ലോകത്തിലെ ഏറ്റവും അസൂയയുള്ള സ്ത്രീ! ഭർത്താവ് ജോലി കഴിഞ്ഞ് എത്തുമ്പോൾ വീട്ടിൽ നുണ പരിശോധന; ടിവി കാണുന്നതിനും നിയന്ത്രണം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

ലോകത്തിലെ ഏറ്റവും അസൂയയുള്ള സ്ത്രീ! ഭർത്താവ് ജോലി കഴിഞ്ഞ് എത്തുമ്പോൾ വീട്ടിൽ നുണ പരിശോധന; ടിവി കാണുന്നതിനും നിയന്ത്രണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2024, 03:39 pm IST
FacebookTwitterWhatsAppTelegram

പ്രണയ ബന്ധത്തിലും വിവാ​ഹ ബന്ധത്തിലും അമിതമായി പോസസീവ് ആകുന്ന ആളുകൾ നമ്മുക്ക് ചുറ്റം തന്നെയുണ്ട്. പങ്കാളികൾ മറ്റാരുമായും അടുത്ത് പെരുമാറുന്നത് ഇവർക്ക് സഹിക്കാനാവില്ല. അടുത്ത കാലത്ത് നടക്കുന്ന പല ക്രൂരകൃത്യങ്ങളുടേയും കാരണം പരിശോധിച്ചാൽ എത്തി നിൽക്കുന്നതും ഇതിലേക്കാണ്. ‘ലോകത്തിലെ ഏറ്റവും അസൂയയുള്ള സ്ത്രീ’ എന്ന് വിളിക്കപ്പെടുന്ന ബ്രിട്ടനിൽ നിന്നുള്ള ഡെബി വുഡാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.

ഡെബി വുഡിന് ഭർത്താവ് ആരോടെങ്കിലും മിണ്ടുന്നതോ ഡേറ്റിം​ഗ് നടത്തുന്നതോ സഹിക്കാവുന്നതിലും അപ്പുറമാണ്. അതിനാൽ അവർ ഭർത്താവിന് മേൽ നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഐടിവിയുടെ ദിസ് മോർണിംഗ് ബാക്ക് എന്ന പരിപാടിയിലാണ് ഇരുവരും ഇക്കാര്യം വെളിപ്പെടുത്തിയത്. ഭർത്താവ് സ്റ്റീവ് എവിടേക്കാണ് പോകുന്നതെന്നും എന്താണ് ചെയ്യുന്നതെന്നും ആരെ കാണുന്നുണ്ടെന്നും എന്തൊക്കെ സംസാരിക്കുന്നതെന്നും ഡെബിക്ക് അറിയാൻ സാധിക്കും. ഇതിനായി വീട്ടിൽ നുണപരിശോധന യന്ത്രം ഘടിപ്പിച്ചിട്ടുണ്ട്. ജോലി കഴിഞ്ഞ് വൂട്ടിൽ എത്തുമ്പോഴെല്ലാം സ്റ്റീവ് നുണപരിശോധനയ്‌ക്ക് വിധേയനാകും.

വിവാഹം കഴിഞ്ഞ ആദ്യനാളുകളിൽ മറ്റൊരു സ്ത്രീയുമായി സ്റ്റീവ് ഡേറ്റിംഗ് നടത്തുന്നതായി ഡെബി അറിഞ്ഞു. ഇതോടെ ദമ്പതികൾ തമ്മിൽ വഴക്കായി. തന്റെ ബന്ധം സംരക്ഷിക്കാൻ താൻ ഏതറ്റം വരെയും പോകുമെന്ന് ഡെബി പറഞ്ഞു. സ്റ്റീവിന്റെ ഫോൺ രേഖകളും ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകളും പരിശോധിക്കുന്നതുവരെ എത്തി കാര്യങ്ങൾ. ഒടുവിൽ സ്റ്റീവ് തന്നെയാണ് നുണപരിശോധന യന്ത്രത്തിന്റെ കാര്യം മുന്നോട്ട് വെച്ചത്.

ടിവിയിൽ പോലും മറ്റ് സ്ത്രീകളെ സ്റ്റീവ് നോക്കുന്നത് ഡെബിക്ക് സഹിക്കില്ല. ഒരു രാത്രി, ടെലിവിഷനിൽ ഷേവിം​ഗ് റേസറിന്റെ പരസ്യത്തിലെ മോഡലിനെ അധികം ശ്രദ്ധിച്ചത് ഡെബിക്ക് ഇഷ്ടപ്പെട്ടില്ല. ഇതോടെ രാത്രി ടിവി കാണാൻ പാടില്ലെന്ന നിബന്ധനയും ഭാര്യ മുന്നോട്ട് വെച്ചു.

ഇത്രയധികം വിലക്കുകൾക്കിടയിലും താൻ സന്തോഷവാനാണെന്ന് സ്റ്റീവ് ടിവി ഷോയിൽ പറയുന്നു. മുമ്പൊരു ബന്ധത്തിൽ ഡെബി വഞ്ചിക്കപ്പെട്ടിരുന്നു, അതിനാൽ അവൾ തന്നെ കുറിച്ച് പോസസീവ് ആണെന്നും സ്റ്റീവ് പറയുന്നു.

Tags: Lie ditectorJealous woman
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരനീക്കവുമായി കെഎസ്ഇബി; 200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ തീരുമാനം; നിയന്ത്രണം തുടരുമെന്ന് സൂചന, ജനങ്ങളോട് വൈദ്യുതി ലാഭിക്കാൻ അഭ്യർഥന

വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ എം.എം. മണിയുടെ രൂക്ഷ വിമർശനം; ‘വിവരക്കേടും കാഴ്ചപ്പാടില്ലായ്മയും പ്രതിസന്ധിക്ക് കാരണം’

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

പ്രശസ്ത സാഹിത്യകാരനും മുൻ കേരളവർമ്മ കോളേജ് പ്രിൻസിപ്പലുമായ ഡോ. ഷോർണൂർ കാർത്തികേയൻ അന്തരിച്ചു; സാഹിത്യ-വിദ്യാഭ്യാസ രംഗത്തിന് തീരാനഷ്ടം

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies