വികസന സ്വപ്നം പൂവണിയുന്നു; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ശൃംഖലയിലേക്ക്; ആദ്യ ചരക്കുകപ്പൽ ഇന്ന് തുറമുഖത്ത് എത്തുന്നു; ഓദ്യോഗിക സ്വീകരണം നാളെ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വികസന സ്വപ്നം പൂവണിയുന്നു; വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ ശൃംഖലയിലേക്ക്; ആദ്യ ചരക്കുകപ്പൽ ഇന്ന് തുറമുഖത്ത് എത്തുന്നു; ഓദ്യോഗിക സ്വീകരണം നാളെ

മുഖ്യാതിഥിയായി കേന്ദ്രമന്ത്രി സർബാനന്ദ സോനാവാൾ പങ്കെടുക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2024, 06:23 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഏതാനും മണിക്കൂറുകൾക്കുള്ളിൽ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ ചരക്ക് കപ്പല്‍  എത്തിച്ചേരും. കപ്പലിനെ സ്വീകരിക്കാന്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. തുറമുഖത്തേക്കുള്ള ആദ്യചരക്കുകപ്പൽ ശ്രീലങ്കന്‍ തീരം വിട്ട് വിഴിഞ്ഞത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നു. വ്യാഴാഴ്ച രാവിലെ കപ്പൽ തുറമുഖത്ത് എത്തും.ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്റെ ഉടമസ്ഥതയിലുളള സാൻ ഫെർണാൺഡോയെന്ന കപ്പലാണ് വിഴിഞ്ഞത്തേക്ക് കണ്ടെയ്‌നറുകളുമായെത്തുന്നത്.

കപ്പൽ ഇന്നു രാവിലെ ഏഴേമുക്കാലോടെ തുറമുഖത്തിന്റെ ഔട്ടര്‍ ഏരിയയില്‍ എത്തുമെന്നാണ് പ്രതീക്ഷ. തുറമുഖ പൈലറ്റ് സാൻ ഫെർണാൺഡോയെന്ന കപ്പലില്‍ എത്തി തുറമുഖത്തേക്ക് കപ്പലിനെ ആനയിക്കും. 9.15 ഓടെ കപ്പല്‍ ബെര്‍ത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് സാന്‍ ഫെര്‍ണാഡോയെ സ്വീകരിക്കുക. വലിയ ടഗായ ഓഷ്യന്‍ പ്രസ്റ്റീജിന്റെ നേതൃത്വത്തില്‍ ഡോള്‍ഫിന്‍ സീരിസിലെ 27, 28, 35 എന്നീ ചെറു ടഗുകളാണ് വാട്ടര്‍ സല്യൂട്ട് നല്‍കിയുള്ള സ്വീകരണമൊരുക്കുക എന്നറിയുന്നു.

വെള്ളിയാഴ്ച (ജൂലൈ 12 ) രാവിലെ 10-ന് തുറമുഖത്ത് നടക്കുന്ന ചടങ്ങിലാണ്ചരക്കുകപ്പലിന് ഔദ്യോഗികസ്വീകരണം നൽകുക .തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ അദ്ധ്യക്ഷനാകുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും. അദാനി ഗ്രൂപ്പ് ഡയറക്ടർ കരൺ അദാനിയും പങ്കെടുക്കും.

വെള്ളിയാഴ്ച (ജൂലൈ 12 ) രാവിലെ നടക്കുന്ന സ്വീകരണ ചടങ്ങിനു ശേഷം സാന്‍ ഫെര്‍ണാഡോ കൊളംബോക്കു പുറപ്പെടുമെന്നാണ് ഇപ്പോഴത്തെ വിവരം.

രണ്ടായിരത്തോളം കണ്ടെയ്‌നറുകള്‍ കപ്പലില്‍ ഉണ്ടാവുമെന്നാണ് പ്രാഥമിക വിവരം. ബെര്‍ത്തിങ് നടത്തുന്നതിനു പിന്നാലെ ചരക്കിറക്കല്‍ തുടങ്ങും. കണ്ടെയ്‌നറുകള്‍ ഇറക്കുന്നതിനു ഒരു ദിവസം മതിയാകുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. വലിയ കപ്പലില്‍ നിന്നു ചെറു കപ്പലിലേക്കുള്ള ട്രാന്‍ഷിപ്‌മെന്റ് നടത്തുന്നതിനായി മാറിന്‍ അജൂര്‍, സീസ്പാന്‍ സാന്റോസ് എന്നീ രണ്ട് ചെറു കപ്പലുകള്‍ എത്തുമെന്നാണ് റിപ്പോർട്ട് . ഈ കണ്ടെയ്‌നറുകൾ അടുത്ത ദിവസങ്ങളിൽ തുറമുഖത്തെത്തുന്ന കപ്പലുകളിൽ മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകും.

വ്യാഴാഴ്ച തുടങ്ങുന്നത് പൂർണതോതിൽ ചരക്കുനീക്കം നടക്കുന്ന തരത്തിലുള്ള ട്രയൽറണ്ണാണ്. ഇതിന്റെ ഭാഗമായി സെപ്റ്റംബർ മാസം വരെ തുടർച്ചയായി ചരക്കുകപ്പലുകൾ എത്തും. മൂന്നുമാസത്തിനുള്ളിൽ തുറമുഖത്തിന്റെ വാണിജ്യപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടക്കും.

ട്രയല്‍ റണ്ണിലേക്ക് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും മുന്‍ തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവിലിനെയും ക്ഷണിക്കാത്തത് വിവാദമാക്കേണ്ടതില്ലെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ട്രയല്‍ റണ്‍ വിജയിക്കുമ്പോഴാണ് കമ്മിഷനിങ് വരുന്നത്. ആ ഘട്ടത്തില്‍ എല്ലാവരെയും ക്ഷണിച്ചായിരിക്കും പരിപാടിയെന്നും മന്ത്രി പറഞ്ഞു.

പി.പി.പി. മാതൃകയിൽ 7700 കോടിയുടെ പൊതു, സ്വകാര്യ പങ്കാളിത്ത പദ്ധതിയായി രാജ്യത്തെ ആദ്യത്തെ ട്രാൻസ്ഷിപ്‌മെന്റ് തുറമുഖമാണ് വിഴിഞ്ഞത്ത് യാഥാർഥ്യമാകുന്നത്. 2015 ഓഗസ്റ്റ് 17- കരാർ ഒപ്പുവെച്ച പദ്ധതിക്ക് 2015 ഡിസംബർ 5- നാണ് തറക്കല്ലിട്ടത്.

Tags: vizhinjam projectVIZHINJAM PORTFEATURED2Union Minister Sarbananda Sonowal
ShareTweetSendShare

More News from this section

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies