18 മാസത്തിനിടെ 100ലധികം പ്രതികളെ അഴിക്കുള്ളിലാക്കി; ഭീകരവാദക്കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം വർദ്ധിച്ചതായി NIA
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

18 മാസത്തിനിടെ 100ലധികം പ്രതികളെ അഴിക്കുള്ളിലാക്കി; ഭീകരവാദക്കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം വർദ്ധിച്ചതായി NIA

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2024, 01:59 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് ഭീകരവാദക്കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം വർദ്ധിച്ചതായി എൻഐഎ. കഴിഞ്ഞ വർഷം 79 പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കി. ഈ വര്ഷം ഇതുവരെ 26 പ്രതികൾ ശിക്ഷിക്കപ്പെട്ടു. ഭീകരവാദപ്രവർത്തനങ്ങൾക്ക് കൂടുതൽ യുവാക്കളെ ഐഎസ് റിക്രൂട്ട് ചെയ്തതായി കണ്ടെത്തിയെന്നും എൻഐഎ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഭീകരവാദ ക്കേസുകളുടെയും അതിൽ ശിക്ഷിക്കപ്പെടുന്നവരുടെയും എണ്ണത്തിൽ വൻ വർദ്ധനയാണുള്ളത്. കഴിഞ്ഞ 18 മാസത്തെ കണക്കുകൾ പരിശോധിച്ചാൽ 100ലധികം പ്രതികളാണ് ശിക്ഷിക്കപ്പെട്ടിരിക്കുന്നതെന്ന് എൻഐഎ വ്യക്തമാക്കുന്നു. 2023-ൽ 27 കേസുകളിലായി 79 പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കി. 2024ന്റെ ആദ്യ പകുതിയിൽ മാത്രം ആറ് കേസുകളിൽ 26 പ്രതികൾ ശിക്ഷിക്കപ്പെട്ടു. നിരവധി കേസുകളിൽ വിചാരണ പുരോഗമിക്കുകയാണ്. ഇതിൽ അധികവും ഐഎസ് ഭീകരവാദം, വ്യാജ കറൻസി, മാവോയിസ്റ്റ് ഭീകരവാദം എന്നിവയുമായി ബന്ധപ്പെട്ടാതാണ്.

ഐഎസ് ഭീകരവാദത്തിന് കൂടുതൽ യുവാക്കളെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നും വിവിധ സംസ്ഥാനങ്ങളിലെ ഐഎസ് മൊഡ്യൂളുകൾ പൂർണമായും തകർക്കാൻ സാധിച്ചെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പോപ്പുലർഫ്രണ്ട് എന്ന ഭീകരസംഘടനയെ നിരോധിക്കാനായത് ദേശീയ അന്വേഷണ ഏജൻസിയുടെ വിജയമാണെന്നും എൻഐഎ ഏറ്റെടുത്ത കേസുകളിൽ കുറ്റവാളികൾ രക്ഷപ്പെടാതെ വിചാരണ പൂർത്തിയാക്കാൻ സാധിക്കുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കി. ബിഹാറിൽ ഫുൽവാഡി ഷെരീഫ് നഗറിൽ നടന്ന ഭീകരവാദ പരിശീലന ക്യാമ്പുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് വിവിധ സംസ്ഥാനങ്ങളിലെ ഐഎസ് മൊഡ്യുളുകൾ എൻഐഎയ്‌ക്ക് തകർക്കാനായത്. 2019 മുതൽ 2024 ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം എൻഐഎ പിടികൂടിയ  354 പ്രതികളാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

Tags: NIAterrorismNational Investigation Agency
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies