അഴിമതി നടത്തി സേനയെ ദുർബലമാക്കിയവരാണ് ദേശീയസുരക്ഷയെ രാഷ്ട്രീയ വിഷയമാക്കുന്നത്; അ​ഗ്നിപഥ് പദ്ധതി സൈന്യത്തെ യുവത്വവത്കരിക്കാൻ: പ്രധാനമന്ത്രി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഴിമതി നടത്തി സേനയെ ദുർബലമാക്കിയവരാണ് ദേശീയസുരക്ഷയെ രാഷ്‌ട്രീയ വിഷയമാക്കുന്നത്; അ​ഗ്നിപഥ് പദ്ധതി സൈന്യത്തെ യുവത്വവത്കരിക്കാൻ: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2024, 12:08 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അ​ഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അ​ഗ്നിപഥ് പദ്ധതി സേനയെ യുവത്വവത്കരിക്കാനാണ്. എന്നാൽ ചിലർ ഇതിനെ രാഷ്‌ട്രീയനേട്ടത്തിനായി ഉപയോ​ഗിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാർ​ഗിൽ വിജയ ദിവസത്തോടനുബന്ധിച്ച് ദ്രാസിൽ സൈനികരെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

ദേശീയ സുരക്ഷയെ രാഷ്‌ട്രീയത്തിനായി ഉപയോ​ഗിക്കരുതെന്നും പ്രതിപക്ഷത്തെ മോദി ഓർമിപ്പിച്ചു. അ​ഗ്നിപഥ് പദ്ധതി കേന്ദ്രസർക്കാർ കൊണ്ടുവന്നത് പെൻഷൻ കൊടുക്കാതിരിക്കാൻ വേണ്ടിയാണെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപണങ്ങൾ ഉയർത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

മോദി സർക്കാരിന്റെ കാലത്ത് സേനയിൽ ചേരുന്നവർക്ക് പെൻഷൻ നൽകപ്പെടുന്നത് 30 വർഷങ്ങൾക്ക് ശേഷമായിരിക്കും. സ്വാഭാവികമായും ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഭാവിയിലെ സർക്കാരുകളാണ് കൈകാര്യം ചെയ്യേണ്ടി വരിക. 30 വർഷങ്ങൾക്ക് ശേഷം നൽകുന്ന പെൻഷൻ തുകയുമായി ബന്ധപ്പെട്ട് ഇപ്പോഴത്തെ സർക്കാരിന് നേരെ വിമർശനമുയർത്തുകയാണ് പ്രതിപക്ഷം. അനാവശ്യമായ രാഷ്‌ട്രീയ തർക്കങ്ങളിൽ ഏർപ്പെടുന്നതിനുപകരം സായുധ സേനയുടെ തീരുമാനങ്ങളെ മാനിക്കാനാണ് എൻഡിഎ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

“സൈന്യത്തിനുണ്ടാകേണ്ട അടിയന്തരമായ പരിഷ്കാരങ്ങളുടെ ഉദാഹരണമാണ് അ​ഗ്നിപഥ് പദ്ധതി. സൈനികരെന്നാൽ രാഷ്‌ട്രീയക്കാരെ സല്യൂട്ട് ചെയ്യാനും പരേഡുകൾ നടത്താനും വേണ്ടി നിർത്തിയിരിക്കുന്ന ആളുകളല്ല. സൈന്യമെന്നാൽ 140 കോടി ഭാരതീയരുടെ വിശ്വാസമാണ്. 140 കോടി ജനങ്ങൾക്ക് സമാധാനം നൽകുമെന്ന ഉറപ്പാണ്. അതിർത്തികൾ സുരക്ഷിതമാണെന്ന ഉറപ്പാണ് സൈന്യം നൽകുന്നത്. സേനയെ യുവത്വവത്കരിക്കുകയെന്നതാണ് അഗ്നിപഥിന്റെ ലക്ഷ്യം. ദൗർഭാഗ്യവശാൽ ചിലർ ദേശീയ സുരക്ഷയെ പോലും രാഷ്‌ട്രീയത്തിനുള്ള വിഷയമാക്കുകയാണ്. ഇവർ തന്നെയാണ് ആയിരക്കണക്കിന് കോടികളുടെ അഴിമതി നടത്തി സൈന്യത്തെ ദുർബലമാക്കിയത്. “- പ്രധാനമന്ത്രി പറഞ്ഞു.

പ്രതിരോധ മേഖലയിൽ പതിറ്റാണ്ടുകളായി പരിഷ്കാരങ്ങൾ നടന്നിട്ടില്ല. വർഷങ്ങളായി സൈന്യം അത് ആവശ്യപ്പെടുന്നുണ്ടെങ്കിലും നിർഭാഗ്യവശാൽ, അതിന് വേണ്ടത്ര പ്രാധാന്യം പലരും നൽകിയില്ല. കഴിഞ്ഞ 10 വർഷത്തിനിടയിൽ, സൈന്യത്തിന് ആവശ്യമായ പ്രതിരോധ പരിഷ്‌കരണങ്ങൾക്ക് കേന്ദ്രസർക്കാർ മുൻഗണന നൽകിയിട്ടുണ്ട്. ഈ പരിഷ്കാരങ്ങൾ കാരണമാണ് നമ്മുടെ സൈന്യം ഇപ്പോൾ കൂടുതൽ കഴിവുറ്റവരും സ്വയംപര്യാപ്തരുമായത്. ഒരുകാലത്ത് പ്രതിരോധ ഇറക്കുമതിക്ക് പേരുകേട്ട രാജ്യമായിരുന്ന ഇന്ത്യ ഇപ്പോൾ പ്രതിരോധ കയറ്റുമതി മേഖലയിൽ സ്വയം അടയാളപ്പെടുത്തിയിരിക്കുകയാണ്.

പ്രതിരോധ സംഭരണത്തിന്റെ വലിയൊരു പങ്ക് ഇന്ത്യയുടെ പ്രതിരോധ മേഖലയ്‌ക്ക് നൽകിയിരിക്കുന്നു. കൂടാതെ, പ്രതിരോധ മേഖലയ്‌ക്ക് ആവശ്യമായ ഗവേഷണ-വികസന ബജറ്റിന്റെ 25% സ്വകാര്യ മേഖലയ്‌ക്ക് നീക്കിവച്ചു. തൽഫലമായി, രാജ്യത്തിന്റെ പ്രതിരോധ ഉത്പാദനം 1.25 ലക്ഷം കോടി കടന്നിരിക്കുകയാണെന്നും മോദി പറഞ്ഞു.

കാർഗിൽ വിജയം ഏതെങ്കിലും ഒരു രാഷ്‌ട്രീയ പാർട്ടിയുടെ വിജയമല്ല, അത് രാഷ്‌ട്രത്തിന്റെ വിജയമാണ്. ഈ വിജയം ഇന്ത്യയുടെ പൈതൃകത്തിന്റെ അവിഭാജ്യ ഘടകമാണ്, ആത്മാഭിമാനത്തിന്റെ സാക്ഷ്യപത്രമാണെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.

Tags: Narendra Modikargil vijay diwasAgnipath SchemePension Fund
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies