ഒടുവിൽ 11 ാം ദിവസം കേരളത്തിൽ നിന്ന് ഒരു മന്ത്രി ഷിരൂരിലെത്തി; അർജുനെ കണ്ടെത്താൻ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് മുഹമ്മദ് റിയാസ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒടുവിൽ 11 ാം ദിവസം കേരളത്തിൽ നിന്ന് ഒരു മന്ത്രി ഷിരൂരിലെത്തി; അർജുനെ കണ്ടെത്താൻ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് മുഹമ്മദ് റിയാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2024, 05:51 pm IST
Facebook
Twitter
WhatsAppTelegram

ഷിരൂർ: കർണാടകയിലെ മണ്ണിടിച്ചിലിൽ മലയാളിയായ ട്രക്ക് ഡ്രൈവർ അർജുൻ അപകടത്തിൽ പെട്ട സ്ഥലം സന്ദർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്. അർജുൻ ഉൾപ്പെടെയുളളവരെ കാണാതായി 11 ാം ദിവസമാണ് കേരളത്തിൽ നിന്ന് ഒരു മന്ത്രി സംഭവസ്ഥലത്തെത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിലും പൊതുസമൂഹത്തിലും ആദ്യം മുതൽ വിമർശനം ഉയർന്നിരുന്നു.

മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫ് മാത്രമാണ് ഏതാണ്ട് മുഴുവൻ സമയവും
ഷിരൂരിൽ ഉണ്ടായിരുന്നത്. കോഴിക്കോട് എംപി എംകെ രാഘവനും ഇടയ്‌ക്ക് സ്ഥലത്തെത്തിയിരുന്നു. എന്നാൽ സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ആരും എത്തിയില്ല.

ഇതിനൊടുവിലാണ് തെരച്ചിൽ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ മുഹമ്മദ് റിയാസ് എത്തിയത്. സ്ഥലത്തെത്തിയ മന്ത്രിക്ക് കാര്യമായിട്ടൊന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. ആദ്യദിനം മുതൽ സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ, ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ, പൊലീസ് മേധാവി തുടങ്ങിയവരുമായി ആശയവിനിമയം നടത്തി ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ മനസിലാക്കുക മാത്രമാണ് ഉണ്ടായത്.

പിന്നീട് മാദ്ധ്യമങ്ങളെ കണ്ടപ്പോഴും ദൗത്യസംഘങ്ങൾ നൽകിയ വിവരങ്ങളിൽ കൂടുതലൊന്നും മന്ത്രിക്ക് പറയാനും ഉണ്ടായിരുന്നില്ല. കർണാടക അധികൃതരുമായി യോഗം ചേർന്നുവെന്ന് പറഞ്ഞ മന്ത്രി കാലാവസ്ഥ പ്രതികൂലമായതിനാൽ നാവികസേനയ്‌ക്ക് പ്രതിസന്ധികളുണ്ടെന്ന് ആവർത്തിച്ചു. എന്ത് പ്രതിസന്ധിയുണ്ടെങ്കിലും ലക്ഷ്യത്തിലേക്ക് എത്താനുളള ശ്രമം തുടരണമെന്ന കൂട്ടായ തീരുമാനമാണ് എടുത്തത്. കളക്ടർ തന്നെ നാവികസേനയോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ യോഗത്തിന് ശേഷവും ഈ ആവശ്യം ഉന്നയിച്ചതായും റിയാസ് പറഞ്ഞു.

കാലാവസ്ഥ അനുകൂലമാകുമ്പോൾ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ പറ്റുമെന്നാണ് യോഗത്തിൽ ഉയർന്ന അഭിപ്രായം. എന്നാൽ ഈ കാലാവസ്ഥയിൽ തന്നെ ചെയ്യാൻ കഴിയുന്നത് ചെയ്യണമെന്നും റിയാസ് പറഞ്ഞു. അർജുന്റെ ട്രക്ക് എന്ന് സംശയിക്കുന്ന ഭാഗം പുഴയിൽ കണ്ടെത്തിയതിന് പിന്നാലെ രക്ഷാപ്രവർത്തനത്തിന് ആവശ്യമായ സജ്ജീകരണങ്ങൾ പ്രാദേശിക ഭരണകൂടത്തിന്റെയും എംഎൽഎയുടെയും സൈന്യത്തിന്റെയും നേതൃത്വത്തിൽ ചെയ്യുന്നുണ്ട്. ഇതിനിടയിലാണ് അവസാന ഘട്ടത്തിൽ റിയാസിന്റെ സന്ദർശനം. മന്ത്രിമാർ ആരും എത്തിയില്ലെന്ന വിമർശനത്തിന് തടയിടാൻ വേണ്ടി മാത്രമാണ് ഈ ഘട്ടത്തിൽ മന്ത്രിയുടെ സന്ദർശനമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

പുഴയിൽ ശക്തമായ അടിയൊഴുക്കുളളതിനാലാണ് നേവിയുടെ മുങ്ങൽ വിദഗ്ധർക്ക് ഇറങ്ങാൻ കഴിയാത്ത സാഹചര്യം ഉളളത്. ഇതാണ് ട്രക്ക് പുറത്തെടുക്കാൻ വൈകുന്നത്.

Tags: Arjun AccidentKarnatakaഷിരൂർShirurമന്ത്രി മുഹമ്മദ് റിയാസ്അർജുൻകർണാടക
Share
Tweet
SendShare

More News from this section

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies