സംഭവസ്ഥലത്ത് നിന്ന് 'സെൽഫി', റീൽസ് കണ്ട് 'ആസ്വാദനം'; തുടക്കം മുതൽക്കേ അലംഭാവം, രക്ഷാപ്രവർത്തനമേറെ വൈകിച്ചു; കർണാടക പൊലീസിനെതിരെ ജിതിൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംഭവസ്ഥലത്ത് നിന്ന് ‘സെൽഫി’, റീൽസ് കണ്ട് ‘ആസ്വാദനം’; തുടക്കം മുതൽക്കേ അലംഭാവം, രക്ഷാപ്രവർത്തനമേറെ വൈകിച്ചു; കർണാടക പൊലീസിനെതിരെ ജിതിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2024, 10:13 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: കർണാടക പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി അർജുന്റെ ബന്ധുക്കൾ. അർജുനെ രക്ഷിക്കുന്നതിൽ തുടക്കത്തിൽ തന്നെ അലംഭാവമാണ് കാണിച്ചതെന്നും രക്ഷാപ്രവർത്തനം നടത്താൻ ഏറെ വൈകിയെന്നും അർജുന്റെ സഹോദരീ ഭർത്താവ് ജിതിൻ പറഞ്ഞു.

രക്ഷാദൗത്യത്തിൽ‌ തുടക്കത്തിൽ ഉണ്ടായത് വലിയ അലംഭാവമാണെന്നും അപകടത്തിന് 20 മിനിറ്റ് മുൻപ് ലോറി സ്ഥലത്ത് കണ്ടെന്ന് ദൃക്സാക്ഷികൾ പറഞ്ഞിട്ട് പോലും തിരച്ചിൽ ആരംഭിച്ചില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. രക്ഷാപ്രവർത്തനം നടക്കുന്ന സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോ​ഗസ്ഥനോട് ബന്ധുക്കൾ വേവലാതി പറയാനായി പോയപ്പോൾ മൊബൈലിൽ റീൽസ് കണ്ട് കൊണ്ടിരിക്കുന്ന പൊലീസിനെയാണ് കാണാൻ സാധിച്ചതെന്നും അവർ ആരോപിക്കുന്നു. ‌‌‌‌

എസ്പി കവാറിന്റെ സംഭവസ്ഥലത്ത് നിന്നുള്ള സെൽഫിയും വിവാദങ്ങൾ സൃ‍ഷ്ടിക്കുന്നുണ്ട്. മലയാളി രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രായേലിയെ എത്തിച്ചത് സംബന്ധിച്ചുള്ള തർക്കത്തിന് പിന്നാലെ എസ്പി ലോറിയുടമ മനാഫിന്റെ മുഖത്തടിക്കുകയും പിടിച്ച് തള്ളുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കർണാടക പൊലീസിനെതിരെ പ്രതിഷേധം ഇരമ്പുകയാണ്.

എന്നാൽ അർ‌ജുന്റെ കുടുംബം ബന്ധപ്പെടാൻ വൈകിയെന്നാണ് ഉത്തര കന്നഡ പൊലീസ് മേധാവിയുടെ വാദം. കുടുംബം ഈ വാദം തള്ളി. സംഭവം നടന്ന ദിവസം തന്നെ പൊലീസിനെ ഫോണിൽ വിളിച്ച് വിവരമറിയിച്ചിരുന്നുവെന്നും പിറ്റേന്ന് അങ്കോള പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകിയെന്നും അർജുന്റെ കുടുബം വ്യക്തമാക്കി. സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി എഫ്ഐആർ പോലും രജിസ്റ്റർ ചെയ്തില്ലെന്നും എസ്പി പറയുന്ന കാര്യങ്ങൾ വസ്തുത വിരുദ്ധമാണെന്നും അവർ കൂട്ടിച്ചേർത്തു.

Tags: Karnataka PoliceJITHINSiddharamaiah
Share
Tweet
SendShare

More News from this section

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies