കണ്ണൂർ: പയ്യന്നൂർ കോളേജിൽ റാഗിംഗ് നടന്നതായി പരാതി. രണ്ടാം വർഷ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദ്ദിച്ചുവെന്നാണ് ഉയരുന്ന പരാതി. കോളേജിനുള്ളിലെ സ്റ്റോറിൽ വച്ചാണ് മാടായി സ്വദേശിയായ വിദ്യാർത്ഥിക്ക് മർദ്ദനമേറ്റത്. സംഭവത്തിൽ 10 സീനിയർ വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടത്തു.
വിദ്യാർത്ഥിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. റാഗിംഗിൽ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥി കോളേജ് പ്രിൻസിപ്പലിന് പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കോളേജ് അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.















