സ്റ്റൈലിന്റെ രാജാവ് തിരിച്ചെത്തി; പ്രഭാസ് ചിത്രം ദി രാജാ സാബിന്റെ പുതിയ പോസ്റ്റർ പുറത്ത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സ്റ്റൈലിന്റെ രാജാവ് തിരിച്ചെത്തി; പ്രഭാസ് ചിത്രം ദി രാജാ സാബിന്റെ പുതിയ പോസ്റ്റർ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2024, 12:11 pm IST
FacebookTwitterWhatsAppTelegram

പ്രഭാസിനെ നായകനാക്കി മാരുതിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ദി രാജാ സാബിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിന്റെ ഔദ്യോ​ഗിക എക്സ് പേജിലൂടെയാണ് പോസ്റ്റർ പുറത്തിറങ്ങിയത്. പാൻ-ഇന്ത്യൻ സൂപ്പർ സ്റ്റാർ പ്രഭാസിന്റെ സൂപ്പർ ഹിറ്റ് ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഫാൻ ഇന്ത്യ ​ഗ്ലിംപ്സ് എന്ന സ്പെഷ്യൽ പ്രിവ്യൂ ഇന്ന് വൈകുന്നേരം പുറത്തിറങ്ങുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

വാഹനത്തിന്റെ കണ്ണാടിയിലേക്ക് നോക്കി നിൽക്കുന്ന പ്രഭാസിന്റെ ചിത്രമാണ് പുറത്തുവന്ന പോസ്റ്ററിലുള്ളത്. ബാഹുബലി, കൽക്കി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ പ്രഭാസിന്റെ അടുത്ത ചിത്രത്തിനായി ഏറെ ആകാംക്ഷയിലാണ് ആരാധകർ. ഇതിനോടകം തന്നെ പോസ്റ്റർ സമൂഹമാദ്ധ്യമങ്ങളിൽ തരം​ഗമാവുകയാണ്.

‘സ്റ്റൈലിന്റെ രാജാവ് തിരിച്ചെത്തി’എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. വരലക്ഷ്മി ശരത്കുമാർ, ജിഷു സെൻഗുപ്ത, ബ്രഹ്മാനന്ദം എന്നിവരും ചിത്രത്തിലുണ്ട്. പീപ്പിൾ മീഡിയ ഫാക്ടറി നിർമിക്കുന്ന ചിത്രത്തിന് എസ് എസ് തമനാണ് സംഗീതം നൽകിയിരിക്കുന്നത്.

‘ദി രാജാ സാബ്’ കൂടാതെ സംവിധായകൻ സന്ദീപ് റെഡ്ഡി വംഗയ്‌ക്കൊപ്പം പ്രഭാസിന്റെ ‘സ്പിരിറ്റ്’ എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുകയാണ്. ഈ വർഷം അവസാനത്തോടെ സ്പിരിറ്റ് തിയേറ്ററുകളിലെത്തും.

Tags: PrabhasSUBNEW POSTERThe Raja Saab
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies