മസ്കുലർ ഡിസ്ട്രോഫി ബാധിച്ച മകന് വിവാഹം : ആനന്ദക്കണ്ണീരോടെ നെപ്പോളിയൻ
Monday, August 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മസ്കുലർ ഡിസ്ട്രോഫി ബാധിച്ച മകന് വിവാഹം : ആനന്ദക്കണ്ണീരോടെ നെപ്പോളിയൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2024, 02:15 pm IST
Facebook
Twitter
WhatsAppTelegram

മുണ്ടയ്‌ക്കൽ ശേഖരനായി വന്ന് മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടനാണ് നെപ്പോളിയൻ . ഒരു കാലത്ത് തമിഴ് സിനിമയിലെ തിരക്കേറിയ താരമായിരുന്ന നെപ്പോളിയൻ രാഷ്‌ട്രീയത്തിലും തിളങ്ങിയിരുന്നു. ഇപ്പോഴിതാ തന്റെ മൂത്തമകൻ ധനുഷിന്റെ വിവാഹനിശ്ചയം കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നെപ്പോളിയൻ.

മസ്കുലർ ഡിസ്ട്രോഫി ബാധിച്ച് നടക്കാൻ കഴിയാത്ത അവസ്ഥയിലാണ് ധനുഷ്. സിനിമയിൽ നിന്നും രാഷ്‌ട്രീയത്തിൽ നിന്നും മാറി അമേരിക്കയിൽ കുടുംബസമേതം സ്ഥിരതാമസമാക്കിയ നെപ്പോളിയന് മരുമകളായി എത്തുന്നത് തിരുനെൽവേലി സ്വദേശിയായ അക്ഷയ ആണ് . തിരുനെൽവേലിയിലെ മുലോകരൈപ്പട്ടിയിലാണ് അക്ഷയയുടെ നാട് . ധനുഷും അക്ഷയയും വീഡിയോ കോളിലാണ് വിവാഹ നിശ്ചയം നടത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ഇൻ്റർനെറ്റിൽ വൈറലായിരുന്നു. രാഷ്‌ട്രീയ സിനിമാ മേഖലയിൽ നിന്നും ആരാധകരിൽ നിന്നും നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ വധൂവരന്മാർക്ക് ആശംസകൾ നേർന്നിരിക്കുന്നത്.

10-ാം വയസ്സിലാണ് ധനുഷിന് മസ്കുലർ ഡിസ്ട്രോഫി കണ്ടെത്തുന്നത് . പലയിടത്തും ചികിൽസിച്ചെങ്കിലും ഫലം കാണാതെ വന്നതിനെ തുടർന്നാണ് നെപ്പോളിയൻ തന്റെ മകനെ കൂട്ടി നാട്ടുവൈദ്യ ചികിത്സയ്‌ക്കായി തിരുനെൽവേലിയിൽ എത്തിയത്.

അംബാസമുദ്രത്തിനടുത്ത് വീരവനല്ലൂരിലായിരുന്നു നാട്ടുവൈദ്യ ചികിത്സ . ചികിൽസയ്‌ക്കെത്തുന്നവർ ഈ സ്ഥലത്ത് സ്ഥലസൗകര്യമില്ലാതെ ബുദ്ധിമുട്ടുന്നു എന്നറിഞ്ഞ നെപ്പോളിയൻ അവിടെ സ്വന്തം ചെലവിൽ ആശുപത്രിയും നിർമിച്ചു.അവിടെ ചികിൽസയ്‌ക്കെത്തുന്നവരിൽ താമസത്തിനും ഭക്ഷണത്തിനും മാത്രമാണ് പണം ഈടാക്കുന്നത്.

കൂടുതലായും ആൺകുട്ടികളിൽ കാണുന്ന ജനിതകരോഗമാണ് മസ്കുലർ ഡിസ്ട്രോഫി . പേശികളിലെ കോശങ്ങളെ സംരക്ഷിക്കുന്ന ‘ഡിസ്ട്രോഫിൻ’ എന്ന പ്രോട്ടീന്റെ അഭാവം മൂലം ഉണ്ടാകുന്നതാണ്. നടക്കാനുള്ള ബുദ്ധിമുട്ട്, നടക്കുന്നതിനിടയിൽ ഇടയ്‌ക്കിടെ വീണുപോവുക, പടികൾ കയറാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നിവയാണു തുടക്കത്തിൽ കാണിക്കുന്ന ലക്ഷണങ്ങൾ .

Tags: nepolean
Share
Tweet
SendShare

More News from this section

‘കൂടോത്ര’ത്തിന് ശേഷം സന്തോഷ് ഇടുക്കിയുടെ സംവിധാനത്തിൽ പുതിയ ചിത്രം; ദുരൂഹത നിറഞ്ഞ’പൈറേറ്റ്സ് ഓഫ് ഇടുക്കി’ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ

സസ്പെൻസും അന്വേഷണവും നിറച്ച് ‘ആരം’; സൈജു കുറുപ്പ് നായകനാകുന്ന സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

റഷ്യയിൽ ചരിത്രനേട്ടവുമായി മലയാള സിനിമ; വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘തിയറ്റർ–ദ മിത്ത് ഓഫ് റിയാലിറ്റി’ക്ക് ഗ്രാൻഡ് പ്രീ,ലോകശ്രദ്ധ നേടി ഇന്ത്യയുടെ ഏക മത്സരചിത്രം

മരുന്ന് വാങ്ങാൻ പണമില്ല; വൃദ്ധസദനത്തിൽ കഴിയുന്ന നടൻ മോഹനന് രജനീകാന്തിന്റെ കൈത്താങ്ങ്; ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം നൽകി സൂപ്പർതാരം

Latest News

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്; കടലിലും ആകാശത്തും ദൗത്യം ശക്തം; തിരച്ചില്‍ രാമേശ്വരത്തേക്കും; അന്വേഷണത്തിന് ഐഎന്‍എസ് കല്‍പേനിയും

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം ഉള്‍പ്പെടുത്തിയ ‘ഫ്രീഡം ക്വിസ്’; കാസര്‍കോട് അധ്യാപകന് സസ്പെന്‍ഷന്‍

ഗൗതമിനായുള്ള തിരച്ചിലിന് കൈത്താങ്ങായി അമൃതാനന്ദമയി മഠം; ഒറ്റരാത്രിയില്‍ ഹെലിപാഡ്, നാവികസേനയ്‌ക്ക് കൈമാറി

കോഴിക്കോട്ട് ആനക്കൊമ്പ് വില്‍പ്പനയ്‌ക്ക് ശ്രമം; അഞ്ചുപേര്‍ വനംവകുപ്പിന്റെ പിടിയില്‍

‘ദേശീയ ചിഹ്നങ്ങളെയും ദേശീയഗാനത്തെയും അപമാനിക്കാന്‍ അനുവദിക്കില്ല’; കടുത്ത നിലപാടുമായി യോഗി ആദിത്യനാഥ്

‘യുവാക്കള്‍ തെരുവില്‍ പട്ടിണി കിടക്കേണ്ട സാഹചര്യം കേരളത്തിന് അപമാനം’; പിഎസ്‌സി സമരം അടിയന്തരമായി ചര്‍ച്ച ചെയ്യണം: രാജീവ് ചന്ദ്രശേഖര്‍

അര്‍ജുന്‍ ആയങ്കിക്ക് 14 ദിവസത്തെ റിമാന്‍ഡ്; തലശ്ശേരി സബ് ജയിലിലേക്ക് മാറ്റും

റൊണാള്‍ഡോയെ കാത്ത് 2,000 ആരാധകര്‍ പള്ളിയില്‍; ആഡംബര കാറിലെത്തിയത് വധു… പക്ഷേ ജോര്‍ജിനയല്ല!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies