'മാമാജി’യെ കേരളത്തിലേക്ക് ക്ഷണിച്ച് നാട്ടുകാർ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിലെത്താമെന്ന് ഹിമന്ത ബിശ്വ ശർമ്മ; സോഷ്യൽ മീഡിയയിൽ വൈറലായ ക്ഷണം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘മാമാജി’യെ കേരളത്തിലേക്ക് ക്ഷണിച്ച് നാട്ടുകാർ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിലെത്താമെന്ന് ഹിമന്ത ബിശ്വ ശർമ്മ; സോഷ്യൽ മീഡിയയിൽ വൈറലായ ക്ഷണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2026, 11:14 am IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ:  അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ കേരളത്തിലെത്താൻ ഒരുങ്ങുന്നു. ആലപ്പുഴയിലെ മാങ്കൊമ്പ് ശ്രീ ഭഗവതി ക്ഷേത്രം സന്ദർശിച്ച് ദേവിയുടെ അനുഗ്രഹം തേടണമെന്ന ആഗ്രഹം അദ്ദേഹം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചു. മാങ്കൊമ്പിലെ ഒരു കൂട്ടം നാട്ടുകാർ ഹിമന്ത ബിശ്വ ശർമ്മയെ ക്ഷേത്രത്തിലേക്ക് ക്ഷണിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

കേരളത്തിലെ ക്ഷേത്രം സന്ദർശിച്ച ഗുവാഹത്തി സ്വദേശിയായ എഴുത്തുകാരനും രാഷ്‌ട്രീയ നിരീക്ഷകനുമായ നബാരുണ്‍ ബറുവ എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ക്ഷണം ശ്രദ്ധ നേടിയത്. അസമിൽ നിന്നുള്ളയാളാണെന്ന് അറിഞ്ഞതോടെ പ്രദേശവാസികൾ ആവേശത്തോടെ പ്രതികരിച്ചെന്നും ഹിമന്ത ബിശ്വ ശർമ്മയോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിച്ചെന്നും ബറുവ കുറിച്ചു.

‘മാമാജി’ എന്ന സ്നേഹപൂർവമായ വിളിപ്പേരിലാണ് നാട്ടുകാർ അസം മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്യുന്നത്. ഹിമന്ത ബിശ്വ ശർമ്മ കേരളത്തിലെത്തിയാൽ തങ്ങളുടെ ഗ്രാമത്തിലെത്തി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്നാണ് നാട്ടുകാരുടെ അഭ്യർഥന.

എന്നാൽ വീഡിയോ ക്ഷണത്തിൽ മാത്രം ഒതുങ്ങുന്നില്ല. പ്രദേശത്തെ അടിസ്ഥാന സൗകര്യ പ്രശ്നങ്ങളും നാട്ടുകാർ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നുണ്ട്. കനത്ത മഴയും മോശം റോഡ് സൗകര്യവും മൂലം പ്രദേശവാസികൾ ബുദ്ധിമുട്ടുകയാണെന്നും ഒരു റോഡിലൂടെയുള്ള ഗതാഗതം തടസപ്പെട്ടതോടെ യാത്രാ പ്രശ്നങ്ങൾ രൂക്ഷമായെന്നും നാട്ടുകാർ പറയുന്നു.

തങ്ങൾ ദീർഘകാലമായി ബിജെപി അനുഭാവികളാണെന്നും പ്രദേശത്തെ റോഡ് പ്രശ്നത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്നും അവർ ഹിമന്തയോട് അഭ്യർഥിക്കുന്നു. വീഡിയോ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ഹിമന്ത ബിശ്വ ശർമ്മ എക്സിലൂടെ പ്രതികരിച്ചു. വരും ദിവസങ്ങളിൽ മാങ്കൊമ്പ് ശ്രീ ഭഗവതി ക്ഷേത്രം സന്ദർശിക്കാൻ താൽപര്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

Would definitely love to visit and seek Devi Bhagavathy’s blessings in the coming days.

My Namaskaram to all 🙏🏼 https://t.co/MMwf78IlX1

— Himanta Biswa Sarma (@himantabiswa) August 10, 2026

ഇതിന് പിന്നാലെ ബിജെപി സംസ്ഥാൻ അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും പ്രതികരണവുമായി രംഗത്തെത്തി. ഹിമന്തയെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത രാജീവ് ചന്ദ്രശേഖർ, അസം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ബിജെപി-എൻഡിഎ സർക്കാരുകൾ നടപ്പാക്കുന്ന വികസന മാതൃക കേരളത്തിലും ചർച്ചയാകേണ്ടതുണ്ടെന്ന് വ്യക്തമാക്കി.

അടിസ്ഥാന സൗകര്യം, നവീകരണം, യുവാക്കൾക്കുള്ള അവസരങ്ങൾ തുടങ്ങിയ മേഖലകളിൽ അസം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ മാറ്റം കേരളത്തിലെ ജനങ്ങൾ ഏറെ താൽപര്യത്തോടെ കാണുന്നുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Keralam looks forward to welcoming you, @himantabiswa ji! 🙏

The people of Keralam are watching with great interest how the double-engine BJP/NDA governance has transformed states like Assam through rapid infrastructure, innovation, and real opportunities for the youth.

They… https://t.co/9pqc563T18

— Rajeev Chandrasekhar 🇮🇳 (@RajeevRC_X) August 11, 2026

അഴിമതി, പ്രീണന രാഷ്‌ട്രീയം, കൃത്രിമ വിവാദങ്ങൾ എന്നിവയിൽ നിന്ന് മാറി പുതിയ രാഷ്‌ട്രീയ സംസ്കാരമാണ് കേരളത്തിന് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിമന്തയ്‌ക്കൊപ്പം മാങ്കൊമ്പ് ക്ഷേത്രത്തിലെത്തി ദേവി ഭഗവതിയുടെ അനുഗ്രഹം തേടാനായി കാത്തിരിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

“ഉടൻ കേരളം സന്ദർശിക്കാനായി കാത്തിരിക്കുന്നു” എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണത്തിന് ഹിമന്ത ബിശ്വ ശർമ്മയുടെ മറുപടി. ക്ഷേത്രദർശനത്തിനുള്ള ക്ഷണം എന്ന നിലയിൽ ആരംഭിച്ച സമൂഹമാധ്യമ സംഭാഷണം ഒടുവിൽ കേരളത്തിലെ വികസനവും അടിസ്ഥാന സൗകര്യങ്ങളും സംബന്ധിച്ച ബിജെപിയുടെ രാഷ്‌ട്രീയ സന്ദേശമായി മാറുകയായിരുന്നു.

Tags: himatha biswa sharmmabjp presidentmankombuBagavathi templeNemom MLA Rajeev Chandrasekhar
Share
Tweet
SendShare

More News from this section

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies