പിറന്നാൾ ദിനത്തിൽ സൂര്യയ്‌ക്ക് സമ്മാനവുമായി ‘സൂര്യ 44’ എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ. സൂര്യയും കാർത്തിക് സുബ്ബരാജും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഗ്ലിംപ്‌സ് വീഡിയോയാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിന് താത്കാലികമായി നൽകിയിരിക്കുന്ന പേരാണ് സൂര്യ 44.
വില്ലനാണോ നായകനാണോ എന്ന് പൂർണമായും വിശദീകരിക്കാൻ കഴിയാത്ത രീതിയിലുള്ള ലുക്കിലാണ് സൂര്യ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിഗരറ്റ് വലിച്ച് പുകയൂതി വിട്ടുകൊണ്ട്, കയ്യിൽ തോക്കുമായി തന്റെ അണികൾക്കൊപ്പം നടന്നു നീങ്ങുന്ന താരത്തിന്റെ വീഡിയോ നിമിഷ നേരങ്ങൾക്കുള്ളിലാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്. നീട്ടി വളർത്തിയ മുടിയും പ്രത്യേക രീതിയിലെ മീശയുമാണ് സൂര്യയുടെ ലുക്കിലെ മറ്റൊരു പ്രത്യേകത.
An unveiling maverick, ready to conquer 🔥
Join the frenzy for #LoveLaughterWar and beyond!Happy Birthday THE ONE ❤️🔥#HappyBirthdaySuriya #HBDTheOneSuriya
Wishes from team #Suriya44@Suriya_Offl @karthiksubbaraj @hegdepooja @Music_Santhosh @rajsekarpandian @kaarthekeyens… pic.twitter.com/JlxJnJB77E— 2D Entertainment (@2D_ENTPVTLTD) July 22, 2024
സിനിമയുടെ രണ്ടാം ഷെഡ്യൂൾ ഊട്ടിയിൽ ഉടൻ ആരംഭിക്കുമെന്നാണ് സൂചന. സൂര്യ-ജ്യോതിക ദമ്പതിമാരുടെ ഉടമസ്ഥതയിലുള്ള 2ഡി എന്റർടെയ്ൻമെന്റും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. സിനിമയിൽ മലയാളത്തിൽ നിന്നും ജയറാമും ജോജു ജോര്‍ജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
പൊന്നിയിന്‍ സെല്‍വന് ശേഷം ജയറാം ചെയ്യുന്ന തമിഴ് ചിത്രമാണിത്. പൂജ ഹെഗ്ഡെ നായികയാവുന്ന സിനിമയിൽ കരുണാകരനും മറ്റൊരു പ്രധാന കഥാപാത്രമാണ്.















