'' ആ 50 രൂപ ജീവൻ രക്ഷിച്ചു; ഇല്ലെങ്കിൽ ഷിരൂരിലെ മണ്ണിനടിയിൽപ്പെട്ടേനെ'..;കൺമുന്നിൽ നടന്ന അപകടത്തിന്റെ ഞെട്ടൽ മാറാതെ ബിബിൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

” ആ 50 രൂപ ജീവൻ രക്ഷിച്ചു; ഇല്ലെങ്കിൽ ഷിരൂരിലെ മണ്ണിനടിയിൽപ്പെട്ടേനെ’..;കൺമുന്നിൽ നടന്ന അപകടത്തിന്റെ ഞെട്ടൽ മാറാതെ ബിബിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2024, 11:06 am IST
FacebookTwitterWhatsAppTelegram

കോതമംഗലം: ” വണ്ടി പഞ്ചറായതുകൊണ്ട് അങ്കോല ദേശീയ പാതയിലെ മണ്ണിടിച്ചിലിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. ടയർ പഞ്ചറൊട്ടിച്ചതിലും അറ്റകുറ്റപ്പണികൾ നടത്തിയതിലും വർക്ക്‌ഷോപ്പിലെ ആളോട് പൈസ കുറയ്‌ക്കാൻ ആവശ്യപ്പെട്ട് നിന്നില്ലായിരുന്നെങ്കിൽ ഞാനും മറ്റൊരു അർജുൻ ആകുമായിരുന്നു.” വാക്കുകൾ പറഞ്ഞവസാനിപ്പിക്കുമ്പോഴും ബിബിൻ ബോസ് എന്ന 33കാരന്റെ മുഖത്ത് ഭയം നിഴലിച്ചിരുന്നു. അങ്കോല മണ്ണിടിച്ചിലിൽ നിന്നും തലനാരിഴ വ്യത്യാസത്തിലാണ് എറണാകുളം കൂറ്റംവേലി സ്വദേശി ബിബിൻ ബോസ് രക്ഷപ്പെട്ടത്.

ഇതരസംസ്ഥാനങ്ങളിലേക്ക് ലോറിയുമായി പോകുന്ന ജോലി 12 വർഷമായി ബിബിൻ ചെയ്യുന്നുണ്ട്. ഇത്തരത്തിൽ സഹഡ്രൈവർ അഭിലാഷുമായി ഷിരൂരിലെത്തിയപ്പോഴാണ് ലോറി പഞ്ചറായത്. തുടർന്ന് അറ്റകുറ്റപ്പണികളെല്ലാം നടത്തി ചാർജായി 2,000 രൂപ കടക്കാരൻ ആവശ്യപ്പെട്ടപ്പോൾ എന്തെങ്കിലും കുറച്ചു കിട്ടുമോ എന്നറിയറിയാൻ അയാളുമായി വിലപശേി നിൽക്കുകയായിരുന്നു ബിബിൻ.

സഹികെട്ട് കടക്കാരൻ 50 രൂപ തിരികെ നൽകി. ഇതിനിടയിലാണ് സമീപത്തെ മല ഇടിഞ്ഞു വരുന്നത് ബിബിന്റെ ശ്രദ്ധയിൽപ്പെട്ടത്. മണ്ണിടിച്ചിൽ നടന്ന ഭാഗത്ത് നിന്ന് 150 മീറ്റർ മാറിയായിരുന്നു ബിബിൻ ലോറി നിർത്തിയിരുന്നത്. വിലപേശി നിന്നിരുന്നില്ലായിരുന്നുവെങ്കിൽ താനും അഭിലാഷും മണ്ണിനടിയിൽപ്പെടുമായിരുന്നുവെന്ന് ബിബിൻ പറയുന്നു.

മണ്ണിടിഞ്ഞ് വരുന്നത് ശ്രദ്ധയിൽപ്പെട്ട ബിബിൻ തന്റെ ലോറിയും സമീപത്തായി നിർത്തിയിട്ട ടാങ്കർ ലോറിയും കുറച്ചു ദൂരം മാറ്റിയിട്ടു. ടാങ്കർ ലോറിയിലെ ഡ്രൈവർ ലക്ഷ്മണന്റെ കടയിൽ ചായകുടിക്കാൻ കയറിയതായിരിക്കണം. എല്ലാവരെയും വിവരം അറിയിക്കുന്നതിന് മുന്നേ എല്ലാം നിമിഷനേരം കൊണ്ടായിരുന്നു തകർന്നടിഞ്ഞതെന്ന് ബിബിൻ വേദനയോടെ ഓർക്കുന്നു.

മണ്ണിടിച്ചിലിൽ മലയിലുണ്ടായിരുന്ന മൊബൈൽ ടവർ പൊട്ടിത്തെറിച്ചു. ഒരു ടാങ്കർ പുഴയിലേക്ക് തെറിച്ച് വീണ് അതിശക്തമായി വെള്ളം കരയിലേക്ക് അടിച്ചുക്കയറി. എന്നാൽ കാണാതായ അർജുന്റെ ലോറി തന്റെ ശ്രദ്ധയിൽപ്പെട്ടില്ലെന്നും ബിബിൻ പറഞ്ഞു. ദൈവ സഹായം ഉണ്ടായതുകൊണ്ട് മാത്രമാണ് താനും മണ്ണിടിച്ചിലിൽപെടാതെ ജീവനോടെ തിരികെയെത്തിയതെന്ന് ബിബിൻ പറഞ്ഞു.

Tags: KARNADAKASoil ErosionBibin bose
ShareTweetSendShare

More News from this section

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies