വീണ്ടും കലിതുള്ളി കർക്കടകം; നെടുവീർപ്പായി കവളപ്പാറ, പുത്തുമല, പെട്ടിമുടി ദുരന്തങ്ങൾ;  ഇനിയും കണ്ടെത്താനുള്ളത് 20 പേരെ
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീണ്ടും കലിതുള്ളി കർക്കടകം; നെടുവീർപ്പായി കവളപ്പാറ, പുത്തുമല, പെട്ടിമുടി ദുരന്തങ്ങൾ;  ഇനിയും കണ്ടെത്താനുള്ളത് 20 പേരെ

ചൂരൽമലയിലെ ഉരുൾ പൊട്ടൽ നടുക്കുന്ന ഓർമകളുടെ അഞ്ചാം വാര്ഷികത്തിനോടടുപ്പിച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2024, 11:24 am IST
FacebookTwitterWhatsAppTelegram

വയനാട്ടിലെ ചൂരൽ മലയിൽ ഉരുൾപൊട്ടൽ ഉണ്ടായി നിരവധി പേർമണ്ണിനടിയിലായ വാർത്ത പുറത്ത് വരുമ്പോൾ പ്രളയം നശിപ്പിച്ച കവളപ്പാറ, പുത്തുമല, പെട്ടിമുടി ദുരന്തങ്ങൾ ഓർമ്മയിലെത്തുകയാണ്. കേരളത്തെ നടുക്കിയ ആ ദുരന്തങ്ങളുടെ അഞ്ചാം വാർഷികത്തിനോട് അടുപ്പിച്ചാണ് ഇപ്പോഴത്തെ ഉരുൾ പൊട്ടൽ. 2019 ഓഗസ്റ്റ് 8 ന് വൈകിട്ട് തുടങ്ങി രാത്രിയിലേക്ക് നീണ്ടു പെയ്ത മഴ വയനാട് പുത്തുമലയില്‍ ഉരുൾ പൊട്ടൽ സൃഷ്ടിച്ച് 17 ജീവനുകളാണ് കവർന്നത്. അതേ ദിവസം തന്നെ മലപ്പുറത്തെ കവളപ്പാറയിൽ നഷ്ടമായത് 59 പേരുടെ ജീവനുകളാണ്.

കവളപ്പാറയിലെ ദുരന്തത്തിൽ മൊബൈൽ ടവറുകളും വൈദ്യുതി പോസ്റ്റുകളും ഉൾപ്പടെ തകർന്നതിനാൽ ദുരന്ത വാർത്ത പുറത്തെത്താൻ ഏറെ വൈകി. അതുകൊണ്ട് തന്നെ കവളപ്പാറയിൽ ആഘാതം കൂടുതലായിരുന്നു. ഓഗസ്റ്റ് ആദ്യം മുതൽ തന്നെ നിലമ്പൂരിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയുണ്ടായിരുന്നു. എന്നാൽ ആഗസ്റ്റ് എട്ടിന് വൈകുന്നേരം പെയ്ത മഴക്ക് ഭയാനകമായി ശക്തി കൂടുതലായിരുന്നു.

സംഹാരതാണ്ഡവമാടിയ മഴയോടൊപ്പം കവളപ്പാറയിലെ മുത്തപ്പൻ കുന്ന് ഇടിഞ്ഞ് ഇറങ്ങി. 42 വീടുകൾ ആണ് മണ്ണിനടിയിൽ പെട്ടത്. അന്നത്തെ ദുരന്തത്തിൽ മരണപ്പെട്ടത് 59 പേരാണ്. വാർത്താ വിനിമയ സംവിധാങ്ങൾ എല്ലാം തകർന്നപ്പോൾ പുറം ലോകം ഈ വാർത്ത അറിഞ്ഞത് 12 മണിക്കൂറോളം വൈകിയായിരുന്നു.11 പേർ ഇപ്പോഴും മണ്ണിനടിയിലാണ്.

പുത്തുമല ദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം കുറവായിരുന്നു. എങ്കിലും അതിന്റെ ആഘാതം സമാനമായിരുന്നു. 12 മൃതദേഹങ്ങൾ പുത്തുമലയിൽ നിന്ന് കണ്ടെത്തി.കാണാതായ ആളുകളുടെ എണ്ണം പരിശോധിക്കുമ്പോൾ ഇപ്പോഴും അഞ്ചുപേർ പുത്തുമലയിലെ മണ്ണിനടിയിലുണ്ട്. സ്ഥിരീകരിക്കപ്പെട്ട കണക്കനുസരിച്ച് പുത്തുമല ഗ്രാമത്തിൽ 58 വീടുകൾ പൂർണമായും 22 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. ഏക്കർകണക്കിനു കൃഷിയിടമാണ് മണ്ണിനടിയിലായത്. കവളപ്പാറയിലെ ആരാധനാലയങ്ങൾ, ക്വാട്ടേഴ്‌സുകൾ, വാഹനങ്ങൾ, എസ്റ്റേറ്റ് പാടി, കാന്റീൻ, പോസ്റ്റ് ഓഫീസ് എന്നിവയെല്ലാം ഉരുൾ പൊട്ടലിൽ തകർന്നടിഞ്ഞു. ദുരന്തത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടവർ ഇന്നും ആ ഓർമകളിൽ നിന്ന് മുക്തരായിട്ടില്ല.

2020 ആഗസ്റ്റ് ആറിനാണ് ഇടുക്കി ജില്ലയിലെ പെട്ടിമുടി ദുരന്തം നടന്നത്. അന്ന് പ്രകൃതിയുടെ സംഹാരതാണ്ഡവത്തിൽ പൊലിഞ്ഞത് എഴുപത് മനുഷ്യ ജീവനുകളാണ്.അതിൽനാല് പേർ ഇന്നും കാണാമറയത്താണ്.

മൂന്നാറിൽ നിന്ന് 25 കിലോമീറ്റർ ദൂരെയുള്ള കണ്ണൻ ദേവൻ കമ്പനിയുടെ ഉടമസ്ഥതയിലുളള പെട്ടിമുടി തേയില എസ്റ്റേറ്റിലേക്ക് 2020 ആഗസ്ത് ആറാം തീയതി രാത്രിയാണ് മലവെള്ളം കുത്തിയൊലിച്ച് എത്തിയത്. ഒഴുകിയെത്തിയ ഉരുൾ നാല് ലയങ്ങളാണ് തകർത്തത്. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകര്‍ന്നതിനാല്‍ രാത്രിയില്‍ നടന്ന സംഭവം പുറംലോകം അറിഞ്ഞത് പിറ്റേ ദിവസം പുലർച്ചെ മാത്രമാണ്. പെട്ടിമുടിയിൽ നിന്ന് മാറി മറ്റൊരിടത്ത് താമസിച്ചിരുന്ന കണ്ണന്‍ ദേവന്‍ കമ്പനിയിലെ ഒരു ജീവനക്കാരന്‍ പുലര്‍ച്ചെ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ദുരന്തഭൂമി കണ്ടു വിറങ്ങലിച്ചു പോയ അയാള്‍ കിലോമീറ്ററുകളോളം തിരികെ നടന്ന് രാജമലയിലെത്തി കണ്ണൻ ദേവൻ കമ്പനി അധികൃതരെ വിവരം അറിയിച്ചു. കമ്പനി അധികൃതര്‍ അഗ്നിരക്ഷ സേനയേയും പൊലീസിനെയും അറിയിക്കുകയായിരുന്നു.

 

അപ്പോഴേക്കും 22 തൊഴിലാളി കുടുംബങ്ങളെയും അവർ ഒരു ജീവിതകാലം കൊണ്ട് സ്വരുക്കൂട്ടിയ സർവ്വതിനെയും ഉരുള്‍ തുടച്ച് നീക്കിയിരുന്നു.പെട്ടിമുടിയിലേക്കുളള പാലം തകർന്നതോടെ രക്ഷാപ്രവര്‍ത്തനവും പ്രതിസന്ധിയിലായിരുന്നു . ദുരന്ത സ്ഥലത്തു നിന്നും 14 കിലോമീറ്റര്‍ ദൂരത്തു നിന്നു വരെ രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തു.

ആ പ്രദേശത്തെ താമസക്കാരായി സർക്കാർ സ്ഥിരീകരിച്ച 82 പേരിൽ പന്ത്രണ്ട് പേരെ മാത്രമാണ് രക്ഷിക്കാനായത്. തെരച്ചിൽ ആഴ്ചകൾ നീണ്ട തിരച്ചിലിൽ 66 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.കണക്കനുസരിച്ച് പെട്ടിമുടിയിൽ നാല് പേർ ഇന്നും മണ്ണിനടിയിലാണ്.

Tags: Pettimudi land slidePuthumala Land slideKavalppara Land slide
ShareTweetSendShare

More News from this section

391 ഗ്രാം എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ; ബാങ്ക് അക്കൗണ്ടിൽ ഒരാഴ്ചയ്‌ക്കിടെ 10 ലക്ഷം രൂപയുടെ ഇടപാട്

ക്യൂവിൽ നിർത്തിയും ഒ.പി ടിക്കറ്റ് എടുക്കാൻ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്; ജീവനക്കാരുടെ അനാസ്ഥ തന്നെയാണ്; ശക്തമായ അന്വേഷണം വേണം: ഡോ. ഹാരിസ് ചിറക്കൽ

മൂന്നു മക്കളുള്ള വയോധികനെ അസ്ഥികൂടമായി കണ്ടെത്തി; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം

കേരള ക്ഷേത്രസംരക്ഷണ സമിതി രാമായണ മാസാചരണം; സ്വാഗത സംഘം രൂപീകരണം ജൂലൈ 11ന്

ബൈക്കപകടമല്ല, ഹിറ്റ് ആൻഡ് റൺ; തിരുവല്ലം അപകടത്തിൽ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ പിടിയിൽ

ആർഎസ്എസ് മുൻ തിരുവനന്തപുരം ജില്ലാ കാര്യവാഹക് സുരേന്ദ്രൻ അന്തരിച്ചു; സംസ്കാരം ഇന്ന്

Latest News

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചു; അപമാനം സഹിക്കാനാകാതെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

ഉസ്ബെക്കിസ്ഥാനിൽ സാവരിയയുടെ കൊലപതകം ; തലയിൽ നാല് ഗുരുതര മുറിവുകൾ; ലാപ്ടോപ്പ് കൊണ്ട് ഒന്നിലേറെ തവണ ആക്രമിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

കള്ളാടി ദുരന്തം: നാലാം ദിനവും തിരച്ചിൽ; ഇനി കണ്ടെത്താനുള്ളത് രണ്ടു പേരെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies