15 അടി ഉയരം, 8 ടൺ ഭാരം; അഫ്സൽ ഖാനെ വധിക്കുന്ന ശിവാജി മഹാരാജിന്റെ പ്രതിമ പ്രതാപ്ഗഡ് കോട്ടയിൽ; ഉദ്ഘാടനം 2025ൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

15 അടി ഉയരം, 8 ടൺ ഭാരം; അഫ്സൽ ഖാനെ വധിക്കുന്ന ശിവാജി മഹാരാജിന്റെ പ്രതിമ പ്രതാപ്ഗഡ് കോട്ടയിൽ; ഉദ്ഘാടനം 2025ൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2024, 11:29 am IST
FacebookTwitterWhatsAppTelegram

15 അടി ഉയരം, 8 ടൺ ഭാരം; അഫ്സൽ ഖാനെ വധിക്കുന്ന ശിവാജി മഹാരാജിന്റെ പ്രതിമ പ്രതാപ്ഗഡ് കോട്ടയിൽ; 2025ൽ ഉദ്ഘാടനം

മുംബൈ: അഫ്സൽ ഖാനെ വധിക്കുന്ന ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമയുടെ നിർമാണം പ്രതാപ്ഗഡ് കോട്ടയുടെ അടിത്തട്ടിൽ പുരോ​ഗമിക്കുന്നു. അടുത്ത വർഷം ഉദ്ഘാടനം പൂർത്തിയാകുമെന്ന് മഹാരാഷ്‌ട്ര ടൂറിസം മന്ത്രി മംഗൾ പ്രഭാത് ലോധ അറിയിച്ചു. 8 ടൺ ഭാരവും ഏകദേശം 15 അടി ഉയരവുമുള്ള ശിൽപം സത്താറ ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്.

ശിൽപിയായ ദീപക് തോപ്‌തെയുടെയും ജെജെ സ്‌കൂളിലെ അദ്ധ്യാപകനായ രാജീവ് മിശ്രയുടെയും നേതൃത്വത്തിൽ ജെജെ സ്‌കൂൾ ഓഫ് ആർട്‌സിലെ സംഘമാണ് പ്രതിമയുടെ നിർമാണത്തിന് പിന്നിൽ. ഛത്രപതി ശിവാജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 350-ാം വാർഷികത്തിൽ പ്രതാപ്ഗഡ് സന്ദർശിച്ച വേളയിലാണ് ഇത്തരമൊരു പ്രതിമയെക്കുറിച്ച് ആശയം ഉദിച്ചതെന്നും അതിപ്പോൾ യാഥാർത്ഥ്യത്തിലേക്ക് അടുക്കുകയാണെന്നും മന്ത്രി മംഗൾ പ്രഭാത് ലോധ പ്രതികരിച്ചു.

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണിതെന്നും ശിവാജിയുടെ പുതിയ പ്രതിമ രാഷ്‌ട്രീയ പ്രേരിതമാണെന്നുമുള്ള പ്രതിപക്ഷത്തിന്റെ വാദങ്ങളെയും മന്ത്രി തള്ളി. ഏകദേശം ഒന്നര വർഷം മുമ്പ്, തെരഞ്ഞെടുപ്പ് ചർച്ചകൾ സജീവമാകുന്നതിന് വളരെ മുമ്പാണ് പ്രതിമയെക്കുറിച്ചുള്ള ആശയം നിർദേശിക്കപ്പെടുന്നത്. ഛത്രപതി ശിവാജി മഹാരാജിന്റെ പാരമ്പര്യം ഭാവി തലമുറയെ പ്രചോദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതിമ നിർമ്മിക്കാൻ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി. മഹാരാഷ്‌ട്രയുടെ സമ്പന്നമായ ചരിത്രവും സാംസ്കാരിക പൈതൃകവും സംരക്ഷിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രതാപ്ഗഡ് കോട്ടയുടെ പശ്ചാത്തലത്തിൽ സ്ഥാപിക്കുന്ന പ്രതിമ കേവലമൊരു ദൃശ്യവിസ്മയം മാത്രമല്ല, വീര്യത്തിന്റെയും പ്രചോദനത്തിന്റെയും പ്രതീകമായിരിക്കും. ചരിത്രകാരന്മാരെയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ഇത് മാറുമെന്ന പ്രതീക്ഷയും മന്ത്രി പങ്കുവച്ചു.

Tags: ShivajiChhatrapati Shivaji MaharajAfzal KhanPratapgad Fort
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies