ചൈനീസ് ഉത്പന്നങ്ങളോട് മുഖംതിരിച്ച് യൂറോപ്യൻ രാജ്യങ്ങൾ; ഗുണനിലവാരമില്ലെന്ന് വിലയിരുത്തൽ; ഇന്ത്യൻ ഉത്പന്നങ്ങൾക്ക് വിപണി സാധ്യതയെന്ന് സ്വിസ് പാർലമെന്റംഗം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈനീസ് ഉത്പന്നങ്ങളോട് മുഖംതിരിച്ച് യൂറോപ്യൻ രാജ്യങ്ങൾ; ഗുണനിലവാരമില്ലെന്ന് വിലയിരുത്തൽ; ഇന്ത്യൻ ഉത്പന്നങ്ങൾക്ക് വിപണി സാധ്യതയെന്ന് സ്വിസ് പാർലമെന്റംഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2024, 11:53 am IST
Facebook
Twitter
WhatsAppTelegram

ചൈനീസ് ഉത്പന്നങ്ങളോട് യൂറോപ്യൻ രാജ്യങ്ങളിൽ പ്രിയം കുറയുന്നതായി തുറന്നു പറഞ്ഞ് സ്വിസ് പാർലമെന്റ് അം​ഗവും സ്വിസ്-ഇന്ത്യ പാർലമെന്ററി ​ഗ്രൂപ്പ് പ്രസിഡന്റുമായ നിക്ക് ​ഗ​​ഗ്ഗർ. ഗുണമേന്മ കുറഞ്ഞ ഉത്പന്നങ്ങളാണ് ചൈന യൂറോപ്യൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതെന്നും ഇത് പ്രയോജനപ്പെടുത്തി  ഇന്ത്യ വിപണി സാധ്യത വിനിയോ​ഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യൻ രാജ്യങ്ങളിലുടനീളം ഇന്ത്യൻ ഉത്പന്നങ്ങൾ വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വലിയ അവസരമാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നതെന്നും ഇന്ത്യയുടെ സ്വന്തം ഉത്പന്നങ്ങളുടെ മഹിമ ലോകത്തെ അറിയിക്കാനുള്ള ഈ സുവർണാവസരത്തെ തള്ളി കളയരുതെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങൾ, സോളാർ പാനലുകൾ, കാറ്റാടി യന്ത്രങ്ങൾ തുടങ്ങിയവയാണ് ചൈന വ്യാപകമായി യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്നത്. ചൈനീസ് ഉത്പന്നങ്ങൾക്ക് ഗുണനിലവാരം കുറവാണെന്ന് ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് നിക്ക് ഗ​​ഗ്ഗറുടെ പരാമർശം.

ഇന്ത്യയും നാല് യൂറോപ്യൻ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധത്തെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. കഴിഞ്ഞ മാർച്ചിൽ ഇന്ത്യ-യൂറോപ്യൻ സ്വതന്ത്ര വ്യാപാര അസോസിയേഷൻ വ്യാപാര സാമ്പത്തിക പങ്കാളിത്ത കരാർ (TEPA) ഒപ്പുവച്ചിരുന്നു. വ്യാപാര മേഖലയിൽ പുത്തൻ കുതിപ്പിന് സഹായിക്കുന്നതാണ് ഈ കരാർ. ഇതും ഇന്ത്യൻ ഉത്പന്നങ്ങൾ ലോകവിപണിയിലെത്തിക്കാൻ അവസരമൊരുക്കും.

Tags: incredible india
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies