ശ്രീലങ്കൻ പര്യടനത്തിനായുള്ള ഇന്ത്യൻ ടീം സെലക്ഷനെ വിമർശിച്ച് ശശി തരൂർ. ഏകദിന ടീമിൽ നിന്ന് സഞ്ജു സാംസണെ ഒഴിവാക്കിയതും അഭിഷേക് ശർമ്മയെ ടി20 ടീമിൽ ഉൾപ്പെടുത്താത്തതും ചൂണ്ടിക്കാട്ടിയാണ് തരൂരിന്റെ വിമർശനം. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയുമായി നടന്ന ഏകദിന പരമ്പരയിൽ സഞ്ജു സെഞ്ച്വറി നേടിയിരുന്നു. പരമ്പര 2-1 ന് സ്വന്തമാക്കാൻ ഇന്ത്യയെ സഹായിച്ചതും ഈ മലയാളി ബാറ്ററായിരുന്നു. ടി20 ലോകകപ്പിന് ശേഷം സിംബാബ്വെയ്‌ക്കെതിരായി നടന്ന പരമ്പരയിൽ അഭിഷേക് ശർമ്മ തിളങ്ങിയിരുന്നു.
‘ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിനെ തിരഞ്ഞെടുത്തു. രസകരമായ ടീം സെലക്ഷൻ. തന്റെ അവസാന ഏകദിനത്തിൽ സെഞ്ച്വറി നേടിയ സഞ്ജു ലങ്കൻ പര്യടനത്തിനുള്ള ഏകദിന ടീമിലില്ല. സിംബാബ്വെയ്‌ക്കെതിരായ ടി20 പരമ്പരയിൽ സെഞ്ച്വറി നേടിയ അഭിഭേഷ് ശർമ്മയും ആ ഫോർമാറ്റിൽ ഇടംപിടിച്ചില്ല. ചുരുങ്ങിയ അവസരങ്ങളിൽ മാത്രമാണ് ടീം ഇന്ത്യയുടെ വിജയത്തിന്റെ ക്രെഡിറ്റ് സെലക്ടർമാർക്ക് ലഭിക്കുക. എന്തായാലും ഈ ടീമിന് ആശംസകൾ” തരൂർ എക്‌സിൽ കുറിച്ചു.
ഏകദിന ടീമിൽ നിന്ന് സഞ്ജുവിനെ തഴഞ്ഞതിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്. സഞ്ജുവിനെ മറികടന്നാണ് ശിവം ദുബെയും റിയാൻ പരാഗും ഏകദിന ടീമിൽ ഉൾപ്പെട്ടത്. റിയാൻ പരാഗിനിത് ഏകദിനത്തിലേക്കുള്ള ആദ്യ വിളിയാണ്.
Interesting squad selection for India’s tour of Sri Lanka later this month. @IamSanjuSamson, who hit a century in his last ODI, has not been picked for ODIs, while @IamAbhiSharma4, who hit a T20I century in the #INDvZIM series, has not been picked at all. Rarely has success in… pic.twitter.com/PJU5JxSOx2
— Shashi Tharoor (@ShashiTharoor) July 18, 2024
“>
ടി 20 ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, റിങ്കു സിംഗ്, റിയാൻ പരാഗ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹാർദിക്ക് പാണ്ഡ്യ, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, അക്‌സർ പട്ടേൽ, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിംഗ്, ഖലീൽ അഹമ്മദ്, മുഹമ്മദ് സിറാജ്.
ഏകദിന ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോലി, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ, ശിവം ദുബെ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, റിയാൻ പരാഗ്, അക്‌സർ പട്ടേൽ, ഖലീൽ അഹമ്മദ്, ഹർഷിത് റാണ.















