മണിക്കൂറുകൾക്കുള്ളിൽ‌ മരണം, രോ​ഗബാധിതർ 15 വയസിന് താഴെയുള്ളവർ; വാഹകരിൽ ഡെങ്കിപ്പനി പടർത്തുന്ന ഈഡിസ് ഈജിപ്റ്റിയും; ​കരുതിയിരിക്കാം 'ചാന്ദിപുര' വൈറസിനെ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മണിക്കൂറുകൾക്കുള്ളിൽ‌ മരണം, രോ​ഗബാധിതർ 15 വയസിന് താഴെയുള്ളവർ; വാഹകരിൽ ഡെങ്കിപ്പനി പടർത്തുന്ന ഈഡിസ് ഈജിപ്റ്റിയും; ​കരുതിയിരിക്കാം ‘ചാന്ദിപുര’ വൈറസിനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2024, 01:40 pm IST
FacebookTwitterWhatsAppTelegram

രാജ്യത്ത് ഏറ്റവുമൊടുവിലായി ചാന്ദിപുര വൈറസാണ് പകരുന്നത്. ഗുജറാത്തിൽ വൈറസ് പിടിമുറുക്കിയിരിക്കുകയാണ്.  ജൂലൈ പത്തിന് ശേഷം രോ​ഗലക്ഷണങ്ങളുമായെത്തിയ 15 കുട്ടികളാണ് ​ഗുജറാത്തിൽ മരണത്തിന് കീഴടങ്ങിയതെന്ന് ആരോ​ഗ്യവകുപ്പ് അറിയിച്ചു. ഇതിൽ ഒരാൾക്ക് മാത്രമാണ് പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനയിൽ ചാന്ദിപുര വൈറസ് ആണെന്ന് തെളിഞ്ഞത്. ബാക്കിയുള്ള ഫലങ്ങൾക്കായി കാത്തിരിക്കുകയാണ്.  ലക്ഷണങ്ങൾ സമാനമായതിനാൽ ചാന്ദിപുരവൈറസ് ആയി തന്നെ കണക്കാക്കി ചികിത്സ നൽകാനാണ് ആരോ​ഗ്യവകുപ്പ് നിർദേശിച്ചിരിക്കുന്നത്.

1965-ൽ മഹാരാഷ്‌ട്രയിലെ ചാന്ദിപുരയിലാണ് ഈ വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്നത്. ഇതിന് പിന്നാലെയാണ് ഈ വൈറസിന് ചാന്ദിപുരയെന്ന് പേരുവന്നത്. റാബിസിന് കാരണമാകുന്ന ലിസാവൈറസ് പോലുള്ള വൈറസുകളുടെ കുടുംബമായ റാബ്‌ഡോവിറിഡേ കുടുംബത്തിലാണ് ഈ വൈറസും ഉൾപ്പെടുന്നത്. ഡെങ്കിപ്പനിയുടെ വാഹകനായ ഈഡിസ് ഈജിപ്റ്റി പോലുള്ള ചില കൊതുകുകളും, ഫ്ളെബോടോമിൻ സാൻഡ്‌ഫ്ലൈസ്, ഫ്ളെബോടോമസ് പപ്പതാസി തുടങ്ങിയ നിരവധി ഇനം സാൻഡ്‌ഫ്ലൈഡുകളും ചന്ദിപുര വൈറസിന്റെ വാഹകരാണ്.

പ്രാണികളുടെ ഉമിനീർ ​ഗ്രന്ഥികളിലാണ് വൈറസ് വസിക്കുന്നത്. മൃ​ഗങ്ങളെയും മനുഷ്യരെയും പ്രാണി കടിക്കുന്നതോടെ വൈറസ് മനുഷ്യനിലെത്തുന്നു. 15 വയസിൽ താഴെയുള്ള കുട്ടികളെയാണ് വൈറസ് അധികവും ബാധിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാ​ഗങ്ങളിലും ഏഷ്യയിലെയും ആഫ്രിക്കയിലെയും പല രാജ്യങ്ങളിലും വൈറസിന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2003-04 കാലത്ത് മധ്യ ഇന്ത്യയിൽ ചന്ദിപുര വൈറസ് 322 കുട്ടികളുടെ ജീവനെടുത്തിരുന്നു.

കടുത്ത പനി, മലബന്ധം, വയറിളക്കം, ഛർദ്ദി, ഹൃദയാഘാതം, ‌‌ബോധക്ഷയം ‌എന്നീ ലക്ഷണങ്ങളാണ് ആദ്യഘട്ടത്തിൽ പ്രകടമാകുക. ചിലരിൽ ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ, അകാരണമായ മുറിവുകൾ, വിളർച്ച എന്നിവയും കണ്ടുവരുന്നു. രോ​ഗം മൂർച്ഛിക്കുന്നതോടെ കോമയിലേക്കും മരണത്തിലേക്കും വരെ നയിച്ചേക്കാം. വൈറസ് ശരീരത്തിൽ പ്രവേശിച്ച് 24-48 മണിക്കൂറിനിടയിൽ രോ​ഗം മൂർച്ഛിക്കും.

നിലവിൽ, ചികിത്സയ്‌ക്കായി ആൻ്റി റിട്രോവൈറൽ തെറാപ്പിയോ വാക്സിനോ ലഭ്യമല്ല. മരണം തടയുന്നതിനായി മസ്തിഷ്ക വീക്കം കൈകാര്യം ചെയ്യുക മാത്രമാണ് വഴി. രാവിലെ സാധാരണ പനി മാത്രമാണെങ്കിൽ വൈകുന്നേരത്തോടെ മിക്ക കുട്ടികളുടെയും വൃക്കകളെയും കരളിനെയും ബാധിക്കുന്നുവെന്നും അത്രമാത്രം വേ​ഗത്തിലാണ് വൈറസ് വ്യാപിക്കുന്നതെന്നും ശിശുരോ​ഗ വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു. അതിനാൽ തന്നെ പ്രതിരോധവും വെല്ലുവിളിയാണ്.

Tags: Chandipura Virus Infection
ShareTweetSendShare

More News from this section

വലിയചുടുകാട്ടിൽ വി.എസ്. അച്യുതാനന്ദന് സ്മാരകം നിർമ്മിക്കുന്നതിൽ എതിർപ്പ് ; രക്തസാക്ഷിഭൂമിയിൽ വ്യക്തിഗത സ്മാരകം പാടില്ലെന്ന് പുന്നപ്ര-വയലാർ സമരസേനാനി പി.കെ. ചന്ദ്രാനന്ദന്റെ കുടുംബം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

പിന്തുടർന്ന പോലീസുകാരെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; സ്വർണ പണയ തട്ടിപ്പ് കേസിൽ പ്രതികളുടെ അതിക്രമത്തിൽ രണ്ട് സിപിഒമാർക്ക് പരിക്ക്, ഒരാൾ കസ്റ്റഡിയിൽ

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

Latest News

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies