ഫെയർനെസ് ക്രീമിന്റെ പരസ്യത്തിൽ അഭിനയിക്കാനുള്ള ക്ഷണം നിരസിച്ചിട്ടുണ്ടെന്ന് നടി ലക്ഷ്മി ഗോപാല സ്വാമി. ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകുന്നതിനാലാണ് അത്തരം പരസ്യങ്ങളിൽ അഭിനയിക്കാത്തതെന്നും നടി പറയുന്നു. ഒരു അഭിമുഖത്തിനിടയിലായിരുന്നു താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
കോളേജിൽ പഠിക്കുന്ന കാലത്താണ് ഫെയർനെസ് ക്രീമിന്റെ പരസ്യത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. പക്ഷെ, താനത് സ്വീകരിക്കാൻ തയ്യാറായില്ല. പൊതുജനങ്ങൾക്ക് അതിലൂടെ തെറ്റായ സന്ദേശം നൽകുന്നതിനാലാണ് അത്തരം പരസ്യത്തിൽ അഭിനയിക്കേണ്ടെന്ന് തീരുമാനിച്ചതെന്നും ലക്ഷ്മി ഗോപാല സ്വാമി പറഞ്ഞു.
സമൂഹത്തിൽ ഇത്തരം കാര്യങ്ങൾ ഉള്ളതുകൊണ്ട് തന്നെ കുട്ടികൾക്ക് കോംപ്ലക്സ് വരുന്നുണ്ട്. വെളുത്ത നിറം ഭംഗി ഉള്ളതാണെങ്കിൽ കറുപ്പ് നിറവും ഭംഗി ഉള്ളതാണെന്നാണ് താൻ വിശ്വസിക്കുന്നത്. കറുപ്പിന് ഭംഗിയില്ലെന്ന് ആരു പറഞ്ഞെന്നും നടി ചോദിച്ചു.















