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിൽ ഒന്ന്. പക്ഷേ എന്തുകൊണ്ടോ ചിത്രം വിജയമായിരുന്നില്ല. വർഷങ്ങൾക്കിപ്പുറമാണ് ഈ സിനിമ പ്രശംസിക്കപ്പെടുന്നത്. ഇപ്പോൾ റീ റിലീസിന് ഒരുങ്ങുകയാണ് ദേവദൂതൻ. 24 വർഷങ്ങൾക്ക് ശേഷമാണ് ചിത്രം വീണ്ടും പ്രദർശനത്തിന് എത്തുന്നത്. സിനിമയുടെ 4 കെ ട്രെയിലർ മോഹൻലാൽ ലോഞ്ച് ചെയ്തു. എന്തോ ഒരു ഭാഗ്യം ദേവദൂതൻ എന്ന സിനിമയ്‌ക്കുണ്ടെന്നും താരം പറഞ്ഞു.

“ഈ സിനിമ ഫിലിമിൽ ഷൂട്ട് ചെയ്തതാണ്. ഇതെങ്ങനെ കിട്ടിയെന്ന് ഞാൻ ചോദിച്ചു. 24 വർഷങ്ങൾ കഴിയുമ്പോൾ സിനിമ നഷ്ടപ്പെട്ടുപോയേക്കാം. പക്ഷേ ഇതാണ് ഭാഗ്യം എന്നു പറയുന്നത്. ഈ സിനിമയുടെ പ്രിന്റ് പ്രസാദിന്റെ കയ്യിൽ ഉണ്ടായിരുന്നു. ഒരുപാട് സിനിമകളുടെ പ്രിന്റ് ഇന്നില്ല. അതെല്ലാം നഷ്ടപ്പെട്ടുപോയി കഴിഞ്ഞിരിക്കുന്നു. അതിൽ നിന്നു തന്നെ ഈ സിനിമയ്‌ക്ക് എന്തോ ഒരു ഭാഗ്യമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ‘ആർക്കോ, ആരോടോ, എന്തോ പറയാനുണ്ട്’ എന്നാണ് ഈ സിനിമയിൽ പറയുന്നത്. ഇപ്പോൾ ‘ഞങ്ങൾക്ക് നിങ്ങളോട് എന്തോ പറയാനുണ്ട്’. ഒരു നടനെന്ന നിലയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നാണ് ദേവദൂതൻ. ഇതിലെ പാട്ടുകൾ ഞാൻ ഇപ്പോഴും കേൾക്കാറുണ്ട്. ഈ സിനിമയിൽ എന്റെ കൂടെ അഭിനയിച്ച എല്ലാവരെയും ഞാൻ ഓർക്കുന്നു”.

“എന്തുകൊണ്ട് ഈ സിനിമ ഓടിയില്ല എന്ന് ചോദിച്ചാൽ, കാലം തെറ്റി വന്ന സിനിമ എന്നൊന്നും പറയുന്നില്ല. എന്തെങ്കിലും കാരണം ഉണ്ടാകും. അന്ന്, ആർക്കോ ആരോടോ എന്തോ പറയാനുള്ളത് മനസ്സിലായിട്ടുണ്ടാവില്ല. ചിലപ്പോൾ മറ്റു സിനിമകളുടെ കൂടെ ഇറങ്ങിയത് കൊണ്ടാവാം, സിനിമയുടെ ബേസ് ആൾക്കാരിലേക്ക് എത്താത്തതാവാം. പക്ഷേ, അന്ന് സിനിമ കണ്ടപ്പോൾ എല്ലാം ഒരു അത്ഭുതമായിരുന്നു. ഇതിലെ പാട്ടുകൾ, ശബ്ദം, സംഗീതം, ഛായാഗ്രഹണം എല്ലാം. എന്നാൽ എന്തുകൊണ്ട് ഓടിയില്ല എന്ന് ചിന്തിച്ചാൽ അതിന് കൃത്യമായ ഒരു ഉത്തരം നൽകാൻ കഴിയില്ല. എത്രയോ നല്ല സിനിമകൾ ഓടാതിരുന്നിട്ടുണ്ട്. സിബി ഈ സിനിമ വീണ്ടും റിലീസിന് എത്തിക്കുകയാണ്. ആ സിനിമ ഇപ്പോൾ പ്രേക്ഷകരെ എങ്ങനെ കാണിക്കണം എന്നത് മനോഹരമായ സിബി ചെയ്തിരിക്കുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്”-മോഹൻലാൽ പറഞ്ഞു.

Tags: mohanlalmalayalam filmmalayalam film industryDEVADOOTHANDEVADOOTHAN re release
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

റെഡ് അലര്‍ട്ട്: കണ്ണൂര്‍ ഉള്‍പ്പെടെ 4 വടക്കന്‍ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

നോര്‍വ്വെ ചെസ്സ്: ചരിത്ര റെക്കോര്‍ഡുകളോടെ പ്രജ്ഞാനന്ദ കിരീടത്തിനരികെ; പത്താം റൗണ്ട് പോരാട്ടം നിര്‍ണ്ണായകം

കോഴിക്കൂടിന് മുകളില്‍ ഒളിപ്പിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി; ചാത്തന്‍തറ സ്വദേശി എക്‌സൈസ് പിടിയില്‍, ബെവ്‌കോ ജീവനക്കാരിലേക്കും അന്വേഷണം

മെമ്മറി കാര്‍ഡ് ചോര്‍ച്ച: കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടന്നതായി അതിജീവിത; വിപുലമായ അന്വേഷണം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്

കൊല്ലത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ; പാറമടയിലെ വെള്ളത്തില്‍ നിന്നെന്ന് ആരോപണം; മുപ്പതിലേറെപ്പേര്‍ ചികിത്സയില്‍, ആരോഗ്യനില തൃപ്തികരം

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies