പാകിസ്താന്റെ ചതിക്കെതിരെ നേടിയ വിജയമാണിത്: പാക് ഭീകരരുടെ ലക്ഷ്യങ്ങൾ ഇന്ത്യയിൽ നടപ്പാവില്ല: കാർ​ഗിൽ വിജയദിവസത്തിൽ പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാകിസ്താന്റെ ചതിക്കെതിരെ നേടിയ വിജയമാണിത്: പാക് ഭീകരരുടെ ലക്ഷ്യങ്ങൾ ഇന്ത്യയിൽ നടപ്പാവില്ല: കാർ​ഗിൽ വിജയദിവസത്തിൽ പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2024, 11:15 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പാക് പട്ടാളത്തെ തുരത്തിയോടിച്ച് ഭാരതത്തിന് ഐതിഹാസിക വിജയം നേടിതന്ന ധീരയോദ്ധാക്കളെ കാർഗിൽ വിജയ് ദിവസത്തിൽ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കാർഗിലിൽ വീരമൃത്യു വരിച്ചവർ അമരത്വം നേടിയവരാണ്. ഓരോ സൈനികന്റെയും ത്യാഗം അനുസ്മരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. വീരമൃത്യുവരിച്ച സൈനികർക്ക് ദ്രാസിൽ പുഷ്പചക്രം അർപ്പിച്ച ശേഷം അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

” ലഡാക്കിലെ ഈ പുണ്യഭൂമി കാർഗിൽ വിജയ് ദിവസത്തിന്റെ മഹത്തായ 25-ാം വാർഷികത്തിന് സാക്ഷ്യം വഹിക്കുന്നു. രാജ്യത്തിന് വേണ്ടി സൈനികർ ചെയ്യുന്ന ത്യാഗങ്ങൾ അനശ്വരമാണെന്നാണ് കാർഗിൽ വിജയ് ദിവസം നമ്മെ ഓർമ്മപ്പെടുത്തുന്നത്. ഇന്ത്യക്ക് മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ച പാകിസ്താന്റെ ഓരോ ഹീനപ്രവൃത്തികളും പരാജയപ്പെട്ടു. കഴിഞ്ഞു പോയ ചരിത്രങ്ങളിൽ നിന്നും പാകിസ്താൻ പാഠങ്ങൾ ഉൾകൊണ്ടില്ല. പാകിസ്താൻ ഇപ്പോഴും പ്രകോപിപ്പിക്കൽ തുടരുന്നു. ഭീകരവാദ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നവർക്ക് എന്റെ ശബ്ദം നേരിട്ട് കേൾക്കാൻ സാധിക്കുന്ന സ്ഥലത്ത് നിന്നാണ് ഞാൻ ഇത് പറയുന്നത്. ഒരിക്കൽ കൂടി ഞാൻ ആവർത്തിച്ചു പറയുന്നു, പാകിസ്താൻ ഭീകരരുടെ ലക്ഷ്യങ്ങളൊന്നും തന്ന ഇന്ത്യയിൽ നടപ്പിലാക്കാൻ അനുവദിക്കില്ല. ഞങ്ങളുടെ സൈനികർ ശത്രുക്കളെ ഇല്ലാതാക്കി തക്കതായ മറുപടി നൽകും. അവർ സ്വന്തം രാജ്യത്തേയും ജനങ്ങളെയും സംരക്ഷിക്കും.”- പ്രധാനമന്ത്രി പറഞ്ഞു.

#WATCH | Ladakh: PM Narendra Modi says, “Today, this great land of Ladakh is witnessing the 25th anniversary of Kargil Vijay Diwas. Kargil Vijay Diwas tells us that the sacrifices made for the nation are immortal…” pic.twitter.com/0PddS6diyk

— ANI (@ANI) July 26, 2024

കേവലം യുദ്ധത്തിന്റെ വിജയം മാത്രമല്ല കാർഗിൽ വിജയ് ദിവസ്. സത്യത്തിന്റെ വിജയമാണ് കാർഗിലിലേത്. പാകിസ്താന്റെ ചതിക്കെതിരെ ഇന്ത്യയുടെ ധീര യോദ്ധാക്കൾ ജീവൻ ബലിയർപ്പിച്ചും നേടിയെടുത്ത ഐതിഹാസിക വിജയം. പാകിസ്താന്റെ പ്രവർത്തനങ്ങൾ ഭീകരവാദത്തിന്റെ സഹായത്തോടെയാണ്. എന്നാൽ അതിനെതിരെ ഇന്ത്യ ശക്തമായി പോരാടുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ലഡാക്കും ജമ്മുകശ്മീരും ഇന്ന് വികസനത്തിന്റെ പാതയിലാണ്. കശ്മീർ പുതുയുഗം സ്വപ്‌നം കാണുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം 5 വർഷം കൊണ്ട് ജമ്മുകശ്മീരിൽ നിരവധി മാറ്റങ്ങളാണുണ്ടായതെന്നും ജമ്മുകശ്മീരിലെ ഭീകരവാദ പ്രവർത്തനങ്ങൾക്ക് തടയിടാൻ സാധിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ സമാധാനത്തിലേക്കും ഐക്യത്തിലേക്കും അതിവേഗം നീങ്ങുകയാണ്. മുന്നിലുള്ള തടസങ്ങൾ നീക്കം ചെയ്ത് ഇനിയും പോരാടാൻ നമുക്ക് സാധിക്കട്ടെയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Tags: Indian Armykargil vijay diwaspm modi
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies