കർക്കടകവാവ്; മന്ദിരസമിതി ഗുരുസെന്ററുകളിൽ ബലിതർപ്പണത്തിന് വിപുലമായ സൗകര്യം
Wednesday, August 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

കർക്കടകവാവ്; മന്ദിരസമിതി ഗുരുസെന്ററുകളിൽ ബലിതർപ്പണത്തിന് വിപുലമായ സൗകര്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2024, 08:16 pm IST
Facebook
Twitter
WhatsAppTelegram

നവി മുംബൈ: ശ്രീനാരായണ മന്ദിര സമിതിയുടെ നേതൃത്വത്തിൽ കർക്കടക വാവിനോട് അനുബന്ധിച്ചുള്ള പിതൃബലിതർപ്പണത്തിനായി വിവിധ ഗുരുസെന്ററുകളിലും ഗുരുദേവഗിരിയിലും വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തി.

നെരൂൾ ഗുരുദേവഗിരിയിൽ

ആഗസ്റ്റ് 3 ന് പുലർച്ചെ 5.30 മുതൽ 12 വരെയാണ് ഗുരുദേവഗിരിയിൽ ബലിതർപ്പണം നടത്തുക. ഗുരുദേവഗിരി മഹാദേവ ക്ഷേത്ര സന്നിധിയിൽ നടക്കുന്ന ബലിതർപ്പണം ഒരു മണിക്കൂർ വീതമുള്ള ബാച്ചുകളായി 12 മണിവരെ തുടരും. 11 ന് പിതൃക്കളുടെ ആത്മശാന്തിക്കായുള്ള തിലസായൂജ്യ ഹോമം നടക്കും. 4 ന് ഞായറാഴ്ചയും അമാവാസി ഉള്ളതിനാൽ അന്നും ബലിയിടാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യവും ഗുരുദേവഗിരിയിൽ ഉണ്ടായിരിക്കും.

4 ന് രാവിലെ 7.30 നായിരിക്കും ബലിയിടൽ കർമ്മം നടക്കുക. ദൂരെ നിന്നുള്ളവർക്ക് തലേ ദിവസം ഇവിടെ എത്തി താമസിച്ചു പുലർച്ചെ കുളിച്ചു ബലിയിട്ടു മടങ്ങുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും. ബലിതർപ്പണത്തിനുശേഷം ലഘു ഭക്ഷണവും ഉണ്ടായിരിക്കും.
രാമായണ മാസാചരണത്തിന്റെ ഭാഗമായി ആരംഭിച്ചിട്ടുള്ള കർക്കടക പൂജ ആഗസ്റ്റ് 16 വരെ തുടരും.

ദിവസവും രാവിലെ ഗണപതി ഹോമം, വിശേഷാൽ അർച്ചന, അഭിഷേകം. തുടർന്ന് രാമായണ പാരായണം. വൈകീട്ട് 7.15 മുതൽ ഭഗവതി സേവ. തുടർന്ന് മഹാപ്രസാദം. ഭക്തർക്ക് അവരവരുടെ നാളുകളിൽ കർക്കടക പൂജ, അന്നദാനം എന്നിവ നടത്തുന്നതിനുള്ള സൗകര്യം ചെയ്തിട്ടുണ്ട്. ആഗസ്റ്റ് 10 ന് വൈകീട്ട് 7.15 മുതൽ സമൂഹ മഹാമൃത്യുഞ്ജയ ഹോമവും ആഗസ്റ്റ് 15 ന് സർവൈശ്വര്യ പൂജയും ഉണ്ടായിരിക്കും. വിവരങ്ങൾക്ക് 7304085880, 9004143880, 9892045445 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

മലാഡ് ഗുരുശാരദാ ക്ഷേത്രത്തിൽ 4 ന്

മലാഡ്: കുരാർ ഗുരു ശാരദാ മഹേശ്വര ക്ഷേത്രാങ്കണത്തിൽ ഈ വർഷത്തെ കർക്കടക വാവുബലി ചടങ്ങുകൾക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കും. ഓഗസ്റ്റ് 4 ന് രാവിലെ 6 മണിക്ക് ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്രം മേൽശാന്തി നേതൃത്വം നൽകും. ബലിതർപ്പണത്തിന് എത്തുന്ന ഭക്തജനങ്ങൾക്ക് സൗകര്യങ്ങൾ ഒരുക്കുമെന്ന് യൂണിറ്റ് സെക്രട്ടറി വിനേഷ് പി. അറിയിച്ചു. ഫോൺ : 9920437595

മീരാറോഡ് ഗുരുസെന്ററിൽ

മീരാറോഡ്: ശ്രീനാരായണ മന്ദിര സമിതി മീരാറോഡ്, ദഹിസർ, ഭയന്തർ യൂണിറ്റിൽ ആഗസ്റ്റ് 3 ന് ശനിയാഴ്ച രാവിലെ സദാനന്ദൻ ശാന്തി, അമ്പാടി ശാന്തി എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ രാവിലെ 6 മുതൽ 10 വരെ കർക്കിടകവാവ് ബലിതർപ്പണം, പിതൃനമസ്‌കാരം, തിലഹവനം എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി സുമിൻ സോമൻ അറിയിച്ചു. ബലിതർപ്പണത്തിനു ശേഷം ലഘു ഭക്ഷണവും ഉണ്ടായിരിക്കും. ഫോൺ: 9892884522 , 9833260420

Tags: SUBകർക്കടകവാവ്മന്ദിരസമിതി നവി മുംബൈഗുരുദേവഗിരിബലിതർപ്പണം
Share
Tweet
SendShare

More News from this section

ശബരിമല സ്വര്‍ണമോഷണക്കേസ്; സിബിഐ അന്വേഷണം വേണം: അയ്യപ്പ സേവാ സമാജം

മുൻ ഭാര്യ അഫ്ഗാൻ വംശജ; സുബൈർ അൻസാരിയിൽ ഭീകരവാദ ആശയങ്ങൾ കുത്തിവെച്ചത് ഇവർ; ‘ലോൺ വുൾഫ്” ഭീകരാക്രമണം; അന്വേഷണം സുപ്രധാന വഴിത്തിരിവിൽ

യുവതിക്ക് നേരെ ലെെംഗികാതിക്രമത്തിന് ശ്രമം; മൂന്നുപേരെ വെടിവച്ച് മലയാളി; വെടിയേറ്റ അക്ബ‌ർ അബ്ദുൾ ഷെയ്ഖ് മരിച്ചു

താനെ നായർ വെൽഫെയർ അസോസിയേഷനിൽ മന്നംജയന്തി ആഘോഷം  നടന്നു

മഹാരാഷ്‌ട്രയുടെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സീഗളിന്റെ പങ്ക് വളരെ വലുത്:മന്ത്രി മംഗൽ പ്രഭാത് ലോഡാ

ഓടുന്ന ട്രെയിനിൽ നിന്ന് വീണു, യുവതികളടക്കം അഞ്ചുപേർക്ക് ദാരുണാന്ത്യം; ഞെട്ടിപ്പിക്കുന്ന വീഡിയോ

Latest News

വിവാഹ റിസപ്ഷന് കളർ കോഡ്; വധൂവരന്മാരുടെ ലുക്കിനൊപ്പം അതിഥികളും ട്രെൻഡിയാകാം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിന റോഡ്രിഗസും വിവാഹിതരായി; പൂവണിഞ്ഞത് പത്ത് വര്‍ഷത്തെ പ്രണയം

‘സ്വന്തം അച്ഛനെക്കുറിച്ച് മോശമായി സംസാരിക്കുകയും തള്ളിപ്പറയുകയും ചെയ്ത ആളാണ്’; കെ.ബി. ഗണേഷ് കുമാറിന് മറുപടിയുമായി ജി. സുകുമാരൻ നായർ.

‘ഓരോ ഇന്ത്യക്കാരനും പ്രചോദനം’; ഗ്രാമത്തിൽ നിന്ന് രാഷ്‌ട്രപതി ഭവനിലേക്ക്, രാംനാഥ് കോവിന്ദിന്റെ ആത്മകഥ പ്രധാനമന്ത്രി പ്രകാശനം ചെയ്തു

സത്യപ്രതിജ്ഞാ ലംഘനവും; മുൻ കായിക മന്ത്രിക്കായി ഇമെയിൽ ഇടപാട് നടത്തിയത് പൊന്നാനി കോളജ് അധ്യാപിക; ഭർത്താവിന്റെ സുഹൃത്ത് വഴിയാണ് പരിചയപ്പെട്ടതെന്ന് അമീറ

ബ്രഡിനുള്ളിൽ ചത്ത പല്ലികൾ; ബേക്കറി ഉടമയ്‌ക്കെതിരെ കോർപറേഷൻ നടപടി

ഇസ്ലാമിസ്റ്റുകൾ കൊന്ന് മരത്തിൽ കെട്ടിത്തൂക്കി; പ്രശസ്ത കശ്മീരി പണ്ഡിറ്റ് എഴുത്തുകാരന്റെയും മകന്റെയും കൊലപാതകം വീണ്ടും അന്വേഷിക്കുന്നു; 9 ഇടങ്ങളിൽ പരിശോധന

‘മാമാജി’യെ കേരളത്തിലേക്ക് ക്ഷണിച്ച് നാട്ടുകാർ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിലെത്താമെന്ന് ഹിമന്ത ബിശ്വ ശർമ്മ; സോഷ്യൽ മീഡിയയിൽ വൈറലായ ക്ഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies