കാർഗിൽ വിജയ് ദിവസ്; മൂന്ന് മക്കളിൽ രണ്ട് പേരെയും സൈനിക സേവനത്തിനയച്ച അമ്മ; ധീര സൈനികൻ അജികുമാറിന്റെ ഓർമ്മകളിൽ വെളളനാട്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാർഗിൽ വിജയ് ദിവസ്; മൂന്ന് മക്കളിൽ രണ്ട് പേരെയും സൈനിക സേവനത്തിനയച്ച അമ്മ; ധീര സൈനികൻ അജികുമാറിന്റെ ഓർമ്മകളിൽ വെളളനാട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2024, 05:22 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കാർ​ഗിൽ വിജയ് ദിവസിൽ രാജ്യമെമ്പാടും ധീര സൈനികർക്ക് സ്മരണാഞ്ജലി അർപ്പിക്കുമ്പോൾ ധീര സൈനികൻ കെ അജികുമാറിന്റെ ഓർമയിൽ നാടും വീടും. തിരുവനന്തപുരം വെള്ളനാട് സ്വദേശിയാണ് അജികുമാർ. 25-ാം ചരമ വാർഷികത്തിൽ അജികുമാർ പഠിച്ച വെള്ളനാട് ഹൈസ്കൂളിലെ കെട്ടിടങ്ങൾക്കൊന്നിന് അദേഹത്തിന്റെ പേര് നൽകാനൊരുങ്ങുകയാണ് നാട്ടുകാർ. നേരത്തെ അജിയുടെ വീട്ടിലേക്കുള്ള റോഡിനും അദ്ദേഹത്തിന്റെ പേര് നൽകിയിരുന്നു.

കുട്ടിക്കാലം മുതൽ സൈന്യത്തിൽ ചേരണമെന്ന് ആ​ഗ്രഹത്തോടെയാണ് അജി കുമാർ വളർന്നത്. അച്ഛനും സഹോദരനും അമ്മാവന്മാരും അടുത്ത ബന്ധുക്കളുമെല്ലാം സൈന്യത്തിലായിരുന്നു. തന്റെ പാത തിരഞ്ഞെടുക്കാൻ അജികുമാറിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. സ്വപ്നങ്ങൾ മൊട്ടിട്ട് തുടങ്ങുന്ന പ്രായത്തിൽ, 19-ാം വയസിൽ ജീവിതം അജികുമാർ രാഷ്‌ട്രഹിതത്തിനായി സമർപ്പിച്ചു.

1992 ജനുവരി 18-നാണ് അജികുമാർ മദ്രാസ് റെജിമെന്റിന്റെ ഭാഗമാകുന്നത്. 99 ഡിസംബർ 15-ന് 26-ാം വയസിലായിരുന്നു രാജ്യത്തിന് വേണ്ടി അദ്ദേഹം ജീവൻ ബലിയർപ്പിച്ചത്. മൂന്ന് മക്കളിൽ രണ്ട് പേരെയും സൈനിക സേവനത്തിനയച്ച ശാന്തകുമാരിയമ്മയ്‌ക്ക് 25 വർഷം പിന്നിടുമ്പോഴും എല്ലാം ഒരു പകലിനപ്പുറത്തെ ഓർമകൾ മാത്രമാണ്.

മകൻ മരിച്ചത് തീരാത്തെ വേദന തന്നെയാണെന്നും എന്നാലും രാജ്യത്തിന് വേണ്ടിയായിരുന്നു എന്നതിൽ അഭിമാനമുണ്ടെന്നും അജികുമാറിന്റെ അമ്മ ശാന്തകുമാരി പ്രതികരിച്ചു. സ്മൃതി കുടീരത്തിന് സമീപത്ത് നിൽക്കുമ്പോൾ കശ്മീരിലെ ആ ദിനരാത്രങ്ങളുടെ നൊമ്പരങ്ങളിലേക്ക് അറിയാതെ തിരിച്ചുപോകുകയാണ് സഹോദരൻ അനിൽ കുമാർ. അജിയെപ്പോലെ തന്നെ കാർഗിൽ യുദ്ധ മുഖത്ത് സൈനികനായി അനിലുമുണ്ടായിരുന്നു. ‌‌‌

300 കിലോ മീറ്ററിന് അപ്പുറത്ത് സംഭവിച്ചത് നാട്ടിൽ നിന്നാണ് ആദ്യം അനിൽ അറിയുന്നത്. തുടർന്ന് അജിയുടെ ചേതനയറ്റ ശരീരവുമായി കേരളത്തിലേക്ക് മടങ്ങുകയായിരുന്നു.

അജികുമാറും താനും രണ്ടിടങ്ങളിലാണ് ഉണ്ടായിരുന്നതെന്നും നാട്ടിൽ നിന്ന് വിളിച്ച് പറഞ്ഞപ്പോഴാണ് വിവരം അറിയുന്നതെന്നും സഹോദരൻ അനിൽ കുമാർ പറഞ്ഞു. സംഭവത്തിന് ശേഷം തനിക്ക് അവിടെ പോകാൻ സാധിച്ചിരുന്നില്ല. ജമ്മുവിലേക്ക് പോയ ശേഷമാണ് മൃതദേഹം അനിയന്റേതാണെന്ന് തിരിച്ചറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

അജി കുമാറും സഹോദരൻ അനിൽ കുമാറും അച്ഛൻ എൻ. കൃഷ്ണൻ നായരുമടക്കം കുടുംബത്തിലെ 12 പേരാണ് സൈനിക സേവനത്തിലേർപ്പെട്ടത്. രണ്ട് പേർ ഇപ്പോഴും സർവീസിൽ തുടരുന്നുണ്ട്. ധീര ജവാന്റെ സ്മരണാർഥം വീട്ടിലേക്കുള്ള കമ്പനിമുക്ക് – കാരിക്കോണം റോഡിന് അജികുമാറിന്റെ പേര് നൽകിയിരുന്നു.

Tags: kargil vijay diwasK AJIKUMARVELLANADU
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies