ആഗോള പൈതൃക സംരക്ഷണം രാജ്യത്തിന്റെ ഉത്തരവാദിത്തം, വേൾഡ് ഹെറിറ്റേജ് സെന്ററിന് ഇന്ത്യ ഒരു മില്യൺ ഡോളർ സംഭാവന നൽകുമെന്ന് പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആഗോള പൈതൃക സംരക്ഷണം രാജ്യത്തിന്റെ ഉത്തരവാദിത്തം, വേൾഡ് ഹെറിറ്റേജ് സെന്ററിന് ഇന്ത്യ ഒരു മില്യൺ ഡോളർ സംഭാവന നൽകുമെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2024, 11:22 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ പൈതൃക സംരക്ഷണത്തിന് യുനെസ്‌കോ വേൾഡ് ഹെറിറ്റേജ് സെന്ററിലേക്ക് ഇന്ത്യ ഒരു മില്യൺ ഡോളർ സംഭാവന നൽകുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗോള പൈതൃക സംരക്ഷണം എന്നത് രാജ്യത്തിന്റെ ഉത്തരവാദിത്തമായാണ് ഇന്ത്യ കണക്കാക്കുന്നത്. ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ പൈതൃക സംരക്ഷണത്തിന് ഇന്ത്യയുടെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ യുനെസ്കോ ലോക പൈതൃക സമിതിയുടെ 46-ാം സെഷൻ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കംബോഡിയയിലെ അംഗോർവാത്ത്, വിയറ്റ്നാമിലെ ചാം ക്ഷേത്രങ്ങൾ, മ്യാൻമറിലെ ബഗൻ സ്തൂപ തുടങ്ങി ലോകത്തിലെ പലയിടങ്ങളിലുമുള്ള പൈതൃക കേന്ദ്രങ്ങളുടെ സംരക്ഷണത്തിന് ഇന്ത്യ സഹായം നൽകുന്നുണ്ട്. യുവ പ്രൊഫഷണലുകൾക്കായി ലോക പൈതൃക മാനേജ്മെന്റിന്റെ കീഴിൽ സർട്ടിഫിക്കറ്റ് കോഴ്‌സും ഇന്ത്യയിൽ ആരംഭിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പൈതൃക സംരക്ഷണത്തിന് ഒറ്റക്കെട്ടായി നിൽക്കണമെന്ന് അഭ്യർത്ഥിച്ച അദ്ദേഹം വികസനവും പൈതൃകവും ഒരുമിച്ചുകൊണ്ടുപോവുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും കൂട്ടിച്ചേർത്തു.

കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇന്ത്യ ആധുനിക വികസനത്തിന്റെ പുതിയ മാനങ്ങൾ സ്പർശിക്കുകയും അതോടൊപ്പം രാജ്യത്തിന്റെ പൈതൃകത്തിൽ അഭിമാനിക്കുകയുമാണ്. കാശിയിലെ വിശ്വനാഥ ക്ഷേത്രം, അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം, പുരാതന നളന്ദയിലെ ആധുനിക ക്യാമ്പസ് എല്ലാം ഈ നേട്ടങ്ങൾക്ക് ഉദാഹരണങ്ങളാണ്. ആയൂർവേദത്തിന്റെ ഗുണങ്ങൾ ലോകമെമ്പാടുമെത്തി. ഇന്ത്യയുടെ പൈതൃകം കേവലം ചരിത്രമല്ലെന്നും ശാസ്ത്രം കൂടിയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Tags: unescopm modiGlobal southContributionWorld Heritage Centreheritage cites
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies