അർജുന്റെ ട്രക്ക് കണ്ടെത്താൻ നദിക്കടിയിലേക്ക്..; പുഴയിലെ സാഹചര്യം നിരീക്ഷിച്ച് മുങ്ങൽ വിദഗ്ധർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അർജുന്റെ ട്രക്ക് കണ്ടെത്താൻ നദിക്കടിയിലേക്ക്..; പുഴയിലെ സാഹചര്യം നിരീക്ഷിച്ച് മുങ്ങൽ വിദഗ്ധർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2024, 12:02 pm IST
Facebook
Twitter
WhatsAppTelegram

ഷിരൂർ: പ്രതികൂല കാലാവസ്ഥ വകവയ്‌ക്കാതെ അർജുനെ തേടി മുങ്ങൽ വിദഗ്ധർ പുഴയിലേക്ക്. മൂന്ന് ഡിങ്കി ബോട്ടുകളിലായി 15 അംഗ ഉദ്യോഗസ്ഥരാണ് പുഴയിൽ അർജുന്റെ ട്രക്ക് വീണെന്ന കരുതുന്ന ഭാഗത്തേക്ക് തിരച്ചിലിനായി ഇറങ്ങിയത്. ഗംഗാവലി നദിയിലെ ശക്തമായ അടിയൊഴുക്ക് കുറയുന്നതിനനുസരിച്ച് നാവികസേന അടിത്തട്ടിൽ മുങ്ങി ട്രക്ക് കണ്ടെത്തും. ക്യാബിനിൽ അർജുനുണ്ടോയെന്ന് ഉറപ്പു വരുത്തിയതിന് ശേഷമായിരിക്കും ലോറി പുറത്തെടുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുക.

കനത്ത മഴയ്‌ക്ക് ശമനം വന്നതോടെ ഉത്തര കന്നഡയിൽ ഓറഞ്ച് അലർട്ട് മാറ്റി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു വശത്ത് ലോങ് ബൂം എക്‌സവേറ്റർ ഉപയോഗിച്ച് പുഴയിൽ നിന്നും ചെളിയും കല്ലും നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

പുഴയിലേക്കിറങ്ങാനായി നാവികസേന രാവിലെ തന്നെ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. എന്നാൽ പ്രതികൂല കാലാവസ്ഥ കാരണം പുഴയിലേക്കിറങ്ങുന്നതിൽ കാലതാമസം നേരിടുകയായിരുന്നു. നിലവിൽ ഉദ്യോഗസ്ഥർ ഗംഗാവലി പുഴയിലെ അടിയൊഴുക്ക് പരിശോധിക്കുകയാണ്. മറ്റ് നടപടികൾ പൂർത്തിയാക്കുന്നതിനനുസരിച്ച് റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്റെ നേതൃത്വത്തിൽ ഐ ബോർഡ് സംവിധാനമുള്ള ഡ്രോൺ പരിശോധനയും നടത്തും.

അർജുനായുള്ള തെരച്ചിൽ 10 ദിവസങ്ങളിലായി തുടരുകയാണ്. ഇന്നലെയാണ് പുഴയിൽ രൂപപ്പെട്ട മണ്ണുമലയിൽ അർജുന്റെ ട്രക്കുണ്ടെന്ന് കാർവാർ എസ്പിയും റവന്യൂ വകുപ്പ് മന്ത്രിയുമുൾപ്പടെയുള്ളവർ സ്ഥിരീകരിച്ചത്. ട്രക്കുണ്ടെന്ന് കരുതുന്ന സ്ഥലത്ത് നാവികസേന മുങ്ങി പരിശോധന നടത്തുമെന്നും അർജുൻ ട്രക്കിലുണ്ടോയെന്ന് സ്ഥിരീകരിക്കേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Tags: KARNADAKAARJUNSoil Erosion
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies