ബിജെപിയെ കുറ്റം പറയുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരോട് ഒന്നും പറയാനില്ല; ബജറ്റില്‍ കേരളത്തിന് പരിഗണന ലഭിച്ചില്ല എന്നത് അടിസ്ഥാനരഹിതം; പദ്മജ വേണു​ഗോപാൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിജെപിയെ കുറ്റം പറയുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരോട് ഒന്നും പറയാനില്ല; ബജറ്റില്‍ കേരളത്തിന് പരിഗണന ലഭിച്ചില്ല എന്നത് അടിസ്ഥാനരഹിതം; പദ്മജ വേണു​ഗോപാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2024, 04:47 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേന്ദ്ര ബജറ്റിന് പിന്നാലെ പ്രതിപക്ഷ പാർട്ടികളുടെ വിമർശനങ്ങൾക്ക് മറുപടിയുമായി ബിജെപി നേതാവ് പദ്മജാ വേണു​ഗോപാൽ. ബജറ്റില്‍ കേരളത്തിന് പരിഗണന ലഭിച്ചില്ല എന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആക്ഷേപം തികച്ചും അടിസ്ഥാനരഹിതമാണെന്ന് പദ്മജ ഫെയ്സ്ബുക്കിൽ കുറിച്ചു.

സംസ്ഥാനത്ത് ഇന്ന് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ദേശീയപാത വികസനം, ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതി, വിഴിഞ്ഞം തുറമുഖം എന്നീ കേന്ദ്ര സർക്കാർ പദ്ധതികൾ ഓർക്കാതെയാണ് പ്രതിപക്ഷം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും എല്ലാ സംസ്ഥാനങ്ങള്‍ക്കും അര്‍ഹമായ പരിഗണന ബജറ്റില്‍ ഉണ്ടെന്നും പദ്മജ ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

‘കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റില്‍ കേരളത്തിന് പരിഗണന ലഭിച്ചില്ല എന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആക്ഷേപം തികച്ചും അടിസ്ഥാന രഹിതമാണ്. ഇപ്പോള്‍ സംസ്ഥാനത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ദേശീയപാത വികസനം, ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതി, വിഴിഞ്ഞം തുറമുഖം തുടങ്ങിയവയിലെല്ലാം കേന്ദ്ര സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരിക്കുന്ന സഹായത്തെ വിസ്മരിച്ചുകൊണ്ടാണ് ഈ ആരോപണം ബിജെപി വിരുദ്ധര്‍ ഉന്നയിക്കുന്നത്.

എല്ലാ സംസ്ഥാനങ്ങള്‍ക്കും അര്‍ഹമായ പരിഗണന ബജറ്റില്‍ ഉണ്ടെന്ന് കേന്ദ്ര ധനകാര്യ മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ എയിംസ് കൊണ്ടുവരും എന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ്. അത് തീര്‍ച്ചയായും നടപ്പിലാക്കിയിരിക്കും. ബജറ്റില്‍ പറയുമ്പോള്‍ മാത്രമല്ല, പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുന്നത്. മുമ്പ് ഭരിച്ച യുപിഎ മന്ത്രിസഭയില്‍ കേരളത്തില്‍ നിന്ന് ആറ് കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിരുന്നു. അവര്‍ ഈ നാടിന് എന്തുചെയ്തു എന്നും ചോദിക്കാതെ ബിജെപിയെ കുറ്റം പറയുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരോട് ഒന്നും പറയാനില്ല.

ഒരു കാര്യം തീര്‍ച്ചയാണ് കേരളത്തില്‍ ബിജെപിക്ക് ലഭിച്ച അംഗീകാരത്തിന് പകരമായി എയിംസ് സമീപ ഭാവിയില്‍ തന്നെ കേരളത്തില്‍ വന്നിരിക്കും. ബജറ്റ് ചര്‍ച്ച പൂര്‍ത്തിയാവുമ്പോള്‍ കേരളത്തിന് പരിഗണന കിട്ടി എന്ന കാര്യം എല്ലാവര്‍ക്കും ബോധ്യമാകുകയും ചെയ്യും’- പദ്മജ ഫെയ്സ്ബുക്കിൽ കുറിച്ചു.

Tags: CongressBJPBUDJETPadmaja venugapal
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies