കോൺഗ്രസ് "രാമ" എന്ന നാമത്തെ വെറുക്കുന്നു; രാമനഗര ജില്ലയുടെ പേര് മാറ്റാനുള്ള കർണാടക സർക്കാരിൻ്റെ നിർദ്ദേശത്തിനെതിരെ ബിജെപി, ജെഡിഎസ് നേതാക്കൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസ് “രാമ” എന്ന നാമത്തെ വെറുക്കുന്നു; രാമനഗര ജില്ലയുടെ പേര് മാറ്റാനുള്ള കർണാടക സർക്കാരിന്റെ നിർദ്ദേശത്തിനെതിരെ ബിജെപി, ജെഡിഎസ് നേതാക്കൾ

പേര് മാറ്റുന്നത് ചില വിഭാഗങ്ങളെ വശീകരിക്കാൻ; ചില ഹിഡൻ അജണ്ടകളുണ്ടെന്നു നിഖിൽ കുമാരസ്വാമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2024, 12:40 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: രാമനഗര ജില്ലയെ ബംഗളൂരു സൗത്ത് ജില്ലയായി പുനർനാമകരണം ചെയ്യാനുള്ള നിർദ്ദേശത്തെ എതിർത്ത് ബിജെപി, ജെഡിഎസ് നേതാക്കൾ ശക്തമായി രംഗത്ത് വന്നു. നിയമസഭയിലെ പ്രതിപക്ഷ നേതാവും ബി.ജെ.പി നേതാവുമായ ആർ.അശോകൻ കോൺഗ്രസ് സർക്കാർ പ്രീണന രാഷ്‌ട്രീയത്തിൽ ഏർപ്പെടുന്നുവെന്ന് ആരോപിച്ചു.

“അവർ (കോൺഗ്രസ്) രാമനഗരയിലെ “രാമ” എന്ന നാമത്തെ വെറുക്കുന്നതുപോലെ തോന്നുന്നു, ഇതാണ് ഈ നിർദ്ദേശം കൊണ്ടുവരാൻ അവരെ പ്രേരിപ്പിച്ചത്.” നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആർ.അശോകൻ പറഞ്ഞു,

“റിയൽ എസ്റ്റേറ്റ് മൂല്യത്തിന്റെ അടിസ്ഥാനത്തിലുള്ള നീക്കവും ഇതിനു പിന്നിൽ ഉണ്ടാകാം” അദ്ദേഹം കൂട്ടിച്ചേർത്തു.

‘ബ്രാൻഡ് ബംഗളൂരു’ എന്ന പേരിൽ ബെംഗളൂരുവിലെ ജനങ്ങളെ അവർ ഇതിനകം വഞ്ചിച്ചുകഴിഞ്ഞു, ഇപ്പോൾ രാമനഗരയുടെ പേരുമാറ്റത്തിലൂടെ അവർ ആ ജില്ലയിലെ ജനങ്ങളെയും വിഡ്ഢികളാക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.

2007ൽ ബിജെപി-ജെഡിഎസ് സഖ്യസർക്കാരിന്റെ കാലത്താണ് രാമനഗര ജില്ല രൂപീകരിച്ചതെന്നും അശോകൻ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ പരാജയത്തിന് ഇരുപാർട്ടികളോടും പ്രതികാരം ചെയ്യാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതും വായിക്കുക

രാമനഗര ജില്ലക്ക് ബെംഗളൂരു സൗത്ത് എന്ന് പുനർനാമകരണം ചെയ്യാൻ ഡി കെ ശിവകുമാർ;എതിർപ്പറിയിച്ച് എച്ച് ഡി കുമാരസ്വാമി……

രാമനഗര ജില്ലയുടെ പേര് മാറ്റുന്നത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആശയമാണോയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വെളിപ്പെടുത്തണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുഡ വഴി ഭൂമി തട്ടിയെടുത്ത ശേഷം രാമനഗര ജില്ലയിലെ ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുകയാണോയെന്നും ആർ അശോക് ചോദിച്ചു.

കോൺഗ്രസ് രാമനഗരയെ എന്നും അവഗണിച്ചുവെന്നും ജില്ലയുടെ പേര് മാറ്റാൻ ശ്രമിക്കുന്നത് പ്രീണന രാഷ്‌ട്രീയത്തിന് വേണ്ടിയാണെന്നും,അവർ ജില്ലയെ രാഷ്‌ട്രീയ പ്രാതിനിധ്യത്തിനായി മാത്രം ഉപയോഗിച്ചു, ഒന്നും ചെയ്തിട്ടില്ലെന്നും ബിജെപി സർക്കാരിൽ ജില്ലാ ചുമതലയുള്ള മന്ത്രിയായിരുന്ന മുൻ ഉപമുഖ്യമന്ത്രി ഡോ സിഎൻ അശ്വത് നാരായണൻ പറഞ്ഞു. .

ജെഡിഎസ് യുവജന വിഭാഗം പ്രസിഡൻ്റ് നിഖിൽ കുമാരസ്വാമിയും രാമ നഗരയുടെ പേര് മാറ്റത്തിനെതിരെ രംഗത്ത് വന്നു. കോൺഗ്രസിന്റെ നീക്കത്തിൽ പ്രീണന രാഷ്‌ട്രീയമുണ്ടെന്ന് നിഖിൽ കുമാരസ്വാമി ആരോപിച്ചു. “ഈ സ്ഥലവും അതിന്റെ പേരും അതിൻ്റേതായ പ്രത്യേകത കൊണ്ട് പ്രധാനമാണ്. എന്തുകൊണ്ടാണ് അവർ അതിന്റെ പേര് മാറ്റുന്നത്? ചില വിഭാഗങ്ങളെ വശീകരിക്കാൻ ചില ഹിഡൻ അജണ്ടകളുണ്ട്,” നിഖിൽ കുമാരസ്വാമി പറഞ്ഞു.

രാമനഗര ജില്ലയെ ബെംഗളൂരു സൗത്ത് ജില്ല എന്ന് പുനർനാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ഒരു സംഘം കൂട്ടാളികളും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് നിവേദനം നൽകിയിരുന്നു.രാമനഗര താലൂക്ക് ജില്ലാ ആസ്ഥാനമായി നിലനിർത്തിക്കൊണ്ട് രാമനഗരയുടെ പേര് മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് പേരുമാറ്റാനുള്ള ശ്രമം മാത്രമാണെന്നും ജില്ലയുടെ ഭൂമിശാസ്ത്രപരമായ അതിർത്തികളിൽ മാറ്റമൊന്നും ഉണ്ടാകില്ലെന്നും ഡി കെ ശിവകുമാർ പറഞ്ഞു.

എച്ച്‌ഡി കുമാരസ്വാമി മുഖ്യമന്ത്രിയായിരുന്നപ്പോൾ, 2007-ൽ ബംഗളൂരു റൂറൽ ജില്ലയിൽ നിന്ന് വിഭജിച്ചാണ് രാമനഗര ജില്ല രൂപീകരിച്ചത്. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡികെ ശിവകുമാറിന്റെ സഹോദരൻ ഡികെ സുരേഷ് ബാംഗ്ലൂർ റൂറൽ മണ്ഡലത്തിൽ കുമാരസ്വാമിയുടെ ഭാര്യാസഹോദരൻ ഡോ സി എൻ മഞ്ജുനാഥിനെതിരെ വൻ പരാജയം ഏറ്റു വാങ്ങിയിരുന്നു. രാമനഗര ബാംഗ്ലൂർ റൂറൽ മണ്ഡലത്തിന്റെ ഭാഗമായിരുന്നു.

Tags: KarnatakabangaluruD.K SivakumarRamanagara
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies