റൊണാള്‍ഡോയെ കാത്ത് 2,000 ആരാധകര്‍ പള്ളിയില്‍; ആഡംബര കാറിലെത്തിയത് വധു... പക്ഷേ ജോര്‍ജിനയല്ല!
Sunday, August 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

റൊണാള്‍ഡോയെ കാത്ത് 2,000 ആരാധകര്‍ പള്ളിയില്‍; ആഡംബര കാറിലെത്തിയത് വധു… പക്ഷേ ജോര്‍ജിനയല്ല!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2026, 03:06 pm IST
Facebook
Twitter
WhatsAppTelegram

ലിസ്ബണ്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പങ്കാളി ജോര്‍ജിന റോഡ്രിഗസും വിവാഹിതരാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പോര്‍ച്ചുഗലിലെ മഡെയ്റയില്‍ അരങ്ങേറിയത് കൗതുകകരമായ സംഭവം. റൊണാള്‍ഡോയുടെ വിവാഹമെന്ന് കരുതി ആയിരക്കണക്കിന് ആരാധകര്‍ ഫിന്‍ചാല്‍ കത്തീഡ്രലിന് മുന്നില്‍ തടിച്ചുകൂടിയപ്പോള്‍, ആഡംബര കാറിലെത്തിയത് മറ്റൊരു വധു!

ഈ മാസം എട്ടിന് റൊണാള്‍ഡോയും ജോര്‍ജിനയും മഡെയ്റയിലെ ഫിന്‍ചാല്‍ കത്തീഡ്രലില്‍ വിവാഹിതരാകുമെന്നായിരുന്നു സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നത്. പിന്നീട് ഇരുവരും ഈ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചിരുന്നു. എന്നാല്‍ അഭ്യൂഹം വിശ്വസിച്ച ആരാധകര്‍ വിവാഹദിനത്തില്‍ കത്തീഡ്രലിന് മുന്നില്‍ എത്തുകയായിരുന്നു.

റൊണാള്‍ഡോയുടെ ഏഴാം നമ്പര്‍ ജേഴ്സിയണിഞ്ഞ 2,000ത്തോളം ആരാധകരാണ് കത്തീഡ്രല്‍ പരിസരത്ത് തടിച്ചുകൂടിയത്. ഇതിനിടെ ആഡംബര കാറില്‍ വധു കത്തീഡ്രലിലേക്ക് എത്തിയതോടെ ആരാധകരുടെ ആവേശം ഇരട്ടിയായി. മൊബൈല്‍ ഫോണുകളുമായി ആരാധകര്‍ കാറിന് ചുറ്റും കൂടി റൊണാള്‍ഡോയുടെ പേര് വിളിച്ചു.

മഡെയ്റ സ്വദേശിനിയായ ഫാത്തിമ നിക്കോള്‍ ആയിരുന്നു കാറിലെത്തിയത്. റൊണാള്‍ഡോയുടെ വിവാഹത്തിനല്ല, തന്റെ പങ്കാളിയായ ഫാബിയോ റാമോസുമായുള്ള വിവാഹത്തിനാണ് താന്‍ എത്തിയതെന്ന് ഫാത്തിമ ആരാധകരോട് വ്യക്തമാക്കുകയായിരുന്നു. ജനക്കൂട്ടം ചുറ്റും കൂടിയതോടെ ആശയക്കുഴപ്പത്തിലായ വധുവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് കത്തീഡ്രലിനുള്ളിലേക്ക് സുരക്ഷിതമായി എത്തിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ റൊണാള്‍ഡോയും പ്രതികരിച്ചു. വീഡിയോയ്‌ക്ക് താഴെ പൊട്ടിച്ചിരിക്കുന്ന ഇമോജി കമന്റ് ചെയ്താണ് താരം സംഭവത്തോടുള്ള പ്രതികരണം അറിയിച്ചത്.

2016ല്‍ സ്പെയിനിലെ മാഡ്രിഡിലെ ഒരു ഫാഷന്‍ സ്റ്റോറില്‍വച്ചാണ് റൊണാള്‍ഡോയും ജോര്‍ജിനയും പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായി. 2017ലാണ് ബന്ധം ആരാധകരോട് വെളിപ്പെടുത്തിയത്. 2025 ഓഗസ്റ്റിലാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. റൊണാള്‍ഡോയുടെ അഞ്ച് മക്കളില്‍ രണ്ട് പേര്‍ ജോര്‍ജിനയുമായുള്ള ബന്ധത്തിലുള്ളവരാണ്. അതേസമയം, ഇരുവരുടെയും വിവാഹ തീയതി സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

Tags: On Madeirahundreds of fans awaitedRonaldo's wedding
Share
Tweet
SendShare

More News from this section

മെസ്സിയുടെ ഏറ്റവും വലിയ കരുത്ത് ഇനി ഓര്‍മ; പിതാവ് ഹോര്‍ഹെ മെസ്സി അന്തരിച്ചു

മെസ്സിയെ ലക്ഷ്യമിട്ട് വധശ്രമത്തിന് പദ്ധതി? ലോകകപ്പിനിടെ ഞെട്ടിക്കുന്ന സുരക്ഷാ ഭീഷണി; ക്രിസ്റ്റ്യാനോയ്‌ക്കും ഭീഷണി; റിപ്പോര്‍ട്ട് പുറത്ത്

ഇന്‍ഫാന്റിനോയുടെ ‘കാമുകിക്ക്’ ആറക്ക തുക നല്‍കിയെന്ന് റിപ്പോര്‍ട്ട്; ഫിഫ പ്രസിഡന്റ് വീണ്ടും വിവാദത്തില്‍

ഫിഫയില്‍ ഇന്‍ഫാന്റിനോയ്‌ക്ക് കരുത്തായി അര്‍ജന്റീനയും മെക്സിക്കോയും; യൂറോപ്യന്‍ എതിര്‍പ്പിനിടെ പിന്തുണ ശക്തമാകുന്നു

സന്തോഷ് ട്രോഫി വീണ്ടും കേരളത്തിലേക്ക്? ഫൈനല്‍ റൗണ്ടിന് ആതിഥേയരാകാന്‍ കെഎഫ്എ രംഗത്ത്

യമാലും കാമുകിയും പിരിഞ്ഞോ? ഇനസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി വൈറല്‍; ആരാധകര്‍ക്ക് സംശയം

Latest News

‘യുവാക്കള്‍ തെരുവില്‍ പട്ടിണി കിടക്കേണ്ട സാഹചര്യം കേരളത്തിന് അപമാനം’; പിഎസ്‌സി സമരം അടിയന്തരമായി ചര്‍ച്ച ചെയ്യണം: രാജീവ് ചന്ദ്രശേഖര്‍

അര്‍ജുന്‍ ആയങ്കിക്ക് 14 ദിവസത്തെ റിമാന്‍ഡ്; തലശ്ശേരി സബ് ജയിലിലേക്ക് മാറ്റും

റൊണാള്‍ഡോയെ കാത്ത് 2,000 ആരാധകര്‍ പള്ളിയില്‍; ആഡംബര കാറിലെത്തിയത് വധു… പക്ഷേ ജോര്‍ജിനയല്ല!

ബാരാമതിയില്‍ പരിശീലന വിമാനം തകര്‍ന്നു; ആളപായമില്ല

മലപ്പുറം സ്ഫോടക വസ്തുക്കള്‍ പിടികൂടിയ കേസ്; പ്രധാന പ്രതി അറസ്റ്റില്‍; എന്‍ഐഎ കസ്റ്റഡിയിലെടുത്തത് 10-ാമനെ

ലോക അണ്ടര്‍-20 അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ചരിത്രക്കുതിപ്പ്; ഹൈജമ്പിലും ലോങ്ജമ്പിലും മെഡല്‍ നേടി ബസന്തും ഷാഹ്നവാസും

വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷത്തിനുള്ളില്‍ ഭാര്യയുടെ അസ്വാഭാവിക മരണം; സ്ത്രീധന പീഡനം തെളിഞ്ഞാല്‍ ഭര്‍ത്താവിന് നേരിട്ട് പങ്കുണ്ടെന്ന് തെളിയിക്കേണ്ടതില്ലെന്ന് ഹൈക്കോടതി

ശബരിമല നെയ്യ് ക്രമക്കേട്: പി.എസ്. പ്രശാന്തിന്റെ കൈപ്പടയിലെ നിര്‍ണായക രേഖ പുറത്ത്; ടെന്‍ഡര്‍ റദ്ദാക്കി മില്‍മയില്‍ നിന്ന് നേരിട്ട് നെയ്യ് വാങ്ങാന്‍ നിര്‍ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies