വയനാട് ദുരന്തം: ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസ് (Suo moto case ) എടുക്കും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വയനാട് ദുരന്തം: ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസ് (Suo moto case ) എടുക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2024, 07:50 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: നിരവധി പേരുടെ ജീവൻ അപഹരിച്ച വയനാട് ചൂരൽ മല ഉരുൾ പൊട്ടലിൽ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ (എൻജിടി) ദക്ഷിണേന്ത്യൻ ബെഞ്ച് ആശങ്ക രേഖപ്പെടുത്തി. വിഷയത്തിൽ സ്വമേധയാ കേസ് എടുത്ത് വാദം കേൾക്കാൻ തീരുമാനിച്ചു.

ജുഡീഷ്യൽ അംഗം ജസ്റ്റിസ് പുഷ്പ സത്യനാരായണൻ, വിദഗ്ധ അംഗം കെ സത്യഗോപാൽ എന്നിവരടങ്ങിയ ബെഞ്ച് കേസ് ലിസ്റ്റ് ചെയ്യാൻ രജിസ്ട്രാറോട് ആവശ്യപ്പെട്ടു. ഉരുൾ പൊട്ടൽ ബാധിച്ച വില്ലേജുകളിലും പരിസരങ്ങളിലും റോഡുകൾ, കെട്ടിടങ്ങൾ, നിലവിലുള്ള ക്വാറികൾ തുടങ്ങിയ ട്രിഗർ പോയിൻ്റുകളുടെ വിവരങ്ങൾ ശേഖരിക്കാൻ കേരള സ്റ്റാൻഡിംഗ് കൗൺസലിനോട് നിർദേശിച്ചു

കൃത്യമായ അപകടസാധ്യതാ വിലയിരുത്തൽ നടത്താതെ മലയോര മേഖലയിൽ അനിയന്ത്രിതമായതും അശാസ്ത്രീയവുമായ നിർമാണങ്ങൾ അനുവദിച്ച തമിഴ്‌നാട് ഉൾപ്പെടെയുള്ള മറ്റെല്ലാ സംസ്ഥാനങ്ങൾക്കും ഈ മനുഷ്യനിർമിത ദുരന്തം ഒരു മുന്നറിയിപ്പായിരിയ്‌ക്കണമെന്നു എൻ ജി ടി പറയുന്നു.

2011ൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിച്ച പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി (ഡബ്ല്യുജിഇഇപി) റിപ്പോർട്ടിൽ വയനാട്ടിലെ വൈത്തിരി, മാനന്തവാടി, സുൽത്താൻ ബത്തേരി താലൂക്കുകളെ പരിസ്ഥിതിലോല മേഖല (ESZ)-1ൽ ഉൾപ്പെടുത്തിയിരുന്നു, അതായത് ഭൂവിനിയോഗത്തിൽ, വനത്തിൽ നിന്ന് വനേതര ഉപയോഗങ്ങളിലേക്കോ കാർഷിക ഭൂമി കാർഷികേതര ഉപയോഗങ്ങളിലേക്കോ മാറ്റൽ അനുവദനീയമല്ല.

തമിഴ്‌നാട്ടിൽ കൊടൈക്കനാൽ, ഊട്ടി, ഗൂഡല്ലൂർ, കോത്തഗിരി, അംബാസമുദ്രം, പൊള്ളാച്ചി തുടങ്ങിയ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളെ ESZ-1ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ തയ്യാറാക്കിയ ഈ റിപ്പോർട്ട് നടപ്പാക്കിയില്ല.

പനമരം, മാനന്തവാടി, ബസവലി എന്നീ മൂന്ന് നദികൾ ചേരുന്ന തോടുകളിൽ 70 ശതമാനവും കൈയേറിയതായി 2017-ൽ സോയിൽ സർവേ വിഭാഗം കണ്ടെത്തിയിരുന്നു. 2018-ലെ വെള്ളപ്പൊക്കത്തിന് ശേഷം കോഴിക്കോട്, കണ്ണൂർ, വയനാട് എന്നിവിടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) സ്പോട്ട് സർവേ നടത്തിയിരുന്നു.

ഭൂരിഭാഗം കേസുകളിലും നിർത്താതെ പെയ്യുന്ന മഴയാണ് ഉരുൾപൊട്ടലിനുള്ള ഒരു കാരണമെന്നു കണ്ടെത്തിയെങ്കിലും , മലഞ്ചെരുവുകളിലെ അശാസ്ത്രീയമായ നിർമ്മാണമാണ് പലയിടത്തും സംഭവത്തിന് പ്രധാന കാരണമെന്ന് ജിഎസ്ഐ ചൂണ്ടിക്കാട്ടി.

Tags: madhav gadgilNational Green TribunalSuo Moto Case
ShareTweetSendShare

More News from this section

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies