പ്രൊഫ. സി.ജി. രാജഗോപാലിന്റെ വേർപാട്; വിടപറഞ്ഞത് അതുല്യനായ ഗുരുവര്യനെന്ന് തപസ്യ കലാസാഹിത്യവേദി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രൊഫ. സി.ജി. രാജഗോപാലിന്റെ വേർപാട്; വിടപറഞ്ഞത് അതുല്യനായ ഗുരുവര്യനെന്ന് തപസ്യ കലാസാഹിത്യവേദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2024, 10:44 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: കവിയും സാഹിത്യകാരനും ഭാഷാപണ്ഡിതനും പരിഭാഷകനുമായിരുന്ന പ്രൊഫ. സി.ജി. രാജഗോപാലിന്റെ വേർപാട് സാംസ്‌കാരിക കേരളത്തിന് വലിയ നഷ്ടമാണെന്ന് തപസ്യ കലാസാഹിത്യവേദി.

തപസ്യയുടെ സംസ്ഥാന ഉപാധ്യക്ഷനും രക്ഷാധികാരിയുമെന്ന നിലയിലും, സംസ്‌കാർ ഭാരതിയുടെ ദേശീയ ഉപാധ്യക്ഷനെന്ന നിലയിലും ആത്മാർത്ഥമായി പ്രവർത്തിക്കാനും മാർഗദർശനം നൽകാനും രാജഗോപാൽ സാറിന് കഴിഞ്ഞുവെന്ന് തപസ്യ സംസ്ഥാന വർക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി ഹരിദാസും ജനറൽ സെക്രട്ടറി കെ.ടി രാമചന്ദ്രനും അനുസ്മരിച്ചു.

അക്കാദമിക് രംഗത്ത് തികഞ്ഞ ആർജവത്തോടെ പ്രവർത്തിക്കാൻ കഴിഞ്ഞ അപൂർവം ചിലരിൽ ഒരാളായിരുന്നു രാജഗോപാൽ. സാഹിത്യരംഗത്ത് നിസ്തുലമായ സംഭാവനകളാണ് നൽകിയത്. രാമചരിത മാനസത്തിന്റെ മലയാള വിവർത്തകനെന്ന നിലയ്‌ക്ക് അതുല്യമായ സ്ഥാനമാണ് അക്ഷരലോകത്ത് നേടിയത്.

അക്കാദമിക് രംഗത്തുനിന്ന് 1990 കളുടെ തുടക്കത്തിലാണ് പ്രൊഫ. സി.ജി. രാജഗോപാൽ തപസ്യയുടെ ഭാഗമാകുന്നത്. തപസ്യയെയും സംസ്‌കാർ ഭാരതിയെയും സ്വന്തം കുടുംബമായാണ് രാജഗോപാൽ കണ്ടത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും തപസ്യ കലാവേദി അറിയിച്ചു.

തപസ്യയുടെ അദ്ധ്യക്ഷനായും സംസ്കാർ ഭാരതിയുടെ ദേശീയ ഉപാദ്ധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. ബാലഗോകുലവും അതുമായി ബന്ധപ്പെട്ട പ്രസ്ഥാനങ്ങളുമായി പ്രവർത്തിച്ചു. ഭാരതീയ വിചാരകേന്ദ്രവും പരമശ്വർജിയുമായും അടുത്ത ബന്ധം പുലർത്തി. രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ തിരുവനന്തപുരം വിഭാഗ് കാര്യാലയത്തിന്റെ നിർമ്മാണ സമതിയുടെ ചെയർമാൻ ആയിരുന്നു. തുടക്കം മുതൽ തന്നെ വിചാരവേദിയുടെ സംയോജകനായിരുന്നു.

Tags: സി.ജി. രാജഗോപാൽതപസ്യ കലാസാഹിത്യവേദി
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies