എട്ടാം ക്ലാസും, ഗുസ്തിയും കൈമുതൽ ; 10 മിനിട്ടിനുള്ളിൽ ഇലക്ട്രോണിക് ലോക്ക് പോലും തകർക്കും ; മോഷ്ടിച്ചത് 200 ആഡംബര കാറുകൾ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എട്ടാം ക്ലാസും, ഗുസ്തിയും കൈമുതൽ ; 10 മിനിട്ടിനുള്ളിൽ ഇലക്ട്രോണിക് ലോക്ക് പോലും തകർക്കും ; മോഷ്ടിച്ചത് 200 ആഡംബര കാറുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2024, 08:36 am IST
Facebook
Twitter
WhatsAppTelegram

നോയിഡ : പൂട്ട് തകർത്ത് കാറുകൾ മോഷ്ടിക്കുന്ന സംഘം അറസ്റ്റിൽ . നോയിഡയിൽ നിന്നാണ് സംഘത്തിന്റെ സൂത്രധാരൻ ഉൾപ്പെടെ ആറ് മോഷ്ടാക്കളെ പിടികൂടിയത് . ഇവരിൽ നിന്ന് മോഷ്ടിച്ച 10 ആഡംബര കാറുകളും പോലീസ് കണ്ടെടുത്തു. യുപിക്ക് പുറമെ ഡൽഹി, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങി രാജ്യത്തെ പല സംസ്ഥാനങ്ങളിലും വ്യാജരേഖയുണ്ടാക്കി മോഷ്ടിച്ച വാഹനങ്ങൾ ഈ സംഘം വിൽപന നടത്തിയിരുന്നു.

സോനു, ഖലീൽ, മോനു കുമാർ, രാജേഷ് കക്കർ, അലി ഷെർ എന്ന ഇമ്രാൻ, പ്രമോദ് എന്നിവരാണ് അറസ്റ്റിലായത് . എട്ടാം ക്ലാസ് പാസ്സായ സോനുവാണ് സംഘത്തിലെ പ്രധാനി. വാഹനങ്ങളുടെ ഇലക്‌ട്രോണിക് ലോക്കുകൾ ഹാക്ക് ചെയ്യുന്നതിൽ വിദഗ്ധനാണ് സോനു. ഇസിഎം (ഇലക്‌ട്രോണിക് കണ്ടൻ്റ് മാനേജ്‌മെൻ്റ്) മെഷീൻ റീ-പ്രോഗ്രാം ചെയ്‌ത് പുതിയ കോഡുകൾ സൃഷ്‌ടിച്ച് ഡ്യൂപ്ലിക്കേറ്റ് താക്കോലുകൾ ഉപയോഗിച്ച് ആഡംബര വാഹനങ്ങൾ മോഷ്‌ടിക്കുകയാണ് സംഘം ചെയ്യുന്നത്.

പത്ത് മിനിറ്റ് മാത്രമാണ് കാർ മോഷ്ടിക്കാൻ എടുക്കുന്നതെന്നാണ് സംഘം പോലീസിനോട് പറഞ്ഞത് . കാറുകൾ മോഷ്ടിച്ച ശേഷം നമ്പർ പ്ലേറ്റുകളും മറ്റും ഊരിമാറ്റുകയായിരുന്നു പതിവ് . തുടർന്ന് 3 ദിവസം സുരക്ഷിതമായ പാർക്കിംഗ് സ്ഥലത്തോ ഒറ്റപ്പെട്ട സ്ഥലത്തോ കാർ പാർക്ക് ചെയ്യും. അതിനുശേഷം വ്യാജരേഖയുണ്ടാക്കി പുതിയ നമ്പർപ്ലേറ്റുകൾ സ്ഥാപിച്ച് വാഹനങ്ങൾ അന്യസംസ്ഥാനങ്ങളിൽ വിൽപന നടത്തിവരികയായിരുന്നു.

പഞ്ചാബ്, ഹരിയാന, മഹാരാഷ്‌ട്ര, ചെന്നൈ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് മോഷണം പോയ വാഹനങ്ങൾ വാങ്ങിയത്. ഇരുന്നൂറിലധികം വാഹനങ്ങൾ മോഷ്ടിച്ചതായും സംഘം സമ്മതിച്ചു. യുപിക്ക് പുറമെ, മോഷ്ടിച്ച വാഹനങ്ങളെല്ലാം ഡൽഹി, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങി രാജ്യത്തെ പല സംസ്ഥാനങ്ങളിലും വിറ്റിട്ടുണ്ട്.

ഏതാനും ദിവസം മുമ്പ് സോർഖ ഗ്രാമത്തിൽ നിന്ന് ഫോർച്യൂണർ കാർ മോഷ്ടിക്കപ്പെട്ടിരുന്നു . മോഷണം നടത്തുന്ന സമയം സിസിടിവി ക്യാമറകളിൽ പതിഞ്ഞിരുന്നു. വീഡിയോയുടെ അടിസ്ഥാനത്തിൽ അക്രമികളെ തിരിച്ചറിയുകയും ചെയ്തു. തുടർന്ന് എസിപിയുടെ നേതൃത്വത്തിൽ 15 പേരടങ്ങുന്ന പൊലീസ് സംഘം രൂപീകരിച്ചു. തിങ്കളാഴ്ച നോയിഡ അതിർത്തിയിൽ വീണ്ടും മോഷണം നടത്താൻ എത്തിയപ്പോഴാണ് സംഘം പിടിയിലായത്.

Tags: noidacar robbery
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന് ഗോവയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

Latest News

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies