വിഴിഞ്ഞം തുറമുഖം പിണറായി സർക്കാരിന്റെ ഇച്ഛാശക്തിയുടെ ഫലം; ക്രെഡിറ്റ് എൽഡിഎഫിന് നൽകി മന്ത്രി വിഎൻ വാസവൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിഴിഞ്ഞം തുറമുഖം പിണറായി സർക്കാരിന്റെ ഇച്ഛാശക്തിയുടെ ഫലം; ക്രെഡിറ്റ് എൽഡിഎഫിന് നൽകി മന്ത്രി വിഎൻ വാസവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2024, 12:23 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഒന്നും രണ്ടും പിണറായി സർക്കാരിന്റെ ഇച്ഛാശക്തി എന്താണെന്ന് വിഴിഞ്ഞം തുറമുഖം ലോകത്തിന് കാട്ടി കൊടുത്തെന്ന് മന്ത്രി വി എൻ വാസവൻ. കരിങ്കൽ പ്രതിസന്ധി, ഓഖി, കോവിഡ്, പ്രക്ഷോഭസമരങ്ങൾ എന്നിവയെ നേരിട്ട ഇടതുപക്ഷ സർക്കാരിന്റെ സഹിഷ്ണുതയുടെ സമീപനത്തിന്റെ ഫലമാണ് തുറമുഖമായി ഉയർന്നുവന്നതെന്നും അദ്ദേഹം പറഞ്ഞു. നായനാർ സർക്കാരാണ് ആദ്യമായി വിഴിഞ്ഞം തുറമുഖത്തെക്കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിച്ചതെന്നും മന്ത്രി അവകാശവാദമുയർത്തി. 2006-ൽ അധികാരത്തിൽ വന്ന വി എസ് അച്യുതാനന്ദൻ സർക്കാരും വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണും സമുദ്രവ്യാപാരരംഗത്തെ പുതുയുഗപ്പിറവിക്ക് തുടക്കമിട്ട മദർഷിപ്പ് സാൻ ഫെർണാണ്ടോ കപ്പലിന് നൽകിയ സ്വീകരണത്തിലുമാണ് പദ്ധതിയുടെ അവകാശവാദവുമായി വിഎൻ വാസവൻ രംഗത്തെത്തിയത്.

”1996-ൽ അധികാരത്തിൽ വന്ന ഇകെ നായനാർ ഗവൺമെന്റാണ് വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി ആദ്യമായി ഒരു സമിതിയെ നിയോഗിച്ചത്. ആന്റണി സർക്കാരിന്റെ കാലത്തും പദ്ധതിയുമായി ബന്ധപ്പെട്ട ശ്രമങ്ങൾ നടന്നു. 2006-ൽ അധികാരത്തിൽ വന്ന വി എസ് അച്യുതാനന്ദൻ സർക്കാരും തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന വിജയകുമാറും ചേർന്ന് തുറമുഖം യാഥാർത്ഥ്യമാക്കുന്നതിനുള്ള നീക്കം നടത്തി. പദ്ധതിക്ക് കേന്ദ്രസർക്കാർ അനുമതി നൽകാതെ വന്നതോടെ പഠനം നടത്താനായി സമിതിക്ക് രൂപം നൽകി. ആ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിച്ചു. ഇൻവെസ്റ്റേഴ്‌സ് മീറ്റിൽ കരാറുമായി ആളുകൾ വന്നു. ആന്ധ്രപ്രദേശ് ആസ്ഥാനമായുള്ള കമ്പനിയുടെ ടെൻഡറിനുള്ള അനുമതിയും വി.എസ് സർക്കാർ നൽകി. 2010 ഓഗസ്റ്റ് 11നാണ് വി എസ് അച്യുതാനന്ദൻ വിഴിഞ്ഞം ഇന്റർനാഷണൽ കമ്പനി ഉദ്ഘാടനം ചെയ്തത്. ഈ സമയത്ത് കരാർ നൽകിയ കമ്പനിയുടെ പേരിൽ കേസ് വരികയും പദ്ധതി നിലയ്‌ക്കുകയും ചെയ്തു. 2015- ഓഗസ്റ്റിൽ അദാനി ഗ്രൂപ്പുമായി ഉമ്മൻ ചാണ്ടി ഗവൺമെന്റ് കരാറിൽ ഏർപ്പെട്ടു. കരാറിലെ ഉള്ളടക്കത്തോട് രൂക്ഷ വിമർശനമാണ് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നത്. 2016 -ൽ അധികാരത്തിൽ വന്ന പിണറായി വിജയൻ ഗവൺമെന്റാണ് വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.”- വി.എൻ.വാസവൻ പറഞ്ഞു.

കരിങ്കൽ പ്രതിസന്ധി, ഓഖി, കോവിഡ്, പ്രക്ഷോഭസമരങ്ങൾ എന്നിവയെ നേരിട്ട ഇടതുപക്ഷ സർക്കാരിന്റെ സഹിഷ്ണുതയുടെ സമീപനത്തിന്റെ ഫലമാണ് ഉയർന്നുവന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ അടിസ്ഥാനസൗകര്യ വികസനം സംസ്ഥാന സർക്കാർ ഉറപ്പാക്കിക്കഴിഞ്ഞിട്ടുണ്ട്. തുറമുഖവുമായി ബന്ധപ്പെട്ട് 3000 മീറ്റർ പുലിമുട്ട്, 800 മീറ്റർ കണ്ടെയ്നർ ബെർത്ത്, കണ്ടെയ്നർ യാർഡ്, കസ്റ്റംസിന്റേത് ഉൾപ്പെടെയുള്ള വിവിധ ഓഫീസുകൾ, 220 കെവി സ്റ്റേഷൻ, 33 കെവി സബ്സ്റ്റേഷൻ എന്നിവയും സർക്കാർ വിഴിഞ്ഞത്ത് സമയബന്ധിതമായി ഉറപ്പാക്കി.

റെയിൽവേ കണക്ടിവിറ്റിക്കായി ബാലരാമപുരം-വിഴിഞ്ഞം 10.7 കി.മീ. അലൈൻമെന്റ് തിട്ടപ്പെടുത്തി. ഇതിൽ 9.2 കി.മീ. തുരങ്ക പാതയായാണ് നിർമ്മിക്കുന്നത്. അതിന്റെ പരിസ്ഥിതി ആഘാതപഠനവും സാമൂഹിക ആഘാത പഠനവും കഴിഞ്ഞു. ഇതിനായി 5.65 ഹെക്ടർ ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. കൊങ്കൺ റെയിൽവേ പഠനങ്ങൾ നടത്തി ഡിപിആർ തയാറാക്കി കേന്ദ്ര സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. ദേശീയപാതയുമായുള്ള കണക്ടിവിറ്റിക്കായി ഔട്ടർ റിംഗ് റോഡ് നിർമ്മിക്കും. താത്ക്കാലികമായ കണക്ടിവിറ്റിക്കായി 1.7 കി.മീ അപ്രോച്ച് റോഡ് ആണ് ഉപയോഗിക്കുക. ഭാവിയിൽ വലിയ കണ്ടെയ്നർ ട്രക്കുകളുടെ സഞ്ചാരം സുഗമമാക്കാനാണ് ഔട്ടർ റിംഗ് റോഡ് ആലോചിച്ച് നടപ്പാക്കുന്നതെന്നും വി എൻ വാസവൻ പറഞ്ഞു.

Tags: Pinarayi Vijayanvn vasavanVS ACHUTHANANTHANVIZHINJAM PORTFEATURED2San FernandoVizhinjam International Seaport LimitedEK NayanarOmmen Chandy
ShareTweetSendShare

More News from this section

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies