മണിച്ചിത്രത്താഴിന്റെ തമിഴ്, കന്നഡ റീമേക്കുകൾ ഇതുവരെ കണ്ടിട്ടില്ലെന്ന് ശോഭന ; അന്ന് അഭിനയിച്ചവർ ഒപ്പമില്ലെന്നത് ഏറെ സങ്കടം
Monday, September 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മണിച്ചിത്രത്താഴിന്റെ തമിഴ്, കന്നഡ റീമേക്കുകൾ ഇതുവരെ കണ്ടിട്ടില്ലെന്ന് ശോഭന ; അന്ന് അഭിനയിച്ചവർ ഒപ്പമില്ലെന്നത് ഏറെ സങ്കടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2024, 01:10 pm IST
Facebook
Twitter
WhatsAppTelegram

മണിച്ചിത്രത്താഴിന്റെ തമിഴ്, കന്നഡ റീമേക്കുകൾ ഇതുവരെ കണ്ടിട്ടില്ലെന്ന് നടി ശോഭന. ചെന്നൈയിലെ ലിസി ലക്ഷ്മി സ്റ്റുഡിയോയിലെ പ്രിവ്യൂ തിയറ്ററിൽ നടന്ന പ്രത്യേക പ്രദർശനത്തിനു ശേഷം സംസാരിക്കുകയായിരുന്നു താരം.

‘ 31 വർഷങ്ങൾക്കുശേഷമാണ് ഇവർ ഈ സിനിമ റി സ്റ്റോർ ചെയ്ത് പുറത്തിറക്കിയിരിക്കുന്നത്. പലരും പറഞ്ഞിട്ടുണ്ട്, ‘മാം ഞാൻ ഈ സിനിമ നൂറും അൻപതും തവണ കണ്ടിട്ടുണ്ടെന്ന്. ഞാൻ ഈ സിനിമ മൂന്നാമത്തെ തവണയാണ് തിയറ്ററില്‍ കാണുന്നത്. എനിക്ക് ഇത് അദ്ഭുതകരമായ അനുഭവമായിരുന്നു. ഇതിനു പിന്നിൽ പ്രവർത്തിച്ചിരുന്നവരെല്ലാം ജീനിയസ് ആയ ആളുകളാണ്.

ഫാസില്‍ സാറിനെക്കുറിച്ച് പറയാതെ വയ്യ. ഈ കാലഘട്ടത്തിലും ഈ സിനിമയ്‌ക്കൊരു പുതുമ കാണാം. അതാണ് ഫാസിൽ സാറിന്റെ പ്രത്യേകത. സിനിമയുടെ രണ്ടാം ഭാഗം വരണമെങ്കിൽ ഫാസില്‍ സർ തന്നെ ചിന്തിക്കണം . ഈ സിനിമ പല ഭാഷകളില്‍ റീമേക്ക് ചെയ്തിട്ടുണ്ട്. പക്ഷേ ചന്ദ്രമുഖിയും സൗന്ദര്യ അഭിനയിച്ച കന്നഡ റീമേക്കും കാണാൻ സാധിച്ചിട്ടില്ല.

എന്നാൽ ഹിന്ദി റീമേക്ക് ആയ ഭൂൽ ഭുലയ്യ കണ്ടിരുന്നു. പ്രിയദർശൻ സർ വളരെ മനോഹരമായി തന്നെ ആ സിനിമ എടുത്തിട്ടുണ്ട്. കാരണം പ്രിയദർശൻ സർ അന്ന് അസിസ്റ്റന്റ് ആയി മണിച്ചിത്രത്താഴിൽ ജോലി ചെയ്തിരുന്നു.

റീ റിലീസ് സമയത്തും എനിക്കൊരു ദുഃഖമുണ്ട്. ഇതിൽ അഭിനയിച്ച പകുതി അഭിനേതാക്കളും മരിച്ചു. ഞങ്ങൾ വളരെ ചെറുപ്പത്തിൽ സിനിമയിലേക്ക് വന്നവരാണ്. കോളജ് കാലം പോലെയായിരുന്നു അന്നൊക്കെ സിനിമാ ജീവിതം. ഈ സിനിമയിൽ അഭിനയിക്കുമ്പോൾ എനിക്ക് 22 വയസ്സാണ്. അവരായിരുന്നു എന്റെ കോളജ് മേറ്റ്സും പ്രഫസർമാരും. അവരെ കണ്ടാണ് വർക്ക് ചെയ്തത്. അവരിൽ നിന്നാണ് അറിവ് ലഭിച്ചത്. അവർ ഇന്ന് ജീവനോടെയില്ലെന്ന വിഷമം എനിക്കുണ്ട്.‘- ശോഭന പറഞ്ഞു.

Tags: Shobhana
Share
Tweet
SendShare

More News from this section

വിപിൻ ആറ്റ്ലിയുടെ പുതിയ ചിത്രം ‘സ്റ്റീവ് ആൻഡ് പോളി’; കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറും വയലൻസും, ചിത്രീകരണം ഒക്ടോബറിൽ

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

ഷാരൂഖ് ഖാന് വെല്ലുവിളിയായി തെലുങ്ക് സൂപ്പർതാരം! 5,000 കോടി ആസ്തി; രാജ്യത്തെ സമ്പന്ന താരങ്ങളുടെ പട്ടികയിൽ 4 പേർ ടോളിവുഡിൽ നിന്നും

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്; ചിത്രം ഒക്ടോബർ 1ന് ആഗോള റിലീസ്, കേരളത്തിലെത്തിക്കുന്നത് വേഫെറർ ഫിലിംസ്

പ്ലസ് വൺ–പ്ലസ് ടു കാലത്തെ പ്രണയവും കുസൃതികളും; ടീനേജ് റോം-കോം ചിത്രവുമായി ‘നരിവേട്ട’

‘മോഹന വള്ളി’ ചിത്രീകരണം പൂർത്തിയായി; അസീസ് നെടുമങ്ങാട് കേന്ദ്രകഥാപാത്രമായി ഹൊറർ-ഹ്യൂമർ ഫാന്റസി ചിത്രം, ഒറ്റപ്പാലം മുതൽ കൊച്ചി വരെ ലൊക്കേഷനുകൾ

Latest News

‘നിരീശ്വരവാദികളുടെ സോഷ്യൽ മീഡിയ പേജുകൾ പിന്തുടരുന്നത് കൂടുതൽ മുസ്ലിം പെൺകുട്ടികൾ’; സമുദായ സംഘടനകൾക്ക് പുതിയ തലമുറയെ മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് മന്ത്രി കെ.എം. ഷാജി

ഏഷ്യന്‍ ഗെയിംസ്: ഈഷ സിംഗിന് വെള്ളി; ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍

എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾക്ക് ഇനി പോലീസ് വെരിഫിക്കേഷൻ നിർബന്ധം; ക്രിമിനൽ കേസുകളിലുള്ളവർ സർവീസിൽ കടക്കുന്നത് തടയും, കുട്ടികളുടെ സുരക്ഷയ്‌ക്ക് പ്രത്യേക പരിശോധന

തൃണമൂൽ കോൺഗ്രസ് പേര്-ചിഹ്ന തർക്കം; മൂന്ന് മാസത്തിനകം അന്തിമ തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിർദേശം

ഉജ്ജെയിനിൽ റോഡ് വികസനം തടയാൻ ശ്രമം; ഷാഹി മസ്ജിദിന്റെ നിയമവിരുദ്ധ ഭാഗം പൊളിക്കുന്നതിനിടെ സംഘർഷം; പൊലീസിന് നേരെ പ്രതിഷേധക്കാരുടെ അക്രമം

ചെസ് ഒളിമ്പ്യാഡ്: ആതിഥേയരായ ഉസ്‌ബെക്കിസ്ഥാന് ചരിത്ര സ്വര്‍ണം

മദ്യപാനത്തിനിടെ സുഹൃത്തിനെ കുത്തിക്കൊന്നു; പ്രതിയുടെ വീട്ടിൽ മുള്ളൻപന്നിയിറച്ചിയും മാരകായുധങ്ങളും 

അമിത് ഷായ്‌ക്കെതിരായ അനാവശ്യ കരിങ്കൊടി പ്രതിഷേധം; നടത്തിയത് കെ സി വേണുഗോപാലിന്റെ എർത്തുകൾ എന്ന് കോൺഗ്രസിൽ വിമർശനം, ലക്ഷ്യം വി ഡി സതീശൻ ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies