അമിതമായി വെള്ളം കുടിക്കുന്നുണ്ടോ? ഇടയ്ക്കിടെ ബോധം നഷ്ടപ്പെടുന്നുണ്ടോ? മരണം വരെ സംഭവിക്കാം ശരീരത്തിൽ ഈ 'ലവണം' കുറയുന്നതാണ് കാരണം, പരിഹാരമുണ്ട്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അമിതമായി വെള്ളം കുടിക്കുന്നുണ്ടോ? ഇടയ്‌ക്കിടെ ബോധം നഷ്ടപ്പെടുന്നുണ്ടോ? മരണം വരെ സംഭവിക്കാം ശരീരത്തിൽ ഈ ‘ലവണം’ കുറയുന്നതാണ് കാരണം, പരിഹാരമുണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2024, 11:40 am IST
FacebookTwitterWhatsAppTelegram

നമ്മുടെ ശരീരത്തിലെ ഒരുപാട് പ്രവർത്തനങ്ങൾക്ക് വളരെ അത്യാവശ്യമായിട്ടുള്ള ലവണമാണ് സോഡിയം. തലച്ചോറിന്റെയും പേശികളുടെയും ഞരമ്പുകളുടെയും പ്രവർത്തനത്തിനും, ജലാംശം നിലനിർത്തുന്നതിനും രക്തസമ്മർദം നിയന്ത്രിക്കുന്നതിനും അത്യാവശ്യമായ ഘടകമാണ് സോഡിയം. സോഡിയത്തിന്റെ അളവ് ഒരു നിശ്ചിത നിലയിൽ നിലനിൽക്കേണ്ടത് ശരീരത്തിനേറെ അത്യാവശ്യമാണ്. സോഡിയത്തിന്റെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിൽ കോശങ്ങളിൽ കൂടുതലായി ജലാംശം വർദ്ധിച്ച് വീർക്കുന്നതിനും അതുമൂലം അവയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതിനും ഇടയാക്കുന്നു. തലച്ചോറിലെ കോശങ്ങൾക്കാണ് ഏറ്റവും കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്.

രക്തത്തിലെ സോഡിയത്തിന്റെ സാധാരണ അളവ് 135 മുതൽ 145 വരെയാണ്. സോഡിയം കുറഞ്ഞാൽ ക്ഷീണം, തളർച്ച, തലവേദന, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളാണ് പ്രാരംഭഘട്ടത്തിൽ പ്രകടിപ്പിക്കുക. തുടർന്ന് അസാധാരണമായ പെരുമാറ്റം, അപസ്മാര ലക്ഷണങ്ങൾ അഗാധമായ അബോധാവസ്ഥ (കോമ) തുടങ്ങിയവയിലേക്കും നയിക്കും. സോഡിയം കുറയുന്നത് മരണത്തിന് വരെ ഇടയാക്കാം.

ഛർദ്ദിയും വയറിളക്കവുമുള്ള സാഹചര്യത്തിൽ ജലാംശം നഷ്ടപ്പെടുമ്പോഴും ബിപിയുള്ളവർ ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്‌ക്കുമ്പോൾ, കരൾ, വൃക്ക, ഹൃദ്രോഗമുള്ളവർ തുടങ്ങിയവരിൽ സോഡിയം കുറയാനുള്ള സാധ്യതയുണ്ട്. അമിതമായി വെള്ളം കുടിച്ചാലും സോഡിയത്തിന്റെ അളവ് കുറയും.

ശരീരത്തിന്റെ ജലാംശം നഷ്ടപ്പെടുമ്പോൾ ഒരു ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളത്തിൽ ഒരു നുള്ള് ഉപ്പും ഒരു ടീ സ്പൂൺ പഞ്ചസാരയും ചേർത്തു തയ്യാറാക്കുന്ന മിശ്രിതം കുടിക്കാം. കരിക്കിൻ വെള്ളം, കഞ്ഞിവെള്ളം, മോരും വെള്ളം, നാരങ്ങാ വെള്ളം എന്നിവയും സോഡിയം ശരീരത്തിൽ നിലനിർത്താൻ സഹായിക്കും.

ആപ്പിൾ, പേരയ്‌ക്ക, പിയർ, അവക്കാഡോ, പഴം, മാങ്ങ, പെനാപ്പിൾ, തുടങ്ങിയവയിലെല്ലാം സോഡിയം അടങ്ങിയിട്ടുണ്ട്. ക്യാരറ്റ്, ബിറ്ററൂട്ട്, ചീര തുടങ്ങിയ പച്ചക്കറികളിലും സോഡിയത്തിന്റെ സാന്നിധ്യം കൂടുതലാണ്.

Tags: Health IssuesSodiumLow Sodium
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies